For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാട്ടര്‍ ബോട്ടില്‍ വൃത്തിയാക്കാന്‍

|

വാട്ടര്‍ ബോട്ടിലുകളും വെള്ളമെടുക്കുന്ന കുപ്പികളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ തന്നെ ഭാഗമാണെന്നു പറയാം. വെള്ളത്തിനുള്ള പ്രാധാന്യമാണ് ഇവ കാണിയ്ക്കുന്നത്.

സ്ഥിരമായി വെള്ളമെടുക്കുമ്പോള്‍ വെള്ളക്കുപ്പികളുടെ ഉള്ളില്‍ അഴുക്കാവാന്‍ സാധ്യതയുണ്ട്. ഒരു വഴുവഴുപ്പും നിറവ്യത്യാസവും തിരിച്ചറിയാം.

വായ് വിസ്താരമുള്ള കുപ്പികളെങ്കില്‍ വൃത്തിയാക്കാന്‍ എളുപ്പമാണ്. ഇതുപോലെ കുട്ടികളുടെ വാട്ടര്‍ ബോട്ടിലും. എന്നാല്‍ ഇടുങ്ങിയ വായയുള്ളവ വൃത്തിയാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. ഇതിനുള്ള ചിലവഴികളെക്കുറിച്ചറിയൂ,

Plastic bottle

കുപ്പിയില്‍ അല്‍പം ചൂടുവെള്ളഴും സോപ്പുപൊടിയും കലക്കി വയ്ക്കാം. അല്‍പം കഴിഞ്ഞ് വൃത്തിയാക്കാം.

അല്‍പം അരി മണികളും ബേക്കിംഗ് സോഡയും വാട്ടര്‍ ബോട്ടിലിന് ഉള്ളിലേയ്ക്കിടുക. ഇത് കുപ്പി വൃത്തിയാകുവാന്‍ സഹായിക്കും.

വിനെഗര്‍ വാട്ടര്‍ ബോട്ടിലില്‍ നിറച്ച് കുറേനേരം വയ്ക്കുക. ഇതിനു ശേഷം കഴുകി വൃത്തിയാക്കാം. ദുര്‍ഗന്ധം മാറും, വൃത്തിയാവുകയും ചെയ്യും.

ന്യൂസ്‌പേപ്പര്‍ കഷ്ണങ്ങള്‍ ഉള്ളിലിട്ട് അല്‍പം വെള്ളവും ചേര്‍ത്ത് കുപ്പി കുലുക്കുക. കുപ്പി വൃത്തിയാകും.

വീട്, വൃത്തി, പൊടിക്കൈ, വാട്ടര്‍ ബോട്ടില്‍

Read more about: clean വൃത്തി
English summary

Tips Clean Water Bottle

Water is the most essential element for all. It is a basic necessity. Since old times, water has been stored in containers for different use. These days, plastic bottle containers are generally used for storage of water and easy carrying. Using new plastic bottles every time is not feasible. It is costly as well as the disposal of the used bottles becomes a problem to the environment.
 
 
Story first published: Tuesday, December 17, 2013, 16:02 [IST]
X
Desktop Bottom Promotion