For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തറയിലെ എണ്ണക്കറകള്‍ നീക്കാം

By Super
|

ദീപാവലി ആഘോഷങ്ങള്‍ നടക്കുന്ന ഈ സമയത്ത് പല ആഘോഷപരിപാടികളും നമ്മള്‍ സംഘടിപ്പിക്കാറുണ്ടാവും. തിന്മയുടെ മേല്‍ നന്മയുടെയും, ഇരുട്ടിന് മേല്‍ വെളിച്ചത്തിന്‍റെയും, അറിവില്ലായ്മയുടെ മേല്‍ ജ്ഞാനത്തിന്‍റെയും വിജയം പ്രഘോഷിക്കുന്ന ഉത്സമാണ് ദീപാവലി. ഈ സമയത്ത് വീടുകളില്‍ എണ്ണവിളക്കുകള്‍ തെളിയിക്കുന്നത് ഒരു പ്രധാന ചടങ്ങാണ്. ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടുവരുക എന്ന സങ്കല്പത്തോടെ വീടും പരിസരവും നമ്മള്‍ ദീപാലംകൃതമാക്കുന്നു. ഇതോടൊപ്പം ചില പ്രായോഗികമായ കാര്യങ്ങള്‍ കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്.

വീടുമുഴുവന്‍ എണ്ണ വിളക്കുകള്‍ തെളിയിക്കുമ്പോള്‍ സ്വഭാവികമായും ഈ എണ്ണ തറയില്‍ വീഴാനുള്ള സാധ്യത കൂടുതലാണ്. തറ വൃത്തികേടാകാന്‍ ഇത് കാരണമാകും. ഇത്തരം എണ്ണക്കറകള്‍ നീക്കാന്‍ പല മാര്‍ഗ്ഗങ്ങളും നിലവിലുണ്ട്. എന്നാല്‍ ഈ ആവശ്യത്തിനായി വിപണിയില്‍ ലഭിക്കുന്ന ഉത്പന്നങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട് എന്നത് അവയുടെ ഒരു പോരായ്മയും ദോഷവുമാണ്. ഇവ എളുപ്പം കറ നീക്കം ചെയ്യുമെങ്കിലും തറയ്ക്ക് ദോഷകരമാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടാകും.

Clean

ഈ പ്രശ്നം പരിഹരിക്കാന്‍ സുരക്ഷിതമായ ചില മാര്‍ഗ്ഗങ്ങളാണ് ഇനി പറയുന്നത്.

1. കിറ്റി ലിറ്റര്‍ - പൂച്ചകള്‍ക്ക് മലവിസര്‍ജ്ജനം നടത്തുന്നതിനായി പെട്ടിയില്‍ നിറയ്ക്കുന്ന കിറ്റി ലിറ്റര്‍ എന്നറിയപ്പെടുന്ന വസ്തു എണ്ണക്കറ നീക്കാനായി ഉപയോഗിക്കാം. തറയില്‍ എണ്ണ വീണാലുടനെ ഈ പൊടി അതിന് മേലെ വിതറുക. രാത്രി മുഴുവനും അതേ പോലെ ഇട്ട് രാവിലെ തുടച്ച് നീക്കം ചെയ്യുക. ഇത് വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്.

2. ഈര്‍ച്ചപ്പൊടിയും തിന്നറും - പെയിന്‍റ് തിന്നറും, അറക്കപ്പൊടിയും ചേര്‍ത്തിളക്കി എണ്ണക്കറക്ക് മേലെ ഇടുക. ഇരുപത് മിനുട്ട് നേരം ഇങ്ങനെയിട്ട ശേഷം തുടച്ച് കളയുക. ശരിക്കും നീങ്ങിയിട്ടില്ലെങ്കില്‍ അത് വീണ്ടും ഉപയോഗിക്കുക.

3. ബേക്കിംഗ് സോഡ - പാചകത്തിന് മാത്രമല്ല എണ്ണക്കറകള്‍ നീക്കാനും ബേക്കിംഗ് സോഡ ഉത്തമമാണ്. ദീപാവലി പലഹാരങ്ങളുണ്ടാക്കാന്‍ സാധനങ്ങള്‍ വാങ്ങുന്നതിനൊപ്പം അല്പം ബേക്കിംഗ് സോഡയും വാങ്ങുക. എണ്ണ തറയിലായാല്‍ അതിന് മേലെ അല്പം ബേക്കിംഗ് സോഡ വിതറി ചൂടുവെള്ളം ഒഴിച്ച് കഴുകുക.

4. ഡിഷ്‍വാഷര്‍ ഡിറ്റര്‍ജന്‍റ് - ഏറ്റവും എളുപ്പത്തില്‍ എണ്ണക്കറ നീക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് ഡിറ്റര്‍ജന്‍റ് ഉപയോഗിക്കുന്നത്. ഇത് എണ്ണക്കറക്ക് മേലെ വിതറി അത് ആഗിരണം ചെയ്യാനായി അല്പസമയം കാത്തിരിക്കുക. വെള്ളം നല്ലത് പോലെ ചൂടാക്കി ഒഴിച്ച് അവിടം കഴുകുക.

5. ട്രൈ സോഡിയം ഫോസ്ഫേറ്റ് - ടി.എസ്.പി അഥവാ ട്രൈ സോഡിയം ഫോസ്ഫേറ്റ് ഉപയോഗിച്ച് കടുത്ത കറകള്‍ നീക്കം ചെയ്യാനാകും. എണ്ണക്കറകള്‍ നീക്കാന്‍ നാല് ലിറ്റര്‍ വെള്ളത്തില്‍ ടി.എസ്.പി ചേര്‍ത്ത് സ്പ്രേ ചെയ്യുക. 20-30 മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക.

6. WD40 - വീടുകളില്‍ സാധാരണ കാണാറുള്ള ഒരു ലൂബ്രിക്കന്‍റാണ് ഡബ്ലിയു. ഡി 40 (WD40). ഇത് എണ്ണക്കറപുരണ്ട ഭാഗത്ത് സ്പ്രേ ചെയ്ത് 30 മിനുട്ട് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.

7. കടുപ്പമേറിയ കറകള്‍ - കറ വളരെ കടുത്തതും അത് നീക്കം ചെയ്യാന്‍ സാധിക്കാതെയും വന്നാല്‍ കോണ്‍ക്രീറ്റ് ക്ലീനര്‍ ഉപയോഗിക്കുക. ആല്‍ക്കലൈന്‍ സോപ്പ് കറയുടെ മേലെ ഉരച്ചും കടുത്ത കറകള്‍ നീക്കം ചെയ്യാനാവും.

English summary

Remove Oil Stains Diya From Floor

The festival of lights, Diwali, is round the corner and as we gear up to celebrate the occasion it is also necessary we plan ahead for the post celebration works.
Story first published: Monday, November 4, 2013, 15:46 [IST]
X
Desktop Bottom Promotion