For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിഷാംശമില്ലാത്ത കീടനാശിനികള്‍

|

പാറ്റയും ഉറുമ്പുമൊന്നുമില്ലാത്ത വീടുകള്‍ ചുരുക്കമായിരിക്കും. ഇവയുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഏറെ.

ഇവയെ കൊന്നൊടുക്കാനും അകറ്റി നിര്‍ത്താനുമെല്ലാം ധാരാളം കീടനാശിനികള്‍ ലഭ്യമാണ്. എന്നാല്‍ ഇവ സഹായത്തോടൊപ്പം ഉപദ്രവവും ചെയ്യുന്നുണ്ട്. ഇവയില്‍ പലതും ധാരാളം ഉപദ്രവകരമായ രാസവസ്തുക്കള്‍ അടങ്ങിയവയായിരിക്കും. ഇത് ക്ഷുദ്രജീവികളെ കൊന്നൊടുക്കുന്നതിനൊപ്പം മനുഷ്യര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കും.

ഇതുകൊണ്ടു തന്നെ രാസവസ്തുക്കളില്ലാതെയുള്ള വഴികള്‍ നോക്കുന്നതായിരിക്കും നല്ലത്.

ചോളം

ചോളം

ചോളം ഉറുമ്പുകളെ അകറ്റാന്‍ നല്ലതാണ്. ഇതില്‍ അല്‍പം പഞ്ചസാരയിട്ടു വയ്ക്കുക. ചോളം ഉറുമ്പുകള്‍ക്കു ദഹിയ്ക്കില്ല. ഇതല്ലെങ്കില്‍ ചോളപ്പൊടിയും ഉപയോഗിക്കാം.

വെജിറ്റബിള്‍ ഒായില്‍

വെജിറ്റബിള്‍ ഒായില്‍

ചെറിയ പ്രാണികളെ അകറ്റാന്‍ വെജിറ്റബിള്‍ ഒായില്‍ നല്ലതാണ്. ഇത് ഒരു ചെറിയ കിണ്ണത്തിലൊഴിച്ചു വയ്ക്കുക. ഇതില്‍ വന്നുവീഴുന്ന പ്രാണികള്‍ ചാവും.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി,വെളുത്തുള്ളി ചതച്ചിട്ട വെള്ളം പാറ്റകളേയും ഉറുമ്പുകളേയും അകറ്റും. ഇത് പാമ്പിനെ അകറ്റാന്‍ പറ്റിയ വിദ്യ കൂടിയാണ്.

ബോറിക് ആസിഡ്

ബോറിക് ആസിഡ്

ബോറിക് ആസിഡ്, ഗോതമ്പു പൊടി എന്നിവ കലര്‍ത്തി തളിയ്ക്കുന്നത് ക്ഷുദ്രജീവികളെ അകറ്റാന്‍ നല്ലതാണ്.

തുളസി

തുളസി

തുളസി നട്ടുപിടിപ്പിയ്ക്കുന്നത് കൊതുകിനേയും ഉപദ്രവകാരികളായ പ്രാണികളേയും അകറ്റാന്‍ നല്ലതാണ്.

ബോംബെ മിഠായി

ബോംബെ മിഠായി

ബോംബെ മിഠായി, പഞ്ഞി മിഠായി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന മധുരം പ്രാണികളേയും മറ്റും ആകര്‍ഷിയ്ക്കും. ഇവ ഇതില്‍ ഒട്ടിപ്പിടിക്കുകയും ചെയ്യും.

വൈറ്റ് വിനെഗര്‍

വൈറ്റ് വിനെഗര്‍

വൈറ്റ് വിനെഗര്‍ പ്രാണികളെ, പ്രത്യേകിച്ച് ഭക്ഷണത്തില്‍ വരുന്ന പ്രാണികളെ അകറ്റാന്‍ നല്ലതാണ്.

യൂക്കാലി തൈലം

യൂക്കാലി തൈലം

എട്ടുകാലി, പാറ്റ എന്നിവയെ കൊല്ലാന്‍ യൂക്കാലി തൈലം നല്ലതാണ്. ഇത് വെള്ളവുമായി കലര്‍ത്തി തളിച്ചാല്‍

ചെയ്താല്‍ ഇവ ചത്തൊടുങ്ങും.

കണ്ണാടി

കണ്ണാടി

സ്വന്തം പ്രതിബിംബം കൊതുകുകളെ അകറ്റാന്‍ നല്ലതാണ്. ഇതിനായി കണ്ണാടി പോലുള്ള പ്രതിബിംബം കാണാനിടയുള്ള കാര്യങ്ങള്‍ സൂക്ഷിയ്ക്കുന്നത് കൊതുകുകളെ അകറ്റും.

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസിയും പ്രാണികളേയും മറ്റും അകറ്റാന്‍ നല്ലതു തന്നെ. ഇവ നട്ടുപിടിപ്പിയ്ക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ ഇവയുടെ നീര് തളിയ്ക്കാം.

കറുവാപ്പട്ട

കറുവാപ്പട്ട

കറുവാപ്പട്ടയും ഉപദ്രവകാരികളായ ജീവികളെ അകറ്റും. ഭക്ഷണസാധനങ്ങളിലെ ഉറുമ്പിനെയകറ്റാന്‍ ഇവയ്ക്കാകും.

സോപ്പുവെള്ളം

സോപ്പുവെള്ളം

ഉപദ്രവകാരികളായ പ്രാണികളുള്ള ഇടങ്ങളില്‍ ഒരു ബക്കറ്റില്‍ സോപ്പുവെള്ളം കലക്കി വയ്ക്കുന്നതും ഗുണം ചെയ്യും. സോപ്പ് പ്രാണികളെ കൊന്നൊടുക്കാന്‍ നല്ലതാണ്.

English summary

Non Toxic Pest Control

Did you know that our household pests is necessary for our ecosystems and is an essential part of our food chain? But, then they eventually get inside our day to day lives an thus become a menace. Nobody wants to kill them, but when they cause cause damage to our homes, food and clothing, we are left with no choice. When we go to any market, we come across a lot of stored solutions which promise to get rid of these home pests. But the chemicals which are present in these pest controls can be quite harmful to the human body. Ants being one of the most common household pests, cockroaches and mice follow.
 
Story first published: Tuesday, August 13, 2013, 13:38 [IST]
X
Desktop Bottom Promotion