For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളിലെ മയിലാഞ്ചിക്കറ കളയാം

|

വിശേഷാവസരങ്ങളില്‍ സ്ത്രീകള്‍ മയിലാഞ്ചിയിടുന്നത് സാധാരണമാണ്. ഇത് മിക്കവാറും സ്ഥലങ്ങളില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു ആചാരവുമാണ്.

മയിലാഞ്ചി ഇടുന്നത് ഭംഗിയാണെങ്കിലും മയിലാഞ്ചിക്കറ വസ്ത്രങ്ങളില്‍ നിന്നും കളയുകയെന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

മയിലാഞ്ചി വസ്ത്രങ്ങളില്‍ വീണാല്‍ ഉടന്‍ തന്നെ ഒരു തുണി കൊണ്ട് ഇത് തുടച്ചു മാറ്റണം. എന്നാല്‍ മയിലാഞ്ചി പരക്കാതെ വേണം ഇത് ചെയ്യാന്‍.

Mehendi

വാഷിംഗ് സോപ്പുപയോഗിച്ച് കറയായ ഭാഗത്ത് അല്‍പനേരം ഉരസുക. പിന്നീട് തണുത്ത വെള്ളമുപയോഗിച്ച് ഇത് നല്ലപോലെ കഴുകണം. വീണ്ടു സോപ്പു തേച്ച് വീണ്ടു കഴുകുക. ഇത് കുറച്ചു തവണ ആവര്‍ത്തിയ്ക്കണം. ഇത് കറയുടെ നിറം കുറയ്ക്കും.

അല്‍പം പാല്‍ വെള്ളത്തില്‍ ചേര്‍ത്ത് കറയായ ഭാഗം മുക്കി വയ്ക്കുക. അര മണിക്കൂര്‍ കഴി്ഞ്ഞാല്‍ ഇത് ലിക്വിഡ് സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം.

ഹൈഡ്രജന്‍ പെറോക്‌സൈഡ് മെഹന്ദി കറ കളയാന്‍ നല്ലതാണ്. എ്ന്നാല്‍ ഇത് വളരെ കുറച്ചു മാത്രം ഉപയോഗിക്കണം. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുള്ളതാണ് കാരണം.

വിനെഗര്‍ മെഹന്ദി കറ കളയാന്‍ നല്ലതാണ്. കറയായ ഭാഗത്ത് വൈറ്റ് വിനെഗര്‍ പുരട്ടുക. പിന്നീട് ഇത് പതുകെ കൈ കൊണ്ടു ഉരയ്ക്കണം. ഇത് പല തവണ ആവര്‍ത്തിയ്ക്കുക. പിന്നീട് ഇളം ചൂടുള്ള വെള്ളം കൊണ്ട് ഈ ഭാഗം കഴുകുക.

English summary

Remove Mehendi Stains Dress

It is only natural that we are bound to make such mistakes but the best is yet to come. These henna stains can be removed using some of the very easy home remedies we have in store here. There are a lot of Indian traditions where women apply mehendi on their hands and unfortunately a little of the mehendi somehow finds it way to reach your clothes leaving behind a stain.
 
 
X
Desktop Bottom Promotion