For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള സുരക്ഷയ്‌ക്ക്‌ 10 മന്ത്രങ്ങള്‍!

By Super
|

വീട്ടിനുള്ളില്‍ വളരെ സൂക്ഷിച്ച്‌ പെരുമാറേണ്ട സ്ഥലങ്ങളില്‍ ഒന്നാണ്‌ അടുക്കള. കാരണം മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടകരമായ നിരവധി വസ്‌തുക്കളുമായി ഇവിടെ നിങ്ങള്‍ക്ക്‌ അടുത്ത്‌ ഇടപഴകേണ്ടിവരും. അതിനാല്‍ അടുക്കള ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

പഴങ്ങളും പച്ചക്കറികളും കഴുകാന്‍ 9 വഴികള്‍

അടുക്കളയിലും പുറത്തും നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഇവ നിങ്ങളെ മാത്രമല്ല നിങ്ങളുടെ പ്രിയപ്പെട്ടവരെയും അപകടങ്ങളില്‍ നിന്ന്‌ സംരക്ഷിക്കും.

1. കുട്ടികളും പെറ്റ്‌സും പുറത്ത്‌

1. കുട്ടികളും പെറ്റ്‌സും പുറത്ത്‌

അടുക്കള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാന്‍ കഴിയുന്നവരാണ്‌ കുഞ്ഞുങ്ങളും ഓമന മൃഗങ്ങളും. മൂര്‍ച്ചയുള്ള വസ്‌തുക്കളും മറ്റും കൈയെത്തും ദൂരത്ത്‌ ഉള്ളതിനാല്‍ അവര്‍ക്ക്‌ അപകടം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്‌. അതുകൊണ്ട്‌ കുഞ്ഞുങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും അടുക്കളയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുക. നിങ്ങളെ ജോലിയില്‍ സഹായിക്കുകയാണെങ്കില്‍ മാത്രം കുട്ടികളെ അടുക്കളയില്‍ കയറ്റുക. ചൂടായിരിക്കുന്ന പാത്രങ്ങളും മറ്റും എടുത്ത്‌ അവര്‍ക്ക്‌ പൊള്ളലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

2. ഷൂ ഉപയോഗിക്കുക

2. ഷൂ ഉപയോഗിക്കുക

ഷൂ അല്ലെങ്കില്‍ പാദം മൂടുന്ന തരത്തിലുള്ള സ്ലിപ്‌ ഓണുകള്‍ അടുക്കളയില്‍ ഉപയോഗിക്കുക. അബദ്ധത്തില്‍ കത്തിയോ മറ്റ്‌ മൂര്‍ച്ചയുള്ള ആയുധങ്ങളോ കൈയില്‍ നിന്ന്‌ വീണാല്‍ ഇവ നിങ്ങളുടെ കാലുകളെ സംരക്ഷിക്കും. മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ വീണ്‌ കാല്‍ മുറിയുന്നതും മറ്റും പതിവാണ്‌. നല്ല കട്ടിയുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാനാകും.

അതുപോലെ തന്നെ പെട്ടെന്ന്‌ തീപിടിക്കുന്ന തരത്തിലുള്ള വസ്‌ത്രങ്ങളും അടുക്കളയില്‍ ഉപയോഗിക്കരുത്‌. നീണ്ട കൈയുള്ള വസ്‌ത്രങ്ങളും ഒഴിവാക്കുക. കൃത്രിമനാരുകള്‍ കൊണ്ടുള്ള വസ്‌ത്രങ്ങളും അപകട സാധ്യത വര്‍ദ്ധിപ്പിക്കും. തീപിടിച്ചാല്‍ ഇവ ഉരുകി ശരീരത്തില്‍ ഒട്ടും. ഇത്‌ പരിക്കിന്റെ വ്യാപ്‌തി വര്‍ദ്ധിപ്പിക്കും.

3. തിടുക്കം വേണ്ട

3. തിടുക്കം വേണ്ട

അടുക്കളയില്‍ ഉണ്ടാകുന്ന ബഹുഭൂരിപക്ഷം അപകടങ്ങള്‍ക്കും കാരണം അനാവശ്യ തിടുക്കമാണ്‌. ധൃതി മൂലമുണ്ടാകുന്ന അശ്രദ്ധ അപകടങ്ങളിലേക്ക്‌ നയിക്കും. പച്ചക്കറികള്‍ വേഗത്തില്‍ അരിയുകയും മുറിക്കുകയും ചെയ്യരുത്‌, ഇത്‌ നിങ്ങളുടെ വിരലുകള്‍ മുറിയാന്‍ ഇടയാക്കും. സ്റ്റൗവില്‍ നിന്ന്‌ കുക്കര്‍, ചൂട്‌ പാത്രങ്ങള്‍ എന്നിവ എടുക്കുമ്പോഴും ശ്രദ്ധിക്കണം. തിടുക്കപ്പെട്ടാല്‍ ഇവ നിങ്ങളുടെ ദേഹത്ത്‌ വീണ്‌ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്‌.

അനാവശ്യ ധൃതി ഒഴിവാക്കിയാല്‍ ജോലി തീരാന്‍ 15 മിനിറ്റ്‌ കൂടുതല്‍ എടുക്കുമായിരിക്കും. പക്ഷെ ഇതിലൂടെ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകും.

4. ഹോട്ട്‌ പാഡുകള്‍ ഉപയോഗിക്കുക

4. ഹോട്ട്‌ പാഡുകള്‍ ഉപയോഗിക്കുക

ചൂടായ പാത്രങ്ങള്‍, കുക്കറുകള്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ഹോട്ട്‌ പാഡുകള്‍ ഉപയോഗിക്കുക. മൈക്രോവേവില്‍ പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍, ബൗളുകള്‍ എന്നിവ വളരെയധികം ചൂടാകും. അവ കൈ കൊണ്ട്‌ എടുക്കാന്‍ കഴിയില്ല, ഇതിന്‌ ഹോട്ട്‌ പാഡുകള്‍ ആവശ്യമാണ്‌. പൊള്ളലുകളില്‍ നിന്ന്‌ നിങ്ങളെ സംരക്ഷിക്കാന്‍ ഹോട്ട്‌ പാഡുകള്‍ക്ക്‌ കഴിയും.

5. ഇളക്കുമ്പോള്‍ ശ്രദ്ധിക്കുക

5. ഇളക്കുമ്പോള്‍ ശ്രദ്ധിക്കുക

സ്‌റ്റൗവില്‍ വച്ച്‌ സാധനങ്ങള്‍ ഇളക്കുമ്പോള്‍ നിങ്ങളുടെ ദേഹത്ത്‌ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തില്‍ നിന്ന്‌ അകന്നുനില്‍ക്കുന്ന ദിശയില്‍ മാത്രം ഇളക്കുക. ഇങ്ങനെ ചെയ്‌താല്‍ ഇത്‌ തെറിച്ച്‌ പൊള്ളലേല്‍ക്കുന്നത്‌ ഒഴിവാക്കാനാകും. തിളച്ച വെള്ളവും എണ്ണയും തെറിച്ച്‌ പൊള്ളലേല്‍ക്കുന്നത്‌ സര്‍വ്വസാധാരാണമാണ്‌. അതിനാല്‍ സൂക്ഷിക്കുക.

6. കത്തി കരുതലോടെ

6. കത്തി കരുതലോടെ

അടുക്കളയില്‍ ഏറ്റവും ശ്രദ്ധയോടെ ചെയ്യേണ്ട ജോലിയാണ്‌ കത്തികളുടെ ഉപയോഗം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മൂര്‍ച്ച കുറഞ്ഞ കത്തി തെന്നി പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്‌. കൈ മുറിയാതെ എങ്ങനെ അരിയുകയും മുറിക്കുകയും ചെയ്യാമെന്ന്‌ നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. നന്നായി വഴങ്ങുന്ന കൈ ഉപയോഗിച്ച്‌ മാത്രമേ അരിയുകയും മുറിക്കുകയും ചെയ്യാവൂ. കത്തി പ്രയോഗത്തില്‍ വൈദഗ്‌ദ്ധ്യം നേടുന്നതുവരെ അരിയലും മുറിക്കലും സാവധാനം ചെയ്യുക.

7. ഉപകരണങ്ങളെ അറിയുക

7. ഉപകരണങ്ങളെ അറിയുക

ഏതൊരു ഉപകരണവും ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ അത്‌ എങ്ങനെയാണ്‌ പ്രവര്‍ത്തിപ്പിക്കേണ്ടത്‌ എന്നതിനെ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും മനസ്സിലാക്കുക. ഇതിനായി ഉപകരണത്തോടൊപ്പം ലഭിക്കുന്ന യൂസര്‍ മാന്വല്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഉപകരണം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച്‌ അറിയാന്‍ ഇതിലൂടെ കഴിയും. ഫുഡ്‌ പ്രോസസര്‍ പോലുള്ള ഉപകരണങ്ങള്‍ വെള്ളത്തില്‍ കഴുകരുത്‌. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മൂലം ഉപകരണങ്ങള്‍ കേടാകാന്‍ ഇത്‌ കാരണമാകും. നനഞ്ഞ തുണി ഉപയോഗിച്ച്‌ ഉപകരണങ്ങള്‍ തുടച്ച്‌ വൃത്തിയാക്കുക.

8. വൃത്തിയാക്കല്‍ സൂക്ഷിച്ച്‌

8. വൃത്തിയാക്കല്‍ സൂക്ഷിച്ച്‌

പാചകം ചെയ്യുന്നതിനിടെ എന്തെങ്കിലും തറയില്‍ വീണെന്നിരിക്കട്ടെ, അത്‌ തുടച്ച്‌ വൃത്തിയാക്കാന്‍ ധൃതി പിടിക്കരുത്‌. തിടുക്കപ്പെട്ടാല്‍ തെന്നി വീണ്‌ നിങ്ങള്‍ക്ക്‌ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്‌. സാവധാനം കാര്യക്ഷമമായി അത്‌ തുടച്ച്‌ നീക്കുക.

9. പാത്രങ്ങള്‍ ശ്രദ്ധിച്ചെടുക്കുക

9. പാത്രങ്ങള്‍ ശ്രദ്ധിച്ചെടുക്കുക

ചൂട്‌ പാത്രങ്ങള്‍, കലങ്ങള്‍ എന്നിവ എടുക്കുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങളെ കൊണ്ട്‌ എന്തുമാത്രം ഭാരം എടുക്കാന്‍ കഴിയുമെന്ന്‌ വ്യക്തമായി അറിഞ്ഞിരിക്കണം. നിങ്ങളെ കൊണ്ട്‌ ഒറ്റയ്‌ക്ക്‌ എടുക്കാന്‍ കഴിയില്ലെങ്കില്‍ വീട്ടിലുള്ള പുരുഷന്മാരുടെ സഹായം തേടാവുന്നതാണ്‌. അല്ലെങ്കില്‍ ഇതില്‍ നിന്ന്‌ കുറച്ച്‌ മറ്റൊരു പാത്രത്തിലേക്ക്‌ മാറ്റിയതിന്‌ ശേഷം എടുക്കുക.

10. ആവി അപകടകാരി

10. ആവി അപകടകാരി

തിളച്ച ആഹാരം സാധനങ്ങളില്‍ നിന്ന്‌ പൊള്ളലേല്‍ക്കുന്നത്‌ പോലെ ആവിയില്‍ നിന്ന്‌ പൊള്ളലേല്‍ക്കും. ആവിയില്‍ നിന്ന്‌ മുഖത്ത്‌ പൊള്ളലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്‌. ആവി പറക്കാന്‍ സാധ്യതയുള്ള ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. ഉദാഹരണത്തിന്‌ മൈക്രോവേവില്‍ എന്തെങ്കിലും തിളപ്പിച്ചെന്നിരിക്കട്ടെ, അടപ്പ്‌ തുറക്കുമ്പോള്‍ ആവി മുഖത്ത്‌ ഏല്‍ക്കില്ലെന്ന്‌ ഉറപ്പുവരുത്തുക.

English summary

10 Safety Tips to Follow While Working in the Kitchen

Today we telling you few really important tips that you should follow whilst being inside and outside the kitchen, so that no mishap occurs with you and your dear ones
X
Desktop Bottom Promotion