For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളിപ്പാത്രങ്ങൾ കഴുകാൻ ചില പൊടിക്കൈകൾ

By Shameer
|

വെട്ടിത്തിളങ്ങി നിൽക്കുമ്പോൾ മാത്രമേ വെള്ളി മനോഹരമാകൂ. യഥാർത്ഥ വെള്ളിയായാലും വെള്ളി പൂശിയതായാലും അത് തിളങ്ങും. അതിന് ദിവസവും വൃത്തിയാക്കണമെന്ന് മാത്രം. വെള്ളി കഴുകുന്നതിന് ചില രീതികളുണ്ട്. അത് വെള്ളി പൂശിയ വസ്തുക്കൾക്കും ബാധകമാണ്. എന്തായാലും ഇത് കഴുകുന്നതിന് ഉപയോഗിക്കുന്ന വസ്തുക്കളും ഒന്നു തന്നെയാണ്. അതുകൊണ്ട് വെള്ളിയായാലും വെള്ളിപൂശിയ വസ്തുക്കളായാലും വൃത്തിയാക്കാൻ പൊതുവേ ആവശ്യമുള്ള ചില വസ്തുക്കളുണ്ട്.

മേല്‍ക്കൂര വൃത്തിയാക്കാന്‍ 7 വഴികള്‍

വെള്ളി വൃത്തിയാക്കുന്നതിന് ഒരുപാട് ക്ഷമ ആവശ്യമുണ്ട്. ഇതിന് ചില മാർഗ്ഗങ്ങൾ പിന്തുടരേണ്ടതുമുണ്ട്. മൃദുവായ വസ്തുക്കൾ ഉപയോഗിക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. പരുപരുത്തതും ശക്തമായതുമായ വസ്തുക്കൾ ഉപയോഗിച്ച് കഴുകിയാൽവെള്ളിയെ നശിപ്പിക്കും. വെള്ളിപാത്രങ്ങൾ കഴുകുന്നതിന് ഉപകാരപ്രദമായ ചില നിർദ്ദേശങ്ങൾ വായിച്ചു നോക്കൂ.

Cleaning silver plates: tips

നിത്യവും വൃത്തിയാക്കുക
ദിവസവും പോളിഷ് ചെയ്യണമെന്നല്ല നിത്യവും വൃത്തിയാക്കാൻ എന്നു പറഞ്ഞാൽ ഉദ്ദേശിച്ചത്. മൃദുവായ തുണി ഉപയോഗിച്ചോ മൃദുവായ ബ്രഷ് ഉപയോഗിച്ചോ വൃത്തിയാക്കുക.ചൂടുള്ള സോപ്പുവെള്ളത്തിൽ ഒരിക്കൽ ഇട്ട കഴുകുക. കറ നീക്കം ചെയ്യുന്നതിനാണിത് . ഇങ്ങനെ കഴുകിയതിന് ശേഷം മൃദുവായ തുണികൊണ്ട് വെള്ളം കഴുകിക്കളയുക.

ബേക്കിങ് സോഡ ഉപയോഗിക്കുക
ബേക്കിങ് സോഡ ഉപയോഗിച്ചു വെള്ളിപ്പാത്രങ്ങൾ കഴുകാം. ഒരു കൈ നിറയെ ബേക്കിങ് സോഡ എടുത്ത് ചൂടുവെളളത്തിൽ ഇടുക. ഈ മിശ്രിതം അലിയാൻ കാത്തിരിക്കുക. തുടർന്ന് നിങ്ങളുടെ വെള്ളിപ്പാത്രം ഫോയിൽ ഉപയോഗിച്ച് പൊതിയുക. ഇത് നേരത്തെ ഉണ്ടാക്കിയ മിശ്രിതത്തിൽ മുക്കി പത്ത് മിനിട്ട് വെക്കുക. തുടർന്ന് ഫോയിൽ നീക്കം ചെയ്ത് വൃത്തിയാക്കുക. തുടച്ചുവക്കുക.

സ്പോഞ്ച് ക്ലീനിങ്
അധികം പരുക്കനല്ലാത്ത വസ്തു ഉപയോഗിച്ച് വേണം വെള്ളിപ്പാത്രം വൃത്തിയാക്കാൻ. മൃദുവായ ഇളം സോപ്പ്ലായനിയിൽ നനച്ച സ്പോഞ്ച് ഉപയോഗിച്ച് പ്ലേറ്റിൽ ഉരക്കുക. സെറാമിക്സോ ഗ്ലാസ്സോ കൊണ്ട് നിർമ്മിച്ച സിൽവർ വെയറാണ് നിങ്ങൾക്കുള്ളതെങ്കിൽ സോപ്പ് കലർത്തിയ ചുടുവെള്ളത്തിൽ മുക്കുക. സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം ചൂടുവെള്ളത്തിൽ കഴുകുക. തുടർന്ന് മൃദുവായ തുണികൊണ്ട് തുടച്ചു കളയുക. കോട്ടൺ കൊണ്ട് നിർമ്മിച്ച തുണി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കമ്പിളി തുണികൾ ഉപയോഗിക്കരുത്. വൃത്തിയാക്കാൻ നേരം നിങ്ങൾ കയ്യുറകൾ ധരിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അത് പ്ലാസ്റ്റികോ കോട്ടണോ ആവാൻ ശ്രദ്ധിക്കുക. റബ്ബർ കൈയ്യുറകൾ ധരിച്ചാൽ പോറൽ വീണേക്കും.

നന്നായി പോളിഷ് ചെയ്യുക
പോളിഷ് ചെയ്യലാണ് മറ്റൊരു വഴി. നനഞ്ഞ സ്പോഞ്ച് ഉപയോഗിച്ച് ക്ലീൻ ചെയ്ത ശേഷം വെള്ളി പോളിഷിങ് ക്രീം പ്ലേറ്റിൽ തേക്കുക. കോട്ടണോ നാരുകളുള്ള ബ്രഷോ പോളിഷിങ്ങിന് ഉപയോഗിക്കാം. പോളിഷ് കഴിഞ്ഞാൽ പാത്രം വെട്ടിത്തിളങ്ങുന്നത് കാണാനാവും.

കഴുകുമ്പോൾ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് നീക്കം ചെയ്തില്ലെങ്കിൽ പിന്നീട് ദ്രവിക്കും. എന്നും ബ്രഷ് ചെയ്താൽ നിങ്ങളുടെ വെള്ളിയുപകരണങ്ങൾ വൃത്തിയാക്കാൻ സഹായിക്കും.

Read more about: clean വൃത്തി
English summary

Cleaning silver plates: tips

Silver looks beautiful only when it shines rather sparkles. As long as silver survives on either the plated or original silver, it will shine. But, for this you need to clean it regularly. Whether it is plated or original, the method used to clean remains the same.Silver looks beautiful only when it shines rather sparkles. As long as silver survives on either the plated or original silver, it will shine. But, for this you need to clean it regularly.
X
Desktop Bottom Promotion