For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലെതര്‍ സോഫ വൃത്തിയാക്കാം

By Super
|

വീട്ടിലൊരു ലെതര്‍ സോഫയുണ്ടങ്കില്‍ അതൊരു പ്രൗഡി നല്കുന്ന കാഴ്ചയാണ്. എന്നാല്‍ വന്‍വിലയുള്ള ഇത്തരം സോഫകള്‍ വീട്ടില്‍ തന്നെ വൃത്തിയാക്കുന്നത് പലര്‍ക്കും ആശങ്കയുളവാക്കുന്നതാണ്. അതിന്‍റെ വിലയും, ആഡംബരവുമോര്‍ക്കുമ്പോള്‍ വൃത്തിയാക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗം തുണി നനച്ച് തുടയ്ക്കുക എന്നതായിരിക്കും. കടുപ്പമേറിയ രാസവസ്തുക്കള്‍ ചേര്‍ന്ന ക്ലീനറുകള്‍ ഉപയോഗിച്ചാല്‍ സോഫ കേടുവരാനിടയാകും. അമോണിയ അടങ്ങിയ ക്ലീനറുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ലെതര്‍ സോഫ വൃത്തിയാക്കുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ലെതര്‍ ഈടുനില്‍ക്കുന്നതാണെങ്കിലും അതില്‍ തുളകള്‍ വീഴാനുള്ള സാധ്യത മനസിലുണ്ടാകണം. വീട്ടില്‍ തന്നെ നിര്‍മ്മിച്ച കടുപ്പം കുറഞ്ഞ ഒരു ക്ലീനര്‍ ഉപയോഗിച്ച് സോഫ വൃത്തിയാക്കുകയാവും ഉചിതം. അല്ലെങ്കില്‍ നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്നതരം ലെതര്‍ ക്ലീനര്‍ വിപണിയില്‍ നിന്ന് വാങ്ങാം.

ways clean leather sofas at home

അടുത്തതായി ശ്രദ്ധിക്കേണ്ടുന്ന കാര്യം ഏത്ര കാലയളവില്‍ വൃത്തിയാക്കണം എന്നുള്ളതാണ്. ഇടക്കിടക്ക് വൃത്തിയാക്കിയില്ലെങ്കില്‍ പൊടിയും മാലിന്യങ്ങളും നിങ്ങളുടെ വിലപിടിപ്പുള്ള ഇരിപ്പിടത്തെ കീഴടക്കും. കേടുവരാതെ ലെതര്‍ സോഫ വൃത്തിയാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

1. വാക്വം ക്ലീനറില്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് സോഫ വൃത്തിയാക്കുകയാണ് ആദ്യ പടി. പൊടിയും അഴുക്കും പൂര്‍ണ്ണമായി നീങ്ങിയെന്ന് ഉറപ്പ് വരുത്തുക.

2. ലെതര്‍ സോഫ വൃത്തിയാക്കാന്‍ അനുയോജ്യമായ വസ്തുക്കളാണ് വിനാഗിരിയും, വെള്ളവും. ഇവ തുല്യഭാഗങ്ങളായെടുത്ത് കൂട്ടിക്കലര്‍ത്തി വൃത്തിയാക്കാനുപയോഗിക്കാം.

3. ഒരു നനഞ്ഞ തുണി ഉപയോഗിച്ച് സോഫ മുഴുവനും തുടയ്ക്കുക. ആവശ്യം വരുന്നെങ്കില്‍ അല്പം ക്ലീനര്‍ ചേര്‍ക്കാം.

4. അവസാനമായി വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് തുടയ്ക്കുക. ചൂട് കാറ്റ് പുറപ്പെടുവിക്കു്ന്ന ബ്ലോ ഡ്രൈയറുകള്‍ ഉണക്കാന്‍ ഉപയോഗിക്കരുത്. അവ ലെതറിനെ വരണ്ടതാക്കും.

5. അടുത്ത പരിപാടി ലെതര്‍ കണ്ടീഷനിംഗാണ്. അതിനായി വിനാഗിരിയും ചണ എണ്ണയും ഉപയോഗിക്കാം. ഇവ 2:1 എന്ന തോതില്‍ കലര്‍ത്തി സോഫയില്‍ തേച്ച് ഉണങ്ങാന്‍ അനുവദിക്കുക.

6. അടുത്ത ദിവസം വൃത്തിയുള്ള തുണി ഉപയോഗിച്ച് സോഫ തുടയ്ക്കുക. സോഫയ്ക്ക് ലഭിച്ച തിളക്കം കണ്ടറിയാനാവും.

സോഫയുടെ ലെതറില്‍ കറ പുരണ്ടാല്‍ നീക്കം ചെയ്യാനുള്ള ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1. പെര്‍മനന്‍റ് മാര്‍ക്കര്‍ കൊണ്ടുളള കറ ലെതറില്‍ പറ്റിയാല്‍ എയ്റോസോള്‍ കറയില്‍ പുരട്ടുക. ഒരു പ്രകൃതിദത്തമായ ഉപാധി യുക്കാലിയുടെ ഓയില്‍ പുരട്ടുകയാണ്. ഇതൊന്നുമല്ലെങ്കില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചും തുടയ്ക്കാം.

2. ഗ്രീസ് ലെതറില്‍ പുരളാനിടയായാല്‍ അല്പം ബേക്കിംഗ് സോഡ അതില്‍ വിതറുക. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് തുടച്ചാല്‍ കറ മാറിയതായി കാണാം.

3. ഇരുണ്ട നിറമുള്ള കറകള്‍ പുരണ്ടാല്‍ ടാര്‍ടാറും നാരങ്ങനീരും ഉപയോഗിക്കാം. ഇത് തേച്ച് അല്പസമയം കഴിഞ്ഞ് അല്പം പേസ്റ്റ് ഇവിടെ പുരട്ടുക. അതിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.

4. മേല്‍ പറഞ്ഞവയല്ലാതെ മറ്റ് ചില സാധനങ്ങളും കറ നീക്കാനായി ഉപയോഗിക്കാം. നെയില്‍ പോളിഷ് റിമൂവര്‍, ടൂത്ത് പേസ്റ്റ്, ബേബി വൈപ്സ് എന്നിവ ഈ ആവശ്യത്തിന് യോജിച്ചവയാണ്. ഇവയൊക്കെ ഉള്‍ഭാഗങ്ങളില്‍ പ്രയോഗിച്ച് നോക്കി തകരാറുണ്ടാവില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഉപയോഗിക്കുന്നതാണ് ഉചിതം.

English summary

ways clean leather sofas at home

Having a leather sofa at home adds to elegance and gives a soothing look. However, maintaining and cleaning those high-priced sofas can prove tricky to the people at home. Keep in mind its cost and luxury, you can adopt the way of wiping the dust off with a wet cloth. You can’t go for cleaners too.
X
Desktop Bottom Promotion