For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ പൊസീറ്റീവ് എനര്‍ജി നിറയ്ക്കാന്‍...

By Super
|

ഇപ്പോഴത്തെ ജീവിതമെന്നാല്‍ തിരക്കാണ്, ആരോഗ്യവും ഭക്ഷണവും താമസിക്കുന്ന സ്ഥലവുമെല്ലാം വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയാതെയാണ് പലരും ജീവിയ്ക്കുന്നത്. പലര്‍ക്കും ജോലിസംബന്ധമായ തിരക്കുകള്‍തന്നെയാണ് കാര്യങ്ങളെല്ലാം വേണ്ടവിധം ചെയ്യുന്നതിനും അടുക്കും ചിട്ടയോടും കൂടി ജീവിയ്ക്കുന്നതിനും തടസമായി മാറുന്നത്.

വീട്ടിലെ അടുക്കും ചിട്ടയുമില്ലായ്മ ആരോഗ്യപരവും ധനപരവുമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ചൈനീസ് ജ്യോതിഷമായി ഫെങ് ഷൂയിയില്‍ പറയുന്നത്. ചിലപ്പോള്‍ ഇത്തരം അശ്രദ്ധകള്‍ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കാന്‍ വരെ കാരണമാകുമെന്നും പറയുന്നു. ഫെങ് ഷൂയി അത്ര സങ്കീര്‍ണമായ ഒരു കാര്യമല്ല, അല്‍പം ശ്രദ്ധിച്ചാല്‍ ഫെങ് ഷൂയി പ്രകാരമുള്ള ചില മോഡിഫിക്കേഷനുകള്‍ നമ്മുടെ താമസസ്ഥലങ്ങള്‍ ചെയ്യാന്‍ കഴിയും. ഇവ പൊസിറ്റീവ് എനര്‍ജി വര്‍ധിപ്പിയ്ക്കുകയും ജീവിതത്തിന് പ്രകാശം നല്‍കുകയും ചെയ്യും.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

ആദ്യമായി ചെയ്യേണ്ടത് വീടിന്റെ നില്‍പ്പ് മനസ്സിലാക്കുകയെന്നതാണ്.തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്ക് അഭിമുഖമായുള്ള വീടുകള്‍, സ്ഥലങ്ങള്‍ എന്നിവ വാങ്ങാതിരിക്കുക. ഈ ഭാഗത്തുകൂടി നെഗറ്റീവ് എനര്‍ജി വീട്ടിനുള്ളില്‍ പ്രവേശിയ്ക്കുമെന്നാണ് ഫെങ് ഷൂയിയില്‍ പറയുന്നത്. ഇത് നിര്‍ഭാഗ്യമാണ് ഉണ്ടാക്കുക. ഇനി ശ്രദ്ധിക്കാന്‍ കഴിയാതെ ഇത്തരത്തിലുള്ളൊരു വീടാണ് വാങ്ങിയിരിക്കുന്നതെങ്കില്‍ പേടിയ്‌ക്കേണ്ട അതിന്റെ വാതിലിന് പുറത്ത് ഒരു ഹനുമാന്‍ ചിത്രമുള്ള ടൈല്‍ ഒട്ടിച്ചാല്‍ മതിയാകും.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീട്ടിലെ പൂജാമുറിയെ വാസ്തുശരീരത്തിലെ രാജാവായിട്ടാണ് കണക്കാക്കുന്നത്. വടക്കു-കിഴക്കിന് അഭിമുഖമായി പൂജാമുറി നിര്‍മ്മിയ്ക്കുകയും കിഴക്കിനഭിമുഖമായി നിന്ന് പ്രാര്‍ത്ഥിയ്ക്കുകയും ചെയ്യുക.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീട്ടിലെ ഐശ്വര്യത്തിന്റെ പ്രതീകമാണ് അവിടുത്തെ അടുക്കള. ഇത് തെക്കുകിഴക്ക് ഭാഗത്തായിട്ടാണ് വരേണ്ടത്. വടക്ക്, വടക്ക്-കിഴക്ക് ഭാഗത്തായി അടുക്കളയുണ്ടാക്കിയാല്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ഈ രീതിയിലാണ് അടുക്കള പണിതിരിക്കുന്നതെങ്കില്‍ മൂന്ന് വെങ്കലപ്പാത്രങ്ങള്‍ തലകീഴായി സീലിങില്‍ നിന്ന് താഴേയ്ക്ക് തൂക്കിയിട്ടാല്‍ മതി. പക്ഷേ ഇവ സ്റ്റവിന് മുകളില്‍ തൂക്കാതിരിക്കാന്‍ ശ്രദ്ധിയ്ക്കണം.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീട്ടില്‍ മാസ്റ്റര്‍ ബെഡ്‌റൂം എപ്പോഴും തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കാന്‍ ശ്രദ്ധിക്കണം. തെക്ക്, അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തേയ്ക്ക് തലവെച്ചുവേണം ഉറങ്ങാന്‍. ഗൃഹനാഥന്‍ ഒരിക്കലും വടക്ക-കിഴക്ക് ഭാഗത്തേയ്ക്ക് തലവച്ചുറങ്ങരുത്.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

നെഗറ്റീവ് എനര്‍ജി പ്രസരിയ്ക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞറ് ഭാഗത്തോ കിഴക്കുഭാഗത്തോ ആവുന്നതാണ് നല്ലത്. വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളില്‍ ഇവ പണിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇങ്ങനെ വന്നാല്‍ അവ ധനം, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം പ്രശ്‌നം വരുത്തും.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീടിന്റെ മധ്യഭാഗം അതിന്റെ മൂക്കായിട്ടാണ് കണക്കാക്കുന്നത്. ഇത് വീടിന് ശ്വസിയ്ക്കാനുള്ള ഭാഗമാണ്. ഇത് തുറന്നുകിടക്കുന്നതാവുന്നതാണ് നല്ലത്. ഈ ഭാഗത്തുകൂടി വല്ലചുവരും പണിതിട്ടുണ്ടെങ്കില്‍ അവിടെ ഒരു സീറോ വാള്‍ട്ട് ബള്‍ബ് ഇടുന്നത് നന്നായിരിക്കും. ഇത് എല്ലാ സമയത്തും കത്തിച്ചിടുകയും വേണം.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

ചുവരിലോ തറയിലോ മറ്റോ ഉള്ള വിള്ളലുകള്‍ വീടിനെ അംഗവൈകല്യമുള്ളതാക്കി മാറ്റും. തെക്ക്-പടിഞ്ഞാറ്, വടക്ക്, വടക്ക്-കിഴക്ക ഭാഗങ്ങളില്‍ വിള്ളലുകളില്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീടിന് പെയിന്റടിയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധിയ്ക്കണം. വല്ലാതെ കടുത്ത നിറങ്ങള്‍ വീടിന് ഉപോയഗിക്കിതാരിക്കുന്നതാണ് നല്ലത്. ചുവപ്പ്, പര്‍പ്പിള്‍ എന്നീ നിറങ്ങള്‍ ഒഴിവാക്കാം. ഇവ മോശം ഊര്‍ജ്ജം വീടിനകത്ത് നിറയാന്‍ ഇടയാക്കും.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

കിടപ്പുമുറിയില്‍ വെള്ളത്തിന്റേയോ, ജലധാരയുടേയോ ചിത്രം വെയ്ക്കരുത്.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീട്ടിനുള്ളിലെ പൂജാമുറി ബീമിനും കപ്‌ബോര്‍ഡിനുമടിയിലാകാതിരക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെയായാല്‍ മാനസിക സമ്മര്‍ദ്ദം വിട്ടുമാറില്ല.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

ബോണ്‍സായ് ചെടികള്‍ അലങ്കാരത്തിന് നല്ലതാണെങ്കിലും അവ വീടിനുള്ളില്‍ വെയ്ക്കരുത്. ബോണ്‍സായ് ചെടികള്‍ കിടപ്പുമുറിയില്‍ വച്ചാല്‍ ബന്ധങ്ങള്‍ നശിയ്ക്കും, അടുക്കളയില്‍ വെച്ചാല്‍ ആരോഗ്യം നശിയ്ക്കും. അതിനാല്‍ അവ വീടിന് പുറത്ത് സ്ഥാപിയ്ക്കുക.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

വീട്ടില്‍ പൊസിറ്റീവ് ഊര്‍ജ്ജം ലഭിയ്ക്കാന്‍ വെടിപ്പും വൃത്തിയും പ്രധാനമാണ്. ആഴ്ചയില്‍ രണ്ട് വട്ടം തറ തുടയ്ക്കുക. തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ക്കുക.

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

പൊസറ്റീവ് എനര്‍ജി വീട്ടില്‍ നിറയട്ടെ,,,

അടിക്കടി വാഗ്വാദങ്ങള്‍ ഉണ്ടാകാറുള്ള വീടാണെങ്കില്‍ ദിവസം നാലോ അഞ്ചോ പ്രാവശ്യം സംഗീതം വെയ്ക്കുക. വീട്ടിലെ അന്തരീക്ഷം പതിയെ ശാന്തമാകുന്നത് മനസിലാക്കാന്‍ കഴിയും. ആദ്യരാത്രി ഒഴിവാക്കുന്നതിനു പുറകില്‍...

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Home, Vastu, Feng Shui, Astrology, Life, Health, Wealth, വീട്, വാസ്തു, ജ്യോതിഷം, ഫെങ് ഷൂയി, ഐശ്വര്യം, ജീവിതം

Here are some commandments which may help you to increase positive energy in your home. Here are some tips from a Vastu and Feng Shui expert for a life full of harmony,
X
Desktop Bottom Promotion