For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലികളെ തുരത്താന്‍ ചില വഴികള്‍

By VIJI JOSEPH
|

പലര്‍ക്കും പല്ലികളെ കാണുന്നത് തീരെ ഇഷ്ടമുള്ള കാര്യമല്ല. ചെറുപ്രാണികളെയൊക്കെ തിന്നൊടുക്കുമെങ്കിലും ക്ഷണിക്കപ്പെടാത്ത ഈ അതിഥികളെ അധികമാരും വീട്ടില്‍ വച്ചുപൊറുപ്പിക്കാറില്ല. പല്ലികളെ അകറ്റാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇവയിലെ വിഷാംശം വളര്‍ത്ത് മൃഗങ്ങള്‍ക്കും, കുട്ടികള്‍ക്കും ദോഷകരമാകും. പ്രകൃതിസൗഹൃദമായ രീതിയില്‍ തന്നെ പല്ലികളെ തുരത്താനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

ലെതര്‍ സോഫ വൃത്തിയാക്കാം

1. കാപ്പിപ്പൊടി

1. കാപ്പിപ്പൊടി

അല്പം കാപ്പിപ്പൊടി പുകയിലപ്പൊടിയുമായി ചേര്‍ത്ത് ചെറിയ ഉരുളകളാക്കുക. ടൂത്ത് പിക്കുകളില്‍ ഇത് ഉറപ്പിക്കുക. ഇവ പല്ലി വരുന്നവഴിക്കും, ഒളിച്ചിരിക്കുന്ന സ്ഥലത്തും സ്ഥാപിക്കുക. ഇത് തിന്ന് അവ ചത്തുകൊള്ളും.

2. നാഫ്തലീന്‍ ബോള്‍

2. നാഫ്തലീന്‍ ബോള്‍

നാഫ്തലീന്‍ ബോളുകള്‍ മികച്ച കീടനാശിനിയാണ്. ഇത് അലമാരകളിലും, സിങ്കുകളിലും, സ്റ്റൗവ്വിന് താഴെയുമൊക്കെ വയ്ക്കുക. ഇത് പല്ലികളെ തുരത്താന്‍‌ സഹായിക്കും.

3. മയില്‍പ്പീലി

3. മയില്‍പ്പീലി

പല്ലികള്‍ക്ക് മയില്‍പ്പീലി ഭയമാണ്. മയില്‍പ്പീലി ചുമരില്‍ ഒട്ടിക്കുകയോ, ഫ്ലവര്‍വേസില്‍‌ വെയ്ക്കുകയോ ചെയ്യുക. പല്ലികള്‍സ്ഥലം വിട്ടുകൊള്ളും.

4. പെപ്പര്‍ സ്പ്രേ

4. പെപ്പര്‍ സ്പ്രേ

വെള്ളവും, കുരുമുളകും ചേര്‍ത്ത് സ്പ്രേ തയ്യാറാക്കുക. ഇത് അടുക്കളയിലെ അലമാരകളിലും, ട്യൂബ് ലൈറ്റിന് സമീപത്തും, സ്റ്റൗവ്, ഫ്രിഡ്ജ് എന്നിവയുടെ കീഴിലും സ്പ്രേ ചെയ്യുക. കുരുമുളകിന്‍റെ ഗന്ധവും, എരിവും പല്ലികള്‍ക്ക് അസ്വസ്ഥത സൃഷ്ടിക്കുകയും അവ സ്ഥലം വിടുകയും ചെയ്യും.

5. തണുത്തവെള്ളം

5. തണുത്തവെള്ളം

ഐസുരുക്കിയ തണുത്ത വെള്ളം പല്ലിയുടെ മേലെ സ്പ്രേ ചെയ്യുക. ശരീരത്തിന്‍റെ താപനില താഴ്ന്നാല്‍ പല്ലിക്ക് ചലിക്കാനാവാതെ വരും. തുടര്‍ന്ന് പല്ലിയെ ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ പിടിച്ചിട്ട് പുറത്ത് കൊണ്ടുപോയി കളയാം.

6. ഉള്ളി

6. ഉള്ളി

ഉള്ളി അരിഞ്ഞ് ചുമരില്‍ വയ്ക്കുകയോ, പല്ലിയുടെ ഒളിസ്ഥലത്ത് വയ്ക്കുകയോ ചെയ്യുക. ഉള്ളിയിലെ സള്‍ഫര്‍ ഉണ്ടാക്കുന്ന ഗന്ധം പല്ലിയെ തുരത്താന്‍ സഹായിക്കും.

7. മുട്ടത്തോട്

7. മുട്ടത്തോട്

മുട്ടത്തോടിന്‍റെ സാന്നിധ്യം പല്ലിയെ ആവാസസ്ഥലം ഉപേക്ഷിച്ച് മറ്റൊന്ന് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കും. 3-4 ആഴ്ച കൂടുമ്പോള്‍ മുട്ടത്തോട് മാറ്റി വെയ്ക്കണം.

8. വെളുത്തുള്ളി

8. വെളുത്തുള്ളി

ഉള്ളിയുടെ നീരും വെള്ളവും കലര്‍ത്തി അതില്‍ ഏതാനും തുള്ളി വെളുത്തുള്ളി നീരും ചേര്‍ക്കുക. ഇത് ഒരു സ്പ്രെയറിലാക്കി നല്ലത് പോലെ കുലുക്കിയ ശേഷം മുറികളുടെ മൂലകളിലും മറ്റ് സ്ഥലങ്ങളിലും സ്പ്രേ ചെയ്യുക. വെളുത്തുള്ളി ഇതളുകള്‍ നേരിട്ട് ഉപയോഗിച്ചും പല്ലികളെ തുരത്താനാവും.

Read more about: improvement home
English summary

Best Home Remedies to Get Rid of Lizards

Here are some best home remedies to get rid of lizard, in an eco-friendly manner
X
Desktop Bottom Promotion