For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാറ്റകളെ വീട്ടില്‍ നിന്നും തുരത്താം

|

വീടുകളില്‍, പ്രത്യേകിച്ച് അടുക്കളയില്‍ ഉപദ്രവമുണ്ടാക്കുന്ന ജീവിയേതെന്നു ചോദിച്ചാല്‍ എല്ലാവരും പാറ്റയെന്നായിരിക്കും പറയുക. കൂറയെന്നും ഇതിന് പേരുണ്ട്.

ഭക്ഷണസാധനങ്ങളും മറ്റും കരണ്ടു തിന്നുന്ന ഭക്ഷണത്തിന്റെ വൃത്തിയെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്.

പാറ്റകളെ അകറ്റാന്‍ കെമിക്കലുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവയുടെ ഉപയോഗം അത്ര സുരക്ഷിതമാണെന്നു പറയാനുമാവില്ല.

പാറ്റകളെ വീട്ടില്‍ നിന്നും തുരത്താന്‍ സഹായിക്കുന്ന ചില വിദ്യകളെക്കുറച്ച് അറിഞ്ഞിരിക്കൂ.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ മുറിച്ച് ഒരു അലുമിനിയം പാത്രത്തിലിട്ടു വയ്ക്കുക. കുക്കുമ്പറും അലുമിനിയവും ചേര്‍ന്നു പ്രവര്‍ത്തിച്ച് പാറ്റകളെ കൊല്ലുന്ന വിഷമയമായ ഒരു പദാര്‍ത്ഥമുണ്ടാക്കും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

തുല്യ അളവില്‍ ബേക്കിംഗ് സോഡയും പഞ്ചസാരയുമെടുക്കുക. ഇത് നല്ലപോലെ കലര്‍ത്തി പാറ്റകള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലിടുക. പഞ്ചസാര തിന്നാനെത്തുന്ന പാറ്റകള്‍ ബേക്കിംഗ് സോഡയും തിന്നും. ഇതുവഴി ചാവുകയും ചെയ്യും.

വയനയില

വയനയില

ബിരിയാണിയും മറ്റും ഉണ്ടാക്കുവാന്‍ ശ്രമിയ്ക്കുന് ബേ ലീഫ് അഥവാ വയനയില അവിടിവിടെയായി ഇടുന്നത് പാറ്റകളെ അകറ്റാന്‍ ഫലപ്രദമായ ഒരു വഴിയാണ്.

സോപ്പോ സോപ്പുപൊടിയോ

സോപ്പോ സോപ്പുപൊടിയോ

സോപ്പോ സോപ്പുപൊടിയോ കലര്‍ത്തിയ വെള്ളം സ്േ്രപ ചെയ്തു നോ്ക്കൂ. ഇത് പാറ്റകളെ എളുപ്പത്തില്‍ കൊന്നൊടുക്കും. തികച്ചും സുരക്ഷിതമായ ഒരു പ്രകൃതിദത്ത ലായനിയാണിത്.

അമോണിയ

അമോണിയ

വെള്ളത്തില്‍ അമോണിയ കലക്കി പ്രയോഗിക്കുന്നതും പാറ്റകളെ കൊന്നൊടുക്കാനുള്ള ഒരു വഴി തന്നെയാണ്.

മാവുവിദ്യ

മാവുവിദ്യ

മൈദമാവിലോ ഗോതമ്പു പൊടിയിലോ അരിപ്പൊടിയിലോ അല്‍പം ബോറിക് ആസിഡ്, പഞ്ചസാര എന്നിവ ചേര്‍ത്ത് കുഴച്ചു വയ്ക്കുക. ഇത് പാറ്റകള്‍ക്കു തിന്നാന്‍ പാകത്തിനു വയ്ക്കുക. ഇവ ചത്തു പോകും.

English summary

Tips Get Rid Of Cockroaches

If at all you want to control cockroaches and keep them away from your residence, then the best option for you to use is these home remedies. You may think that the easy way to get rid of these pests is with the help of an exterminator. But, did you know that the harsh chemicals is harmful to your children and your household pets.
 
 
X
Desktop Bottom Promotion