For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കമ്പിളി വസ്ത്രങ്ങള്‍ സൂക്ഷിയ്ക്കാന്‍

|

മഞ്ഞുകാലത്ത് കമ്പിളി വസ്ത്രങ്ങളുടെ ഉപയോഗം കൂടും. പ്രത്യേകിച്ച് തണുപ്പു കൂടുതലുളള സ്ഥലങ്ങളില്‍.

കമ്പിളി വസ്ത്രങ്ങള്‍ ചൂടു നല്‍കുമെങ്കിലും ഇവ സൂക്ഷിയ്ക്കുന്നതും കഴുകുന്നതും ഉണക്കുന്നതുമെല്ലാം അത്ര എളുപ്പമല്ല. കുറേ നാള്‍ മടക്കി വച്ചിരുന്നാലും നല്ലപോലെ ഉണങ്ങാതിരുന്നാലുമെല്ലാം ഇവയില്‍ നിന്നും ദുര്‍ഗന്ധമുണ്ടാവുകയും ചെയ്യും. ഇവ സൂക്ഷിച്ചു കഴുകിയില്ലെങ്കിലും കേടാകും.

കമ്പിളി വസ്ത്രങ്ങള്‍ ചെറുചൂടുവെള്ളത്തില്‍ മുക്കി വയ്ക്കാം. ഇത് 15 മിനിറ്റ് ചൂടുവെള്ളത്തില്‍ തന്നെ ഇടാം.

Woolen

ഇതിനു ശേഷം ബക്കറ്റിലേയ്ക്ക് അല്‍പം സോപ്പുപൗഡര്‍ ചേര്‍ക്കാം. ഇത് പതപ്പിച്ച് അല്‍പനേരം കമ്പിളി വസ്ത്രങ്ങള്‍ ഇതില്‍ തന്നെ ഇടുക.

വസ്ത്രത്തില്‍ കറകളോ മറ്റോ ആയിട്ടുണ്ടെങ്കില്‍ അല്‍പം കറയായ ഭാഗത്ത് അല്‍പം ബേക്കിംഗ് പൗഡര്‍ പുരട്ടി പതുക്കെ കൈ കൊണ്ട് ഉരസുക. ചെറുനാരങ്ങാനീര്, ആല്‍ക്കഹോള്‍ എന്നിവയും കറ കളയാന്‍ ഉപയോഗിക്കാം.

കമ്പിളി വസ്ത്രങ്ങള്‍ കഴുകാന്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ അല്‍പനേരം മാത്രം വളരെ മൃദുവായ രീതിയില്‍ കഴുകണം.

കാറ്റു വെളിച്ചവും ലഭിയ്ക്കുന്ന രീതിയില്‍ കമ്പിളി വസ്ത്രങ്ങള്‍ ഉണങ്ങുവാനിടുക. നല്ല വെയിലിലോ വെയിലില്ലെങ്കില്‍ കാറ്റിലോ ഇവ ഉണക്കിയെടുക്കാം.

English summary

Tips Wash Woolen Cloth

Winter is around the corner and most of us are taking out our stocked up woollen clothes from our closets. One of the things you would notice is the smell which is emitted from the woollen clothes.
Story first published: Wednesday, November 13, 2013, 15:55 [IST]
X
Desktop Bottom Promotion