For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പിളി വീട്ടിൽ തന്നെ കഴുകാം

By Shameer
|

ശൈത്യകാലത്ത് ചുടുകമ്പിളിയേക്കാൾ സുഖം പകരുന്ന മറ്റൊന്നുമില്ല. പക്ഷേ കമ്പിളി കഴുകുന്ന കാര്യം വരുമ്പോൾ അതിന് അൽപം ബുദ്ധിമുട്ടുണ്ട്. കമ്പിളിപ്പുതപ്പ് വൃത്തിയായും ശുദ്ധിയായും വെക്കേണ്ടത് പ്രധാനമാണ്. വൃത്തിയില്ലാത്ത പുതപ്പുകൾ പല പ്രശ്നങ്ങൾക്കുമിടയാക്കും.വായുവിലെ നനവ് കമ്പിളിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനിടയാക്കും.മാത്രമല്ല വായുവിലെ ആർദ്രത ഫംഗസ് ബാക്ടീരിയ എന്നീ സൂക്ഷ്മജീവികളുടെ വളർച്ചക്കുമിടയാക്കും. കമ്പിളിയിൽ കെട്ടിക്കിടക്കുന്ന പൊടി ആസ്തമക്കും അല‍ർജിക്കും കാരണമാകും.

അടുത്ത ശൈത്യകാലത്ത് ഉപയോഗിക്കാൻ സൂക്ഷിച്ചുവെക്കുന്നതിന് മുമ്പ് കമ്പിളിപ്പുതപ്പുകൾ നന്നായി വൃത്തിയാക്കണം. തൂക്കവും വലിപ്പവും മൂലം ഇത് കഴുകുന്നത് അൽപം ബുദ്ധിമുട്ടാണെന്ന് തോന്നിയേക്കാം. ശരിയായ രീതിയിൽ കഴുകിയില്ലെങ്കിൽ സോപ്പ്പൊടി കമ്പിളിയിൽ പറ്റിപ്പിടിച്ചിരുന്നേക്കാം. നിങ്ങളുടെ വാഷിങ് മെഷീനിൽ ഇത് ഉൾക്കൊള്ളുന്നില്ലെങ്കിൽ ഡ്രൈക്ലീനിങ് തന്നെ ചെയ്യണം.

clean winter blanket

സാധാരണ അലക്കാൻ ഉപയോഗിക്കുന്ന വിദ്യകളൊന്നും മതിയാവില്ല ബ്ലാങ്കെറ്റ് അലക്കാൻ. കമ്പിളി അലക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഉപകാരപ്പെടുന്ന ചില നിർദ്ദേശങ്ങളാണ് ഇനി വിവരിക്കുന്നത്.

നി‍ർദ്ദേശങ്ങൾ മനസ്സിലാക്കുക

ഏത് കമ്പിളിപ്പുതുപ്പും അലക്കുന്നതിന് മുമ്പ് വസ്ത്രനിർ
മ്മാതാവ് അലക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് എഴുതിവെച്ചിരിക്കുന്നത് ശ്രദ്ധാപൂർവ്വം വായിക്കുക. ഇത് പുതപ്പ് കേടാകാതെ അലക്കേണ്ട ഏറ്റവും നല്ല മാർഗ്ഗമേതെന്ന് മനസ്സിലാക്കാൻ സഹായിക്കും.

പൊടി തട്ടിക്കളയുക
ഏത് ബ്ലാങ്കറ്റിലും പൊടി അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് അലക്കുന്നതിന് മുമ്പ് നന്നായി കുടഞ്ഞുകളയുക. പൊടി കളയുന്നതിന് ഒരു വാക്വം ക്ലീനർ ഉപയോഗിക്കുന്നതും നല്ലതാണ്.

മൈൽഡ് ഡിറ്റ‍ർജൻറ് ഉപയോഗിക്കുക
ശക്തമായ കെമിക്കലുകൾ ഉള്ള ഡിറ്റർജൻറ് ഉപയോഗിക്കരുത്. സ്റ്റെയിനുകളില്ലെങ്കിലും കുറഞ്ഞ ശക്തി കുറഞ്ഞ ഡിറ്റ‍ർജൻറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ബ്ലാങ്കറ്റ് ഒരുപാട് വൃത്തികേടായിട്ടുണ്ടെങ്കിൽ ഡ്രൈക്ലീനിങ് പോലുള്ള മാ‍‍ർഗ്ഗങ്ങൾ അവലംബിക്കുക.

കറ നീക്കുക
കഴുകുന്നതിന് മുമ്പ് ബ്ലാങ്കെറ്റിൽ എന്തെങ്കിലും കറ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അലിയിപ്പിച്ച സോപ്പ് പൊടിയിലിട്ട് കറ നീക്കം ചെയ്യുക. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട് ഒരു നി‍ർദ്ദേശമാണ്. വലിയ കറകൾ അലക്കുന്നതിന് മുമ്പ് നീക്കം ചെയ്താൽ കഴുകൽ എളുപ്പമാവും.

കൂട്ടിക്കലർത്താതിരിക്കുക
മറ്റ് വസ്ത്രങ്ങളുമായി കൂട്ടിക്കലർത്താതെ വേണം കമ്പിളിപ്പുതപ്പ് കഴുകാൻ. വസ്ത്രങ്ങളിലെ നിറങ്ങൾ പരസ്പരം പകരുന്നതിന് ഇത് കാരണമാകും. അതുകൊണ്ട് തന്നെ കമ്പിളിവസ്ത്രം വേറെ കഴുകാൻ ശ്രദ്ധിക്കുക.

ബ്ലീച്ചിങ് ഒഴിവാക്കുക
കമ്പിളി വസ്ത്രങ്ങൾ കഴുകുന്നതിന് ബ്ലീച്ചിങ് ഏജൻറുകൾ ഉപയോഗിക്കാതിരിക്കുക. ബ്ലീച്ചോ ഫാബ്രിക് സോഫ്റ്റ്നേഴ്സോ ഉപയോഗിക്കുന്നത് ജലം പറ്റിപ്പിടിക്കാത്ത തരത്തിലുള്ള ചിലതരം കമ്പിളികൾക്ക് ദോഷം ചെയ്യും. ശക്തികുറഞ്ഞ ഡിറ്റ‍‍‍ർജൻറോ മറ്റോ ഉപയോഗിച്ച് കഴുകിയാൽ മതി.

ഉണക്കൽ
കൈകൊണ്ട് പിഴിഞ്ഞ് ഉണക്കുന്നത് കമ്പിളിയുടെ കാര്യത്തിൽ പ്രായോഗികമാവില്ല. വാഷിങ് മെഷീനിലെ ഡ്രയർ ഉപയോഗിച്ച് ഉണക്കാം. ചെറിയ ചൂട് നൽകി ഉണക്കുന്നതും അനുയോജ്യമായ മാർഗ്ഗമാണ്.

ഡ്രൈക്ലീനിങ്ങിന് നൽകുക
കമ്പിളി വൃത്തിയാക്കുന്നത് അതീവദുഷ്കരമായിത്തന്നെ നിങ്ങൾക്ക് അനുഭവപ്പെടുന്നുവെങ്കിൽ അടുത്ത് മികച്ച കാര്യം ഒരു പ്രൊഫഷണൽ കേന്ദ്രത്തിൽ ഏൽപ്പിക്കുക എന്നതാണ്. ഡ്രൈക്ലീനിങ്ങിലൂടെ മാത്രം ശുദ്ധിയാക്കാൻ കഴിയുന്നവയാണ് ചിലതരം കമ്പിളികൾ. ഡ്രൈക്ലീനിങ് ചെയ്താൽ നിങ്ങളുടെ കമ്പിളിപ്പുതപ്പിന് മികച്ച വൃത്തി കൈവരും.

Read more about: clean വൃത്തി
English summary

clean winter blanket

Nothing will be more comfortable in winter than a warm bed. But, when it comes to washing winter blankets, you have to put a little effort.
X
Desktop Bottom Promotion