For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഘോഷങ്ങള്‍ കഴിഞ്ഞ് വീടു വൃത്തിയാക്കാന്‍....

|

ആഘോഷങ്ങള്‍ എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നുതന്നെയാണ്. കുടുംബാംഗങ്ങള്‍ ഒന്നിച്ചു കൂടുന്ന സന്ദര്‍ഭം. തമാശകളും നല്ല ഭക്ഷണവുമൊക്കെയായി എല്ലാവരും തിരക്കില്‍ തന്നെ ആയിരിയ്ക്കുകയും ചെയ്യും.

ആഘോഷങ്ങള്‍ കഴിഞ്ഞ എല്ലാവരും പോയ്ക്കഴിയുമ്പോഴാണ് ബുദ്ധിമുട്ട്. വീടാകെ അലങ്കോലപ്പെട്ടിട്ടുണ്ടാകും. വേസ്റ്റുകളും ഭക്ഷണാവശിഷ്ടങ്ങളും മുഷിയ തുണികളും വീടാകെ ചെളിയും പൊടിയും. ഇത് പലപ്പോഴും വീട്ടമ്മമാരുടെ വലിയ തലവേദനയായി മാറുകയും ചെയ്യും.

ആഘോഷങ്ങള്‍ കഴിഞ്ഞ് വീട് വൃത്തിയാക്കുവാനുള്ള ചില വഴികളെക്കുറിച്ചറിയൂ,
ആവശ്യമില്ലാത്തവ അപ്പഴേ കളയുക - വേസ്റ്റുകള്‍ കൂട്ടിവെക്കാന്‍ നില്‍ക്കാതെ അപ്പപ്പോള്‍ വൃത്തിയാക്കിയാല്‍ പാതി ജോലി കുറഞ്ഞു. വീടാകെ അഴുക്കുമൂടി കിടക്കുകയുമില്ല. വാതിലും ജനലും മറ്റും അലങ്കരിച്ചിരിക്കുന്ന പൂക്കളും കടലാസ് വേസ്റ്റും മറ്റും പിന്നത്തേക്ക് വെക്കണ്ട എന്ന് സാരം.

അടുക്കള വേസ്റ്റ് - പാചകം കൊണ്ട് കഴിഞ്ഞില്ല, ഈ പാത്രങ്ങളൊക്കെ കഴുകിയിടുകയും വേണം. അടുക്കളയ്ക്ക് മാത്രമായി നീക്കിവെക്കൂ ഒരല്‍പം സമയം.

Clean

തുണിത്തരങ്ങള്‍ - എത്രവട്ടമാണ് വേഷം മാറുന്നത് എന്ന് വല്ല കണക്കുമുണ്ടോ, പ്രത്യേകിച്ചും കുട്ടികളുളള വീടാണെങ്കില്‍ പറയുകയും വേണ്ട. ആകപ്പാടെ കൂടിക്കുഴഞ്ഞ് കിടക്കുകയായിരിക്കും. ശ്രദ്ധയോടെയും ക്ഷമയോടെയും വേണം വാരിവലിച്ചിട്ടിരിക്കുന്ന ഡ്രസിംഗ് ടേബിളും തുണിത്തരങ്ങളും ഒതുക്കിവെക്കാന്‍.

പൊടിപടലങ്ങള്‍ - ഇത് അടുക്കിവെക്കാനുള്ളതല്ല, തുടച്ച് കളയാനുള്ളതാണ്. എത്ര പടക്കങ്ങളാണ് പൊട്ടിച്ചുകളഞ്ഞത്. ഇതിന്റെയൊക്കെ ബാക്കി തൂത്തുതുടക്കാനും വൃത്തിയാക്കാനും വേണം കുറച്ചധികം സമയം. നിലവും മേശകളും കസേരകളും മറ്റും വൃത്തിയാക്കാന്‍ ഒരു വാക്വം ക്ലീനറുണ്ടെങ്കില്‍ എളുപ്പമായി.

മാറ്റം വേണം എല്ലാത്തിനും - കമ്യൂണിസ്റ്റ് തിയറിയൊന്നുമല്ല കേട്ടോ, സംഗതി സിംപിളാണ്. മേശവിരികള്‍, ജനല്‍ കര്‍ട്ടനുകള്‍, ഡൈനിംഗ് ടേബിളിലെ ടവ്വലുകള്‍ എന്ന് വേണ്ട എല്ലാം ഒന്ന് റീപ്ലേസ് ചെയ്യുന്നതാണ് ബുദ്ധി, പുത്തന്‍ ലുക്ക് മാത്രമല്ല എല്ലാം കൂടി വൃത്തിയാക്കാനും എളുപ്പം.

അടിച്ചുവാരാന്‍ - എല്ലാം കഴിഞ്ഞിട്ട് വേണം വീടാകെ അടിച്ചുവാരാന്‍. ഇതും കൂടി കഴിഞ്ഞാലേ ആഘോഷം കഴിഞ്ഞ് വീട് പഴയപോലെയായിക്കിട്ടൂ. എന്ന് വെച്ച് ഇതാദ്യം ചെയ്‌തേക്കാം എന്ന് കരുതല്ലേ.

Read more about: clean വൃത്തി
English summary

Tips Clean House after festivals

Festivals are there throughout the year. Festival seasons are funny and happy, but the real experiment comes after that, ie cleaning of the house,
X
Desktop Bottom Promotion