For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്‌ വൃത്തിയാക്കാന്‍ 14 എളുപ്പവഴിക

By Super
|

ഭിത്തിയിലെ പൊടി,കെട്ടികിടക്കുന്ന ഓവ്‌ ചാല്‍, ചെളിപിടിച്ച വാതിലുകള്‍ തുടങ്ങി മൊത്തത്തില്‍ ചില വീടുകള്‍ കണ്ടാല്‍ പന്നിക്കൂട്‌ പോലെ തോന്നും. എന്നാല്‍, ഇതെല്ലാം മാറ്റി വീട്‌ വൃത്തിയും വെടുപ്പുമുള്ളതാക്കാന്‍ കഠിന പരിശ്രമം ഒന്നും വേണ്ട ചെറിയ ശ്രദ്ധമാത്രം മതി.

നിങ്ങളുടെ പണി എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില എളുപ്പ വഴികള്‍ ഇതാ,

ബബിള്‍ഗം

ബബിള്‍ഗം

ഭിത്തിയില്‍ നിന്നും വാതിലുകളില്‍ നിന്നും ബബിള്‍ഗം നീക്കം ചെയ്യാന്‍ അല്‍പം നിലക്കടല വെണ്ണ പുരട്ടി കഴുകിയാല്‍ മതി. എണ്ണമയം വേഗത്തില്‍ ബബിള്‍ഗം ഇളകിപ്പോരാന്‍ സഹായിക്കും.

മെഴുക്‌

മെഴുക്‌

തടിയില്‍ നിന്നും മെഴുകുതിരിയുടെ മെഴുക്‌ കളയുന്നതിന്‌ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച്‌ മെഴുക്‌ മൃദുലമാക്കുക. പിന്നീട്‌ ഒരു പേപ്പര്‍ ടവല്‍ ഉപയോഗിച്ച്‌ മെഴുക്‌ നീക്കം ചെയ്‌തിട്ട്‌ വിനാഗിരി ചേര്‍ത്ത വെള്ളം കൊണ്ട്‌ കഴുകുക.

ക്രോം ഫിക്‌സ്‌ചര്‍

ക്രോം ഫിക്‌സ്‌ചര്‍

കുളിമുറിയിലും അടുക്കളയിലും ഉള്ള ക്രോം ഫിക്‌സചറുകള്‍ക്ക്‌ തിളക്കം നല്‍കാന്‍ ഫാബ്രിക്‌ സോഫ്‌റ്റ്‌നര്‍ ഷീറ്റുകള്‍ ഉപയോഗിക്കുക. നാരങ്ങയുടെ ദശ ഉപയോഗിച്ച്‌ ഉരയ്‌ക്കുന്നത്‌ അടുക്കളിയിലെ ഫിക്‌ചറുകള്‍ക്ക്‌ നിറം നല്‍കും

കിച്ചണ്‍ സിങ്ക്, വാഷ്‌ബേസിന്‍

കിച്ചണ്‍ സിങ്ക്, വാഷ്‌ബേസിന്‍

കിച്ചണ്‍ സിങ്ക്, വാഷ്‌ബേസിന്‍ എന്നിവ തടസ്സപെട്ട്‌ കിടക്കുകയാണെങ്കില്‍ ഒരു കപ്പ്‌ ഉപ്പും ഒരു കപ്പ്‌ അപ്പകാരവും വിതറിയിട്ട്‌ ഒരു ഗ്ലാസ്സ്‌ ചൂട്‌ വെള്ളം ഒഴിക്കുക.

ക്രയോണ്‍

ക്രയോണ്‍

കുട്ടികള്‍ ക്രയോണ്‍ കൊണ്ട്‌ ഭിത്തിയില്‍ വരയ്‌ക്കു പതിവാണ്‌. സാധാരണ റബര്‍ ഉപയോഗിച്ച്‌ ഇത്‌ മായ്‌ച്ച്‌ കളയാം. അല്ലെങ്കില്‍ ഡ്രയര്‍ ഉപയോഗിച്ചും വരകള്‍ മായ്‌ക്കാം. പത്ത്‌ മിനുട്ട്‌ നേരം വരകളിലേയ്‌ക്ക്‌ ഡ്രെയറില്‍ നിന്ന്‌ കാറ്റടിച്ചിട്ട്‌ വൃത്തിയുള്ള ഉണങ്ങിയ തുണിയുപയോഗിച്ച്‌ തുടയ്‌ക്കുക.

ഗ്ലാസ്സ്‌ ഷവര്‍ ഡോര്‍

ഗ്ലാസ്സ്‌ ഷവര്‍ ഡോര്‍

ഷവര്‍ ഡോര്‍ വൃത്തിയോടെ തിളങ്ങുന്നതിന്‌ നനഞ്ഞ സ്‌പോഞ്ച്‌ വെള്ള വിനാഗിരിയില്‍ മുക്കി തുടയ്‌ക്കുക.

പൂപ്പല്‍

പൂപ്പല്‍

ബാത്‌റൂമിലെ ടൈല്‍സില്‍ ഉണ്ടാകുന്ന പൂപ്പലും പായലും ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ ഉപയോഗിച്ച്‌ കളയാം. പൂപ്പല്‍ ഉള്ള സ്ഥലത്ത്‌ ഹൈഡ്രജന്‍ പെറോക്‌സൈഡ്‌ നേരിട്ടൊഴിക്കുക. ഉടന്‍ തന്നെ കട്ടപിടിച്ചിരിക്കുന്ന പായല്‍ അലിയും . ഇതൊരു തുണി ഉപയോഗിച്ച്‌ തുടച്ച്‌ കളയാം.

ലൈറ്റ് കവര്‍

ലൈറ്റ് കവര്‍

ലൈറ്റ് കവറിലെ പൊടി കളായാന്‍ ലിന്റ്‌ റോളര്‍ ഉപയോഗിക്കുക.

അടപ്പ്‌ മുറുക്കാന്‍

അടപ്പ്‌ മുറുക്കാന്‍

ഭരണികള്‍ മുറിക്കി അടക്കാന്‍ പാത്രം കഴുകുമ്പോള്‍ ഇടുന്ന റബര്‍ കൈയുറകള്‍ ഇടുന്നത്‌ നല്ലതാണ്‌. കൈകള്‍ തെന്നാതെ അടപ്പ്‌ മുറുക്കി അടയ്‌ക്കാന്‍ ഇത്‌ സഹായിക്കും.

കത്രിക

കത്രിക

മൂര്‍ച്ച കൂട്ടേണ്ട കത്രിക കൊണ്ട്‌ മൂന്നടുക്ക്‌ ടിന്‍തകിട്‌ 10-12 തവണ മുറിക്കുക. തുടര്‍ന്ന മൂര്‍ച്ച എത്രയുണ്ടെന്ന്‌ പരിശോധിക്കാന്‍ കുറിച്ച്‌ പേപ്പറുകളും മുറിച്ച്‌ നോക്കുക

ഇരുണ്ട പാട്‌

ഇരുണ്ട പാട്‌

സിങ്കിലും പൈപ്പിലും തുരുമ്പിന്റെയും മറ്റും ഇരുണ്ട പാട്‌ ബൊറാക്‌സും നാരങ്ങ നീരും ചേര്‍ത്ത കുഴമ്പ്‌ കൊണ്ട്‌ ഉരച്ച്‌ കളയാം. ലഘുവായ കറകളാണെങ്കില്‍ നാരങ്ങ കഷ്‌ണം കൊണ്ട്‌ മായ്‌ച്ച്‌ കളയാം.

സ്റ്റെയ്‌ന്‍ലെസ്സ്‌ സ്റ്റീല്‍ സിങ്ക്‌

സ്റ്റെയ്‌ന്‍ലെസ്സ്‌ സ്റ്റീല്‍ സിങ്ക്‌

സ്റ്റെയ്‌ന്‍ലെസ്സ്‌ സ്റ്റീലുകൊണ്ടുള്ള സിങ്കിനും മറ്റ്‌ ഉപകരണങ്ങള്‍ക്കും തിളക്കം നല്‍കാന്‍ ഭസ്‌മം ഇട്ട്‌ തുടച്ചാല്‍ മതി.

വെള്ളി

വെള്ളി

ടൂത്ത്‌ പേസ്റ്റ്‌ ഉപയോഗിച്ച്‌ ഉരച്ച്‌ കഴുകിയാല്‍ വെള്ളിപാത്രങ്ങളും ആഭരണങ്ങളും വൃത്തിയാകും. വെള്ള ടൂത്ത്‌ പേസ്റ്റാണ്‌ കൂടുതല്‍ നല്ലത്‌.

ഫ്രിഡ്‌ജ്‌

ഫ്രിഡ്‌ജ്‌

ഫ്രിഡ്‌ജിന്‌ ദുര്‍ഗന്ധം വരാതിരിക്കാന്‍ വാനിലയിലില്‍ മുക്കിയ പഞ്ഞി ഫ്രിഡ്‌ജിന്റെ അകത്ത്‌ മൂലയിലായി വയ്‌ക്കുക. ഫ്രഡ്‌ജിനുള്ളില്‍ നറുമണം നിലനിര്‍ത്താന്‍ ഇത്‌ സഹായിക്കും

തൂവാല

തൂവാല

പുതിയ തൂവാലകള്‍ കഴുകുമ്പോള്‍ നിറം ഇളകാതിരിക്കാന്‍ വെള്ളത്തില്‍ ഒരു കപ്പ്‌ ഉപ്പ്‌ ചേര്‍ക്കുക. തൂവാലയുടെ നിറം പെട്ടന്ന്‌ മങ്ങാതിരിക്കാന്‍ ഇത്‌ സഹായിക്കും

English summary

Quick Tips To Detox Your Home

Stains on the wall, clogged drains, dirty shower doors, etc., can make your house seem like a pig sty. But getting things in order and making your house look its best isn't as tough as it seems. Here are some simple household tips that will make your job easier.
 
 
X
Desktop Bottom Promotion