For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസാലകള്‍ കേടുവരാതെ സൂക്ഷിയ്ക്കാന്‍

|

ഭക്ഷണത്തിന് സ്വാദും രുചിയും നല്‍കുന്നതില്‍ മസാലകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. പ്രത്യേകിച്ചും ഇന്ത്യന്‍ പാചകരീതിയില്‍.

എന്നാല്‍ വേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ മസാലകളുടെ രുചിയും ഗുണവും മണവുമെല്ലാം എളുപ്പത്തില്‍ നഷ്ടപ്പെടുകയും ചെയ്യും. ഇവ പിന്നെ ഭക്ഷണത്തില്‍ ഉപയോഗിയ്ക്കുന്നതു കൊണ്ട് പ്രത്യേക പ്രയോജനമൊന്നും ലഭിയ്ക്കുകയുമില്ല. മാത്രമല്ല, വേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇവ എളുപ്പം കേടു വരാനുള് സാധ്യതയുമുണ്ട്.

മസാലകള്‍ ദീര്‍ഘകാലം സൂക്ഷിച്ചു വയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെന്തെന്നറിയൂ,

Spices

ദീര്‍ഘനാള്‍ സൂക്ഷിച്ചു വയ്ക്കാനാണെങ്കില്‍ പൊടികളേക്കാള്‍ മുഴുവന്‍ മസാല തന്നെയാണ് നല്ലത്. ഇതുകൊണ്ടുതന്ന കൂടുതല്‍ വാങ്ങുമ്പോള്‍ മുഴുവന്‍ മസാല വാങ്ങുക. ഇത് പിന്നീട് ആവശ്യപ്രകാരം പൊടിച്ചെടുക്കാം. അപ്പപ്പോള്‍ പൊടിച്ച് ഉപയോഗിക്കുമ്പോള്‍ ഭക്ഷണത്തിന്റെ സ്വാദും രുചിയും വര്‍ദ്ധിക്കുകയും ചെയ്യും.

നനവും സൂര്യപ്രകാശവുമൊന്നും ഏല്‍ക്കാത്ത സ്ഥലത്ത് മസാലകള്‍ സൂക്ഷിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇവ അടച്ചു സൂക്ഷിയ്ക്കുകയും വേണം. ഡിഷ് വാഷര്‍, മൈക്രോവേവ് തുടങ്ങിയവയുടെ സമീപത്തൊന്നും ഇവ സൂക്ഷിച്ചു വയ്ക്കരുത്.

ചൂടേല്‍ക്കാത്ത,തണുത്ത സ്ഥലങ്ങളിലാണ് മസാലകള്‍ സൂക്ഷിച്ചു വയ്‌ക്കേണ്ടത്. ഫ്രിഡ്ജും മസാലകള്‍ സൂക്ഷിച്ചു വയ്ക്കാന്‍ പറ്റിയ ഒരു സ്ഥലമാണ്.

ഉപയോഗിക്കേണ്ട തീയതി കഴിഞ്ഞ് ഇവ ഉപയോഗിച്ചാല്‍ ഗുണമുണ്ടാകില്ല. ഇതുകൊണ്ടുതന്നെ തീയതി നോക്കി ഇവ ഉപയോഗിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇവയുടെ നിറം മാറുന്നുണ്ടോയെന്നും മണം പോയോയെന്നും നോക്കി മാത്രം ഉപയോഗിയ്ക്കുക.

English summary

Ways Store Indian Spices

One of the main ingredients which we add to all the Indian dishes is spices. It is the variety of spices which brings in different aroma and taste to the dishes we prepare. But, what if the spice you are using has lost its taste and aroma as you have not stored it properly. This becomes a problem, doesn't it. There are a lot of people who carelessly leave their spices in the kitchen left unlocked. When your spices are left unlocked on the kitchen rack, after some time the aroma disappears.
 
 
Story first published: Thursday, November 7, 2013, 16:08 [IST]
X
Desktop Bottom Promotion