For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടി അലമാര വൃത്തിയാക്കാം

By Archana V
|

പുതിയത്‌ വാങ്ങുന്നതിനായി പഴയ തടി അലമാര ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണോ നിങ്ങള്‍? അതിന്‌ മുമ്പ്‌ ഒരു നിമിഷം. അല്‍പം സമയവും പരിശ്രമവും ചെലവിടാന്‍ ഒരുക്കമാണെങ്കില്‍ നിങ്ങളുടെ പഴയ തടി അലമാരയെ പുതിയ പോലെ ആക്കാം. തടി അലമാര എങ്ങനെ വൃത്തിയാക്കണം എന്നറിഞ്ഞാല്‍ അവയ്‌ക്ക്‌ പുതി ജീവന്‍ നല്‍കാന്‍ കഴിയും.

കുറച്ച്‌ എളുപ്പ വഴികള്‍ അറിഞ്ഞിരുന്നാല്‍ തടി അലമാര വൃത്തിയാക്കല്‍ അത്ര പ്രയാസമുണ്ടാകില്ല. ലോഹങ്ങള്‍ കൊണ്ടും മറ്റും നിര്‍മ്മിച്ച അലമാരകളേക്കാള്‍ തടി അലമാരയ്‌ക്ക്‌ പരിചരണം കൂടുതല്‍ ആവശ്യമാണ്‌. അല്ലെങ്കില്‍ അവ വേഗം ചീത്തയാകും.

വാസ്‌തുവും കണ്ണാടിയും

തടി അലമാര വൃത്തിയാക്കാനുള്ള ചില എളുപ്പ വഴികള്‍

cleaning a wooden wardrobe

നനുത്ത തുണി
വളരെ നനുത്ത തുണി തടി ഉപയോഗിക്കുന്നത്‌ അലമാര വൃത്തിയാക്കുന്നത്‌ എളുപ്പമാക്കും. തടിയില്‍ പോറലുകള്‍ വീഴുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും.

വെള്ള വിനാഗിരി
നിങ്ങളുടെ അലമാരിയില്‍ അഴക്കും ചെളിയും കൂടുതല്‍ ഉണ്ടെങ്കില്‍ വെള്ള വിനാഗിരി ഉപയോഗിക്കുന്നത്‌ നന്നായിരിക്കും. തുണിയില്‍ അല്‍പം വെള്ള വിനാഗിരി ഒഴിച്ചിട്ട്‌ അലമാര തുടയ്‌ക്കുക. എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ വെള്ളം ഉപയോഗിച്ച്‌ കളയുക. വീണ്ടും ഉണങ്ങിയ തുണികൊണ്ട്‌ തുടയ്‌ക്കുക

മുക്കും മൂലയും വൃത്തിയാക്കുക
തടി അലമാരയുടെ മുക്കും മൂലയും വൃത്തിയാക്കാന്‍ മറക്കരുത്‌. ഇതിനായി തുണി ചൂല്‍ നനച്ച്‌ ഉപയോഗിക്കുക. നനവുള്ള ഭാഗങ്ങള്‍ ഉണങ്ങിയ തുണികൊണ്ട്‌ തുടയ്‌ക്കാന്‍ മറക്കരുത്‌.

പരുക്കന്‍ സ്‌പോഞ്ച്‌ ഉപയോഗിക്കരുത്‌
തടി അലമാര വൃത്തിയാക്കാന്‍ പരുക്കന്‍ സ്‌പോഞ്ച്‌ ഉപയോഗിക്കരുത്‌. തടിയില്‍ പോറലുകള്‍ വീഴാന്‍ ഇത്‌ കാരണമാകും. വാര്‍ണിഷ്‌ ചെയ്‌തിട്ടുള്ളഅലമാരയാണെങ്കില്‍ പ്രത്യേകിച്ചും ഇങ്ങനെ ചെയ്‌താല്‍ പെട്ടന്ന്‌ ചീത്തയാകും.

നനവ്‌്‌
വാര്‍ണിഷ്‌ ചെയ്‌ത്‌ അലമാരയാണെങ്കില്‍ നനവ്‌ ഉണ്ടാകുന്നത്‌ നല്ലതല്ല. സാധാരണ ഉപയോഗിക്കുന്ന പല വാര്‍ണിഷുകള്‍ക്കും വെള്ളത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടാകില്ല അതിനാല്‍ തടി പെട്ടന്ന്‌ കേടാകും. വെള്ളം ഉപയോഗിക്‌ച്ച്‌ തുടച്ചാല്‍ ഉടന്‍ തന്നെ ഉണങ്ങിയ തുണികൊണ്ടും തുടയ്‌ക്കുക.

ഉരയ്‌ക്കരുത്‌
തടി അലമാര വൃത്തിയാക്കുമ്പോള്‍ വൃത്താകൃതിയില്‍ മാത്രം തുടയ്‌ക്കുക.തടിയില്‍ ഉരയ്‌ക്കരുത്‌. ഒട്ടുന്ന ചെളിയുണ്ടെങ്കില്‍ സാധാരണ വീട്‌ വൃത്തിയാക്കാനുപയോഗിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച്‌ കളയുക.

ബേക്കിങ്‌ സോഡ അരുത്‌
ബേക്കിങ്‌ സോഡ വൃത്തിയാക്കാന്‍ സഹായിക്കുമെങ്കിലും തടി അലമാര വൃത്തിയാക്കാന്‍ ഇവ ഉപയോഗിക്കരുത്‌. തടിയുടെ നിറം പോകാന്‍ അത്‌ കാരണമാകും.

പതിവായി വൃത്തിയാക്കുക
തടി അലമാര ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങള്‍ രണ്ട്‌ ദിവസം കൂടുമ്പോള്‍ വൃത്തിയാക്കുക. ഇത്‌ പുതുമ നിലനിര്‍ത്താന്‍ സഹായിക്കും. പൊടി അടിയുന്നത്‌ തടി സാധാനങ്ങളെ പെട്ടന്ന്‌ നശിപ്പിക്കും.

English summary

cleaning a wooden wardrobe

Are you thinking of throwing away your old wooden wardrobe for getting a new one?
X
Desktop Bottom Promotion