For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോഫ വൃത്തിയാക്കാം

|

സോഫ കവറിംഗ് തിരഞ്ഞെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലരും സോഫ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പ്രാധാന്യം നല്കുന്നതും സോഫാ കവരിനാണ്. ലെതറിലും തുണിയിലും സോഫാ കവറുകൾ ലഭ്യമാണെങ്കിലും ഉപയോഗിക്കാനും വൃത്തിയാക്കാനുമുള്ള സൗകര്യം കാരണം തുണിയാണ് പലർക്കും പ്രിയപ്പെട്ടത്.തുണിയിൽ വൈവിധ്യങ്ങളും ഏറെയാണ്‌. .

കിംഗ്‌ ഫർണിച്ചറിന്റെ റെസിഡാന്റ്റ് ട്രെൻഡ് എക്സ്പെർട്ട് ടിയാന ഓടോണ്‍ പറയുന്നത് സോഫ കവറുകൾ വ്യക്തിപരമായ താൽപ്പര്യങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുക്കുക എന്നാണ്.അതുപോലെ തന്നെ പ്രധാനമാണ് അവയുടെ സംരക്ഷണവും.

sofa

1. ഒരു വാക്വം ക്ലീനെർ ഉപയോഗിച്ച് സോഫാ കവറുകൾ ദിനവും വൃത്തിയാക്കുക.

2. സോഫാ കവറുകളിൽ കറകൾ വീണാൽ എത്രയും വേഗം അത് വൃത്തിയാക്കുക. അല്ലെങ്കിൽ അവ കളയാൻ പിന്നീട് അത് കൂടുതൽ ബുദ്ധിമുട്ടാകും.

3. നിലവാരമുള്ള ലായനികൾ ഉപയോഗിച്ച് മാത്രം സോഫാ കവറുകൾ വൃത്തിയാക്കുക. അല്ലെങ്കിൽ തുണിയുടെ നിറം നഷ്ടപ്പെടുവാൻ ഇടയാകും.

4. കൂർത്ത അറ്റമുള്ള വസ്തുക്കൾ സോഫാ കവറിൽ ഉടക്കി തുണി കീറാനിടയാകാതെ ശ്രദ്ധിക്കണം.

5.വാക്വം ക്ലീനറുപയോഗിച്ചു വൃത്തിയാക്കിയും ഇളകിയ നൂലിഴകൾ കളഞ്ഞും നൂല് പൊന്താതെ സോഫാ കവറുകൾ സൂക്ഷിക്കുക.

6. സോഫ കവറുകളിൽ നേരിട്ട് സൂര്യ പ്രകാശം എല്ക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ നിറം മങ്ങി ഭംഗി നഷ്ടപ്പെടുവാൻ ഇടയാകും.

7. തുണി പുതുമയോടെ സൂക്ഷിക്കുക. കറകളും മറ്റും വീണാൽ വൃത്തിയാക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാണ്.

8. വർഷത്തിൽ ഒരിക്കലെങ്കിലും നിലവാരമുള്ള ക്ലീനറുകൾ ഉപയോഗിച്ച് സോഫ കവറുകൾ വൃത്തിയാക്കുക.

English summary

Ways Clean Sofa

Here are some ways how to clean sofa,
Story first published: Thursday, October 31, 2013, 16:37 [IST]
X
Desktop Bottom Promotion