For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണികള്‍ കഴുകുമ്പോള്‍.....

|

വസ്ത്രം കഴുകുന്നത് പലര്‍ക്കും അല്‍പം ബുദ്ധിമുട്ടേറിയ പണിയാണെന്നു തോന്നും. ഇപ്പോള്‍ വാഷിംഗ് മെഷീന്‍ സഹായത്തിനുണ്ടെങ്കിലും കൃത്യമായി കഴുകിയില്ലെങ്കില്‍ വാഷിംഗ് മെഷീനും തുണിയും ഒരു പോലെ കേടാകുകയും ചെയ്യും.

വിവിധ തരം തുണികള്‍ കഴുകുന്നതിന് വ്യത്യസ്ത വഴികളാണുള്ളത്. ഇതനുസരിച്ചു തുണികള്‍ കഴുകിയില്ലെങ്കില്‍ ഇവ ചീത്തയാകാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ തന്നെ വാഷിംഗ് മെഷീന്‍ ഉപയോഗിച്ചു കഴുകരുതാത്ത തുണികളുമുണ്ട്.

ബ്ലാങ്കറ്റുകള്‍ മെഷീന്‍ ഉപയോഗിച്ചു കഴുകാതിരിയ്ക്കുകയാണ് നല്ലത്. ഇവ അല്‍പം സോപ്പുപൊടിയുപയോഗിച്ചു കഴുകിയെടുക്കാം. ഇവ വേറെയിട്ടു കഴുകുകയും വേണം. നല്ല പോലെ കഴുകിയ ശേഷം അല്‍പം വിനെഗര്‍ ചേര്‍ത്ത വെള്ളത്തില്‍ ഇവ മുക്കിയെടുക്കുന്നത് നന്നായിരിക്കും.

Washing

ജീന്‍സ് അല്‍പം ഉപ്പിട്ട ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. പിന്നീട് സോഫ്റ്റായി വാഷിംഗ് മെഷീനില്‍ കഴുകിയെടുക്കാം.

വസ്ത്രങ്ങളില്‍ എണ്ണക്കറയായാല്‍ ആ ഭാഗത്ത് അല്‍പം ടാല്‍കം പൗഡര്‍ പുരട്ടുക. ഇത് 10 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. ഇതിനു ശേഷം മാത്രം ഇത് മെഷീനില്‍ ഇട്ട് കഴുകിയെടുക്കുക.

കട്ടി കുറഞ്ഞ തുണികള്‍ വാഷിംഗ് മെഷീനില്‍ ഇടാതിരിയ്ക്കുകയാണ് നല്ലത്. ഇവ വാഷിംഗ് മെഷീനില്‍ ഇടുകയാണെങ്കില്‍ തന്നെ വളരെ മൃദുവായി കഴുകിയെടുക്കണം.

ലേസ് കൊണ്ടുള്ള അടിവസ്ത്രങ്ങള്‍ അല്‍പം കട്ടന്‍ചായ ചേര്‍ത്ത വെള്ളത്തിലിട്ടു കഴുകിയെടുക്കുന്നത് നല്ലതായിരിക്കും.

സ്വെറ്റര്‍ പോലുള്ളവ ചെറുചൂടുവെള്ളത്തില്‍ അല്‍പം വിനെഗറും സോപ്പുപൗഡറും ചേര്‍ത്ത് ഇതിലിട്ടു കഴുകിയെടുക്കാം.

തുണികളുടെ നിറമിളകാതിരിയ്ക്കുവാന്‍ ഉപ്പും വിനെഗറും കലര്‍ത്തിയ വെള്ളത്തില്‍ മുക്കി വച്ച ശേഷം കഴുകിയെടുക്കാം.

വീട്, പൊടിക്കൈ, വൃത്തി, വാഷിംഗ് മെഷീന്‍

Read more about: home improvement clean
English summary

Tips Washing Clohes

If you are wondering what else precautions you need to take while doing your laundry, here are some of the best laundry tips,
X
Desktop Bottom Promotion