For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിനെഗര്‍ - അറിഞ്ഞിരിക്കേണ്ടുന്ന ഉപയോഗങ്ങള്‍

By Super
|

അടുക്കളയില്‍ ഒരു കുപ്പി വിനെഗര്‍ ഉണ്ടാവുക എന്നത് തികച്ചും സാധാരണമാണ്. എന്നാല്‍ ഇത് പാചകത്തിനായാവും മിക്കപ്പോഴും ഉപയോഗിക്കുക. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ടെത്തപ്പെട്ട ഒന്നാണ് വിനെഗര്‍. ഇതിന്‍റെ ഉത്ഭവമാകട്ടെ വൈന്‍, ബീര്‍ തുടങ്ങിയവ പുളിപ്പിക്കുന്ന അവസരത്തില്‍ യാദൃശ്ചികമായിട്ടായിരുന്നു. എന്നാല്‍ പാചകാവശ്യങ്ങള്‍ക്കപ്പുറം സൗന്ദര്യ സംരക്ഷണത്തിനും, ഔഷധമായും, പുഷ്പകൃഷിക്കും തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് വിനെഗര്‍ ഉപയോഗിക്കുന്നു. വെള്ളനിറമുള്ളതും, ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പോലുള്ളതുമായ പല തരം വിനെഗറുകള്‍ ലഭ്യമാണ്.

പലര്‍ക്കും അറിയാനിടയില്ലാത്ത ചെലവ് കുറഞ്ഞതും, സാധാരണമല്ലാത്തതും, പരിസ്ഥിതി സൗഹാര്‍ദ്ധപരവുമായ വിനെഗറിന്‍റെ 20 ഉപയോഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഹെയര്‍ കണ്ടീഷണര്‍

ഹെയര്‍ കണ്ടീഷണര്‍

അര ടേബിള്‍ സ്പൂണ്‍ വിനെഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ത്താല്‍ തലമുടി കഴുകാന്‍ ഉത്തമമായ ഒരു ലായനിയായി. അല്പം മണം വരുമെങ്കിലും ഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് പ്രശ്നമാക്കേണ്ടതില്ല.

വസ്ത്രത്തിലെ ചുളിവ് നീക്കാം

വസ്ത്രത്തിലെ ചുളിവ് നീക്കാം

ഇസ്തിരിപ്പെട്ടി കയ്യിലില്ലെങ്കില്‍ ചുളിഞ്ഞ വസ്ത്രം നിവര്‍ത്താന്‍ വിനാഗിരിയും, വെള്ളവും കലര്‍ത്തി തുണിയില്‍ സ്പ്രേ ചെയ്യുക.

തറയും, ഫ്രിഡ്ജും വൃത്തിയാക്കാം -

തറയും, ഫ്രിഡ്ജും വൃത്തിയാക്കാം -

വെള്ളവും, വിനെഗറും സമമായി ചേര്‍ത്ത് തറ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. മാര്‍ബിളിലും, ഗ്രാനൈറ്റിലും ഇത് ഉപയോഗിക്കരുത്. ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറ്റാനും, അടുക്കളയിലെ അലമാരകള്‍ വൃത്തിയാക്കാനും വിനെഗര്‍ ഉപയോഗിക്കാം.

പാടുകള്‍ നീക്കം ചെയ്യാം

പാടുകള്‍ നീക്കം ചെയ്യാം

വിയര്‍പ്പിന്‍റെയും മറ്റും പാടുകള്‍ നീക്കം ചെയ്യാന്‍ അല്പം വിനെഗര്‍ ആദ്യം സ്പ്രേ ചെയ്ത ശേഷം കഴുകുക.

തുണികള്‍ക്ക് മൃദുലത

തുണികള്‍ക്ക് മൃദുലത

തുണികള്‍ക്ക് മയം കിട്ടാന്‍ അല്പം വെള്ളവിനാഗിരി എടുത്ത് വാഷിംഗ് മെഷീനില്‍ അവസാനത്തെ കഴുകലിന് മുമ്പായി ചേര്‍ക്കുക. സോപ്പിന്‍റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കും.

പൂക്കള്‍ക്ക് പുതുമ

പൂക്കള്‍ക്ക് പുതുമ

മുറിച്ചെടുത്ത പൂക്കള്‍ എളുപ്പം വാടിപ്പോകുന്നത് തടയാന്‍ അത് വെയ്ക്കുന്ന പാത്രത്തിലെ വെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ വിനെഗര്‍ കൂടി ചേര്‍ക്കുക. പൂക്കള്‍ ഏറെ നേരം പുതുമയോടെ നില്‍ക്കും.

മുട്ട ഉടയാതെ സൂക്ഷിക്കാം

മുട്ട ഉടയാതെ സൂക്ഷിക്കാം

മുട്ട പാകം ചെയ്യുമ്പോള്‍ വെള്ളത്തില്‍ അല്പം വിനെഗര്‍ ചേര്‍ത്താല്‍ മുട്ടയുടെ വെള്ള കലങ്ങിപോകുന്നത് തടയാം.

എക്കിള്‍ മാറ്റാം

എക്കിള്‍ മാറ്റാം

ഡോക്ടര്‍മാര്‍ ചെയ്യാറില്ലെങ്കിലും എക്കിളിന് വിനെഗര്‍ ഉപയോഗിച്ച് പരിഹാരം കാണാം. എക്കിള്‍ ഉള്ളപ്പോള്‍ ഒരു സ്പൂണ്‍ വിനെഗര്‍ കഴിക്കുക. പെട്ടന്ന് തന്നെ ആശ്വാസം ലഭിക്കും.

ദുര്‍ഗന്ധത്തിന് വിട

ദുര്‍ഗന്ധത്തിന് വിട

ഭക്ഷണം പാകം ചെയ്യുമ്പോള്‍ കരിഞ്ഞ് മണക്കാനിടയായാല്‍ പാത്രത്തില്‍ വെള്ളവും, മുക്കാല്‍ പങ്ക് വിനെഗറും കലര്‍ത്തുക. ദുര്‍ഗന്ധം ഇല്ലാതാകും.

കളകള്‍ നീക്കാം

കളകള്‍ നീക്കാം

വിലകൂടിയ കളനാശിനികള്‍ ഉപയോഗിക്കാതെ വിനെഗര്‍ ഉപയോഗിച്ച് പുല്ലും പാഴ്ചെടികളും നീക്കം ചെയ്യാം. പുഷ്പ കൃഷിക്കാവശ്യമായ വിനെഗറില്‍ 25 ശതമാനം അസെറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിച്ചാല്‍ കളകള്‍ നീക്കം ചെയ്യാം.

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദനക്ക് പരിഹാരം

തൊണ്ട വേദനക്ക് ശമനം കിട്ടാന്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സെഡര്‍ വിനെഗര്‍ ചേര്‍ത്ത് അത് കവിള്‍ക്കൊള്ളുക. ഏതാനും സ്പൂണ്‍ തേന്‍ കൂടി അതില്‍ ചേര്‍ത്താല്‍ കൂടുതല്‍ ഫലം കിട്ടും. ഇതു വഴി രുചിയും വര്‍ദ്ധിക്കും.

ഉറുമ്പ് നാശിനി

ഉറുമ്പ് നാശിനി

വീട്ടില്‍ ഉറുമ്പുകളുടെ ശല്യം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ വിനെഗറും, വെള്ളവും സമമായി ചേര്‍ത്ത് അത് അവയുടെ മേല്‍ സ്പ്രേ ചെയ്യുക. ഉറുമ്പ് ശല്യം പെട്ടന്ന് തന്നെ ഇല്ലാതാക്കാം.

പേശി വലിവ് കുറയ്ക്കാം

പേശി വലിവ് കുറയ്ക്കാം

വ്യായാമങ്ങള്‍ക്ക് ശേഷം പേശികളില്‍ വേദനയുണ്ടക്കാനിടയാകുന്ന ലാക്ടിക് ആസിഡ് നീക്കം ചെയ്യാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം. ഒരു കപ്പ് വെള്ളത്തില്‍ ഏതാനും ടേബിള്‍സ്പൂണ്‍ വിനെഗര്‍ ചേര്‍ത്ത് അതില്‍ ഒരു തുണിമുക്കി വേദനയുള്ള ഭാഗങ്ങളില്‍ ഇരുപത് മിനുട്ട് വെയ്ക്കുക.

വായു ശുദ്ധിയാക്കാം

വായു ശുദ്ധിയാക്കാം

വിനെഗറിലെ അസെറ്റിക് ആസിഡ് ദുര്‍ഗന്ധം നീക്കാന്‍ സഹായിക്കുന്നതാണ്. വിനെഗര്‍ ചേര്‍ത്ത വെള്ളം കൊണ്ട് മുറി തുടച്ചാല്‍ ദുര്‍ഗന്ധം നീങ്ങിക്കിട്ടും.

സ്റ്റിക്കര്‍ നീക്കം ചെയ്യാം

സ്റ്റിക്കര്‍ നീക്കം ചെയ്യാം

സ്റ്റൗവിലെയയും, മറ്റ് ഉപകരണങ്ങളിലെയും സ്റ്റിക്കര്‍ നീക്കം ചെയ്യാന്‍ അത് വിനെഗര്‍ ഉപയോഗിച്ച് നല്ലതുപോലെ കുതിര്‍ത്ത ശേഷം പൊളിച്ചാല്‍ മതി. ചുവര്‍ ചിത്രങ്ങള്‍ ഒട്ടിച്ചത് നീക്കം ചെയ്യാനും ഇത് സഹായിക്കും.

മാംസത്തെ ബാക്ടീരിയ വിമുക്തമാക്കാം

മാംസത്തെ ബാക്ടീരിയ വിമുക്തമാക്കാം

തലേന്ന് മാംസത്തില്‍ അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പുരട്ടി വെച്ചാല്‍ നല്ല മയം ലഭിക്കും. ഇ കോളി പോലുള്ള ദോഷകാരികളായ ബാക്ടീരിയകളെ മാംസത്തില്‍ നിന്ന് നീക്കം ചെയ്യാനും ഇത് സഹായിക്കും.

കിച്ചന്‍ സിങ്ക്‌

കിച്ചന്‍ സിങ്ക്‌

വീടുകളിലൊക്കെ പൈപ്പ്,കിച്ചന്‍ സിങ്ക്‌

അടഞ്ഞ് ദുര്‍ഗന്ധമുണ്ടാകാറുണ്ടാവും. ഇത് ഒഴിവാക്കാന്‍ മുക്കാല്‍ കപ്പ് ബേക്കിംഗ് സോഡ കുഴലിലിട്ട് പുറകേ അര കപ്പ് വിനെഗറും ഒഴിക്കുക. തുടര്‍ന്ന് വെള്ളം ഒഴിച്ചാല്‍ പൈപ്പ് തടസം നീങ്ങി വൃത്തിയായിക്കിട്ടും.

ഫംഗസ് ബാധ തടയാം

ഫംഗസ് ബാധ തടയാം

കാല്‍പാദം വീണ്ടുകീറുക, കാല്‍നഖത്തിലെ കേട്, താരന്‍ എന്നിവയൊക്കെ ഭേദമാകാന്‍ ആപ്പിള്‍ സിഡെര്‍ വിനെഗറും, സാധാരണ വിനെഗറും സഹായിക്കും. ഫംഗസിനെ നീക്കം ചെയ്യാന്‍ വിനെഗറിന് കഴിവുണ്ട്.

മസാലകളുടെ കടുപ്പം കുറയ്ക്കാം

മസാലകളുടെ കടുപ്പം കുറയ്ക്കാം

ആഹാരസാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ അമിതമായി മുളക് പോലുള്ളവ കൂടിപ്പോയാല്‍ അത് കഴിക്കുന്നവര്‍ക്ക് അസ്വസ്ഥതതക്ക് ഇടയാക്കും. അത് ഒഴിവാക്കാന്‍ വിളമ്പുമ്പോള്‍ ആപ്പിള്‍ സെഡര്‍ വിനെഗറോ, സാധാരണ വിനെഗറോ ഓരോ സ്പൂണ്‍ ചേര്‍ത്ത് വിളമ്പിയാല്‍ രൂക്ഷതക്ക് ഇളവ് കിട്ടും.

തുരുമ്പ് നീക്കാം

തുരുമ്പ് നീക്കാം

വിനെഗറിലെ അസെറ്റിക് ആസിഡ് വിജാഗിരി, നട്ടുകള്‍, ബോള്‍ട്ടുകള്‍ തുടങ്ങിയവയിലെ തുരുമ്പ് നീക്കം ചെയ്യാന്‍ സഹായിക്കും. ഒരു പാത്രത്തില്‍ വിനെഗറെടുത്ത് അതില്‍ മുക്കിയ ശേഷം വെള്ളത്തില്‍ നല്ലതുപോലെ കഴുകി തുടയ്ക്കുക. വിനെഗര്‍ ലോഹത്തെ ദോഷകരമായി ബാധിക്കാതിരിക്കാനാണ് വെള്ളത്തില്‍ കഴുകുന്നത്.

English summary

Unusual Uses Of Vinegar

Chances are you’ve got a big bottle of vinegar in your pantry right
 now and that you only use it as a condiment.
X
Desktop Bottom Promotion