For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോപ്പിംഗ്‌ ബോര്‍ഡ്‌ വൃത്തിയാക്കാം

|

അടുക്കളയില്‍ അത്യാവശ്യമായ സാധനങ്ങളുടെ ലിസ്റ്റില്‍ പെട്ട ഒന്നാണ്‌ ചോപ്പിംഗ്‌ ബോര്‍ഡ്‌. പച്ചക്കറികളും മറ്റും അരിയുന്നതിന്‌ വീട്ടമ്മമാര്‍ക്കുള്ള ഒരു സഹായി.

സാധനങ്ങള്‍ വച്ച്‌ അരിയുന്നതു കൊണ്ടുതന്നെ ഇതില്‍ കറ പറ്റാനുള്ള സാധ്യതയും കൂടുതലാണ്‌. ഇത്‌ എത്ര കഴുകിയാലും കാലക്രമേണ കറുത്ത നിറത്തിലാകും.

ചോപ്പിംഗ്‌ ബോര്‍ഡ്‌ വൃത്തിയാക്കാനുള്ള ചില എളുപ്പവഴികളെക്കുറിച്ചറിയൂ,

ചെറുനാരങ്ങാനീര്‌

ചെറുനാരങ്ങാനീര്‌

ചോപ്പിംഗ്‌ ബോര്‍ഡില്‍ കറകളായിട്ടുണ്ടെങ്കില്‍ ചെറുനാരങ്ങാനീര്‌ പുരട്ടി അല്‍പ സമയം കഴിയുമ്പോള്‍ വൃത്തിയാക്കാം.

വിനെഗര്‍

വിനെഗര്‍

ചോപ്പിംഗ്‌ ബോര്‍ഡ്‌ വിനെഗര്‍ കലര്‍ത്തിയ വെള്ളത്തില്‍ ഇറക്കി വയ്‌ക്കുക. ഇത്‌ പത്തു മിനിറ്റു കഴിഞ്ഞ്‌ ലിക്വിഡ്‌ സോപ്പിട്ടു കഴുകിയെടുക്കാം.

ഉപ്പ്‌

ഉപ്പ്‌

ചോപ്പിംഗ്‌ ബോര്‍ഡില്‍ കറുപ്പു നിറം വന്നിട്ടുണ്ടെങ്കില്‍ ഉപ്പിട്ട്‌ ഉരയ്‌ക്കാം. ചെറുനാരങ്ങാത്തൊണ്ടില്‍ അല്‍പം ഉപ്പു പുരട്ടി ഇതുകൊണ്ടുരച്ചാല്‍ കൂടുതല്‍ നല്ലതാണ്‌.

പുളി

പുളി

പുളി, ഉപ്പ്‌ എന്നിവ കലര്‍ത്തി ചോപ്പിംഗ്‌ ബോര്‍ഡ്‌ ഉരച്ചു കഴുകിയാല്‍ ഇത്‌ വൃത്തിയാകും.

ഉപയോഗിച്ച ഉടന്‍ തന്നെ

ഉപയോഗിച്ച ഉടന്‍ തന്നെ

ഉപയോഗിച്ച ഉടന്‍ തന്നെ ചോപ്പിംഗ്‌ ബോര്‍ഡ്‌ കഴുകി വൃത്തിയാക്കുക. അല്ലെങ്കില്‍ കറുപ്പനിറം പോകില്ല.

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ

English summary

Chopping Board Cleaning Tips

Here are some of the most effective ways to clean your kitchen chopping board.
Story first published: Tuesday, September 16, 2014, 15:37 [IST]
X
Desktop Bottom Promotion