For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോവേവ് ഉപയോഗിക്കുമ്പോള്‍....

|

മൈക്രോവേവ് ആധുനിക അടുക്കളകളുടെ ഒരു പ്രധാന ഭാഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. പാചകം എളുപ്പമാക്കാനും സമയം ലാഭിയ്ക്കാനും മറ്റും മൈക്രോവേവ് സഹായിക്കുന്നുണ്ട്. ബേക്കിംഗ്, ഗ്രില്‍ തുടങ്ങിയ സംവിധാനങ്ങളുള്ളതുകൊണ്ടു തന്നെ എണ്ണയും കൊഴുപ്പും ഒരു പരിധി വരെ ഒഴിവാക്കാനുള്ള ഒരു വഴി കൂടിയാണിത്.

മൈക്രോവേവ് കേടാകാതിരിക്കമെങ്കിലും ഇത് ഭക്ഷണത്തിന് ഗുണം നല്‍കണമെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക തന്ന വേണം. ഇതിന്റെ ഉപയോഗം അപകടത്തില്‍ കലാശിക്കാതിരിക്കാനും ചില മുന്‍കരുതലുകളെടുക്കുക തന്നെ വേണം.

Microwave

മൈക്രോവേവില്‍ ഉപയോഗിക്കാവുന്ന തരം പാത്രങ്ങള്‍, അതും നിലവാരമുള്ളവ മാത്രം ഉപയോഗിക്കുക. നിലവാരമില്ലാത്ത പ്ലാസ്റ്റിക് ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യും.

ഭക്ഷണം ചൂടാക്കുന്നിനു മുന്‍പ് ഇവ സില്‍വര്‍ ഫോയിലില്‍ പൊതിഞ്ഞിരിയ്ക്കുകയാണെങ്കില്‍ ഫോയില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം തീ പിടിയ്ക്കാനും മൈക്രോവേവ് കേടു വരുവാനുമെല്ലാം ഇത് ഇടയാക്കും.

കത്തു പിടിയ്ക്കുന്ന തരം ഭക്ഷണങ്ങളോ ദ്രാവകങ്ങളോ മൈക്രോവേവില്‍ ചൂടാക്കാതിരിക്കുക.

മൈക്രോവേവ് പ്രവര്‍ത്തിപ്പിയ്ക്കുന്നതിനു മുന്‍പ് ഇതിന്റെ വാതില്‍ മുഴുവന്‍ അടഞ്ഞിരിയ്ക്കണം. അതുപോലെ ഇത് പ്രവര്‍ത്തിച്ചു കൊണ്ടിരിയ്ക്കുമ്പോള്‍ തുറക്കാനും ശ്രമിയ്ക്കരുത്.

ചെറുചൂടുള്ള വെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഒരു ബൗളിലാക്കി അല്‍പനേരം മൈക്രോവേവിനുള്ളില്‍ വയ്ക്കുക. അവനിലുള്ള ദുര്‍ഗന്ധം മാറ്റാന്‍ സഹായിക്കും.

ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ചോ വിനെഗര്‍ ഉപയോഗിച്ചോ മൈക്രോവേവിന്റെ ഉള്‍ഭാഗം വൃത്തിയാക്കാനാകും. ഇതില്‍ ടിഷ്യൂ പേപ്പര്‍ മുക്കി മൈക്രോവേവിനുള്ളില്‍ വൃത്തിയാക്കാം.

English summary

Tips Maintain Microwave

Microwaves have become an indispensable necessity. In this age where we are enslaved by technology, microwave ovens are the only things standing between a majority of us. We are dependent on microwaves to cook food, reheat, and even eat ready-made meals.
 
Story first published: Friday, August 16, 2013, 15:44 [IST]
X
Desktop Bottom Promotion