For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്തിത്തെറ്റുകള്‍, ഇത്തിരിത്തെറ്റുകള്‍

By Super
|

വസ്‌ത്രങ്ങള്‍ ഇസ്‌തിരി ഇടുമ്പോള്‍ നമ്മളെല്ലാവരും പല തെറ്റുകളും വരുത്താറുണ്ട്‌. ഇതിനെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ഇസ്‌തിരി ഇടുന്നത്‌ എളുപ്പമാക്കാനുള്ള ചില വഴികള്‍ അറിഞ്ഞിരുന്നാല്‍ ഈ പണി ആസ്വദിച്ച്‌ ചെയ്യാന്‍ കഴിയും. പാട്ടുകള്‍ കേട്ടു കൊണ്ട്‌ വസ്‌ത്രങ്ങള്‍ ഇസ്‌തിരി ഇടാന്‍ ശ്രമിക്കുക. അതേസമയം തറ്റുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഇസ്‌തിരി ഇടുമ്പോള്‍ സംഭവിക്കുന്ന 5 തെറ്റുകളും അവ എങ്ങനെ ഒഴിവാക്കാം എന്നും നോക്കാം.


Iron

1. വസ്‌ത്രങ്ങള്‍ക്ക്‌ അടിയില്‍ വേണ്ടത്ര കട്ടിയില്ലാതെ ഇസ്‌തിരി ഇടുക

എങ്ങനെ ഒഴിവാക്കാം

ഇസ്‌തിരി മേശക്ക്‌ മുകളില്‍ കുറഞ്ഞത്‌ രണ്ടോ മൂന്നോ പുതപ്പുകള്‍ ഇട്ട്‌ ആവശ്യത്തിന്‌ കട്ടി നല്‍കുക. ഇസ്‌തിരി ഇടുന്ന പ്രതലം മൃദുലമായരിക്കണം.അടിയില്‍ ആവശ്യത്തിന്‌ കട്ടിയില്ല എങ്കില്‍ വസ്‌ത്രങ്ങളിലെ ചുളിവ്‌ പോകില്ല.

2. നനവ്‌ ഇല്ലാതെ ഇസ്‌തിരി ഇടുക

എങ്ങനെ ഒഴിവാക്കാം

ഇസ്‌തിരി ഇടാനുള്ള വസ്‌ത്രത്തില്‍ ഏതാനം തുള്ളി വെള്ളം തളിക്കുകയോ ഈര്‍പ്പം നല്‍കുന്ന തരത്തിലുള്ള ഇസ്‌തിരിപ്പെട്ടി ഉപയോഗിക്കുകയോ ചെയ്യുക. വസ്‌ത്രങ്ങളുടെ ചുളിവുകള്‍ പൂര്‍ണമായി മാറ്റുന്നതിന്‌ വസ്‌ത്രങ്ങളില്‍ അല്‍പം നനവുള്ളത്‌ സഹായിക്കും.

3. ചൂട്‌ നിയന്ത്രിക്കുന്നകാര്യം അവഗണിക്കുക

എങ്ങനെ ഒഴിവാക്കാം

വസ്‌ത്രങ്ങളിലെ നിര്‍ദ്ദേശങ്ങള്‍ വായിക്കുക. എല്ലാ വസ്‌ത്രങ്ങളും പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ്‌ ലഭിക്കുക. ഓരോ വസ്‌ത്രങ്ങളും ഇസ്‌തിരി ഇടാനാവശ്യമായ ചൂട്‌ വ്യത്യസ്‌തമായിരിക്കും. നേര്‍ത്ത നൂലുകള്‍ ഉള്ള വസ്‌ത്രങ്ങള്‍ക്ക്‌ കുറഞ്ഞ ചൂടും അല്ലാത്തവയ്‌ക്ക്‌ കൂടിയ ചൂടുമാണ്‌ ആവശ്യം. ഓരോ വസ്‌ത്രങ്ങള്‍ക്കും ഒപ്പം ഉള്ള നിര്‍ദ്ദേശങ്ങളില്‍ കാണും അവയ്‌ക്ക്‌ എത്ര ചൂടാണ്‌ ആവശ്യമെന്ന്‌. ഇതിനനുസരിച്ച്‌ ചൂട്‌ നിയന്ത്രിക്കുക.

4. വൃത്തി അവഗണിക്കുക

ഇസ്‌തിരി ഇടുന്നതിന്‌ മുമ്പും പിമ്പും ഇസ്‌തിരിപ്പെട്ടിയുടെ പ്രതലം വൃത്തിയുള്ളതാണന്ന്‌ ഉറപ്പ്‌ വരുത്തുക. ഇത്തരം കാര്യങ്ങള്‍ അവഗണിക്കുന്നത്‌ ഇസ്‌തിരിപ്പെട്ടിയിലെ പൊടി വെള്ള വസ്‌ത്രങ്ങളിലും മറ്റും കറ ഉണ്ടാവുന്നതിന്‌ കാരണമാകും. ഇത്തരം തെറ്റുകള്‍ ഒഴിവാക്കുന്നതിന്‌ പതിവായി ഇസ്‌തിരിപ്പെട്ടി വൃത്തിയാക്കുക.

5. എല്ലാ വസ്‌ത്രങ്ങളും കൂടി ഒരിമിച്ച്‌ ഇസ്‌തിരി ഇടാന്‍ ശ്രമിക്കുക

എങ്ങനെ ഒഴിവാക്കാം

ഒരേ സമയം കുറച്ച്‌ വസ്‌ത്രങ്ങള്‍ മാത്രം ഇസ്‌തിരി ഇടുക. അല്‍പം ഇടവേള എടുത്തിട്ട്‌ ശേഷിക്കുന്നവ ഇസ്‌തിരി ഇടുക. എല്ലാ വസ്‌ത്രങ്ങളും കൂടി ഒരുമിച്ച്‌ ഇസ്‌തിരി ഇടാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വസ്‌ത്രങ്ങള്‍ക്കും ആവശ്യമായ രീതിയില്‍ ചൂട്‌ നിയന്ത്രിക്കുന്ന കാര്യം മറന്നു പോകും ഇത്‌ വില കൂടിയ പല വസ്‌ത്രങ്ങളും നശിക്കാന്‍ കാരണമായേക്കും. ഇസ്‌തിരി ഇടുന്നതിന്‌ ഇടയില്‍ ഇടവേളകള്‍ എടുക്കുന്നതാണ്‌ വസ്‌ത്രങ്ങള്‍ സുരക്ഷിതമായിരിക്കാന്‍ നല്ലത്‌.

ഇസ്‌തിരി ഇടുമ്പോള്‍ സംഭവിക്കാവുന്ന ഇത്തരം തെറ്റുകള്‍ ഒഴിവാക്കുക.

English summary

5 Ironing Mistakes And How To Avoid Them

All of us iron our clothes on a daily basis but seldom do we realise that we make certain ironing mistakes. Avoiding them helps.
Story first published: Thursday, December 18, 2014, 14:27 [IST]
X
Desktop Bottom Promotion