For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള വൃത്തിയാക്കാന്‍....

By Shibu T Joseph
|

ഒരു വീടിന്റെ പ്രധാനഭാഗമാണ് അടുക്കള, ജീവിത്തിന്റെ നിലനില്‍പ്പിന്റെ വേരുകള്‍ അവിടെയാണ്. അടുക്കള വൃത്തിയാക്കുന്നത് വീട്ടുജോലിയുടേയും പാചകത്തിന്റേയും ഭാഗമാണ്. വൃത്തിയുള്ള സ്ഥലത്ത് ആഹാരംപാകം ചെയ്്ത് കഴിക്കുന്നതാണ് നല്ല ആരോഗ്യത്തിലേയ്ക്കുള്ള വഴി. വൃത്തിയുള്ള അടുക്കളയിലെ പാചകം നിങ്ങള്‍ക്ക് ദീര്‍ഘായുസ്സ് തന്നേക്കും. അടുക്കള അധികം അലങ്കോലമാക്കാതിരിക്കുക. ഇടയ്ക്കിടെ വൃത്തിയാക്കല്‍ ആവശ്യമുള്ള സ്ഥലമാണ് അടുക്കള,
എല്ലാവരും വൃത്തിയുള്ളതും തിളങ്ങുന്നതുമായ അടുക്കളയാണ് ആഗ്രഹിക്കുന്നത്. ഭക്ഷണം പാചകം ചെയ്യാനും സൂക്ഷിച്ചുവെയ്ക്കാനും സൗകര്യം അങ്ങിനെയുള്ളിടത്താണ്. അടുക്കളയില്‍ ഉപയോഗിക്കുവാന്‍ ആവശ്യമുള്ളതെല്ലാം ഒരിടത്തുതന്നെ വെയ്ക്കുന്നതാണ് സൗകര്യം. അടുക്കളയില്‍ അലങ്കോലം കൂടുതലായി വരുന്ന ഭാഗം എവിടെയെന്ന് മനസ്സിലാക്കി ആ ഭാഗം എപ്പോഴും വൃത്തിയാക്കുവാന്‍ ശ്രദ്ധിക്കുക. അടുക്കളയ്ക്ക് തിളക്കം നല്‍കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1)നാച്വറല്‍ ഓള്‍ പര്‍പ്പസ് ക്ലീനര്‍

1)നാച്വറല്‍ ഓള്‍ പര്‍പ്പസ് ക്ലീനര്‍

അടുക്കളിയിലെ അറകള്‍ വൃത്തിയാക്കുന്നതിന് ഏറ്റവും ഉപകാരപ്രദമാണ് ഇത്. നിങ്ങളുടെ വിരലടയാളങ്ങള്‍ എപ്പോഴും പതിഞ്ഞ് വൃത്തികേടാകുന്ന സ്ഥലമാണ് കിച്ചന്‍ ക്യാബിനറ്റ്. വൃത്തിയാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലവും. എല്ലാറ്റിനും ഉപയോഗിക്കാവുന്ന ക്ലീനര്‍ ഉണ്ടെങ്കില്‍ എളുപ്പമാണ്.

2)ആല്‍ക്കഹോള്‍ ചേര്‍ത്ത ക്ലീനര്‍

2)ആല്‍ക്കഹോള്‍ ചേര്‍ത്ത ക്ലീനര്‍

ഗ്രാനൈറ്റ്, മാര്‍ബിള്‍ എന്നിവ അടുക്കളയില്‍ വിരിച്ചാല്‍ അടുക്കളയ്ക്ക് നല്ല ലുക്ക് കിട്ടും. ഗ്രാനൈറ്റ് തറയ്ക്ക് തിളക്കം കിട്ടാന്‍ നല്ലത് ആല്‍ക്കഹോള്‍ ്ടങ്ങിയ ക്ലീനര്‍ ഉപയോഗിക്കുകയാണ്. ചെറുനാരങ്ങ, വിനാഗിരി എന്നിവ ഉപയോഗിക്കരുത്, കല്ലിന്റെ തിളക്കം നഷ്ടമാകും.

3)വിനാഗിരി

3)വിനാഗിരി

അടുക്കള വൃത്തിയാക്കാന്‍ പറ്റിയ ഘടകമാണ് വിനാഗിരി. അഴുക്കുള്ള തറകളില്‍ വേഗം ഫലം കാണാം. വെള്ളത്തില്‍ ചേര്‍ത്ത് നിലം തുടച്ചുനോക്കൂ. തിളക്കം അനുഭവിച്ചറിയൂ.

4)ബേക്കിംഗ് സോഡ

4)ബേക്കിംഗ് സോഡ

അടുക്കള വൃത്തിയാക്കലിന് പറ്റിയ മറ്റൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഹൈഡ്രജന്‍ പെറോക്‌സൈഡില്‍ വിതറി നിലം വൃത്തിയാക്കി നോക്കൂ. തുടയ്ക്കുന്നതിന് മുമ്പ് ഏതാനും നിമിഷം കാത്തുനില്‍ക്കൂ. നല്ല തിളക്കം കിട്ടും.

5)ഡിഷ് വാഷ് ഡിറ്റര്‍ജന്റ്/സോപ്പ്

5)ഡിഷ് വാഷ് ഡിറ്റര്‍ജന്റ്/സോപ്പ്

പാത്രങ്ങളില്ലാതെ എന്ത് അടുക്കള. കിച്ചന്‍ ക്ലീനിംഗിലെ പ്രധാന ഇനമാണിത്. പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രം നല്ല വൃത്തിയുള്ളതായിരിക്കണം. നല്ല സോപ്പോ, ഡിറ്റര്‍ജന്റോ ഇതിനായി ഉപയോഗിക്കുക

6)ബേക്കിംഗ് സോഡയും വെള്ളവും

6)ബേക്കിംഗ് സോഡയും വെള്ളവും

ബേക്കിംഗ് സോഡ നല്ല കട്ടിയിലിട്ട് വെള്ളം അതിലേയ്ക്ക് സ്േ്രപ ചെയ്ത് കട്ടിയുള്ള പേസ്റ്റ് ആക്കുക. അടുപ്പില്‍ ഇടുക. ഒരു രാത്രി അതങ്ങിനെ തന്നെ തറയില്‍ കിടക്കട്ടെ. പിറ്റേ ദിവസം ഓവന്‍ കഴുകുക.

7)ചെറുനാരങ്ങ, ഓറഞ്ച് തൊലി

7)ചെറുനാരങ്ങ, ഓറഞ്ച് തൊലി

ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയ്ക്ക് പൊട്ട മണം നല്‍കും. അത് പരിഹരിക്കാന്‍ ചെറുനാരങ്ങ, ഓറഞ്ച് തൊലി നല്ലതാണ്. വിനാഗിരിയില്‍ ഐസ് ക്യൂബ് ട്രേയിലിട്ട് ചെറുനാരങ്ങ, ഓറഞ്ച് തൊലി അരച്ചുവെയ്ക്കുക. ഇത് ദുര്‍ഗന്ധം അകറ്റുന്നതിന് സഹായിക്കും.

8)പേപ്പര്‍ ടവ്വല്‍

8)പേപ്പര്‍ ടവ്വല്‍

സ്‌പോഞ്ച് ഉപയോഗിച്ച് അടുക്കള വൃത്തിയാക്കുന്നതിന് പകരം പേപ്പര്‍ ടൗവ്വല്‍ ഉപയോഗിക്കുക. സ്‌പോഞ്ച് പെട്ടെന്ന് അണുക്കള്‍ പരത്തും. പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ചാല്‍ ആവശ്യം കഴിഞ്ഞാലുടന്‍ നശിപ്പിച്ചു കളയാം.

9)ക്ലീനര്‍

9)ക്ലീനര്‍

വീട്ടിലുണ്ടാക്കുന്ന ക്ലീനറുകള്‍ എപ്പോഴും വിജയിച്ചുവെന്ന് വരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ക്ലീനറുകള്‍ വാങ്ങു. ഗ്യാസ് കുക്ക് ടോപ്പ് വൃത്തിയാക്കുവാന്‍ അത്തരം സാധനങ്ങള്‍ തന്നെ ഉപയോഗിക്കേണ്ടവരും.

10)കറുവാപ്പട്ടയും ഉപ്പും

10)കറുവാപ്പട്ടയും ഉപ്പും

അടുപ്പില്‍ പാചകം ചെയ്ത ഭക്ഷണം വീണുവെങ്കില്‍ ഉപ്പ് ഉപയോഗിച്ച് അവിടം വൃത്തിയാക്കുക. പുകയുടെ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ഉപ്പില്‍ അല്‍പ്പം കറുവാപ്പട്ട ചേര്‍ക്കുക,

English summary

Ingredients To Make Your Kitchen Shine

Kitchen is the most important part of a home. It is here the root for your daily food and survival begins. Cleaning the kitchen is also a part of household work, and an essential part of cooking. The saying is true- “health is wealth”.
X
Desktop Bottom Promotion