For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈക്രോഫൈബര്‍ തുണികള്‍ കഴുകാം

By Super
|

ഒരു അത്ഭുതവസ്‌തുവായാണ്‌ മൈക്രോഫൈബര്‍ തുണികള്‍ വീടുകളിലേക്ക്‌ കടന്നുവന്നത്‌. വളരെ പെട്ടെന്ന്‌ തന്നെ അവ വീടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്‌തു. പഴന്തുണികള്‍, സ്‌പോഞ്ചുകള്‍ മുതലായവ ഉപയോഗിച്ച്‌ ചെയ്യുന്ന എല്ലാ ശുചീകര പ്രവര്‍ത്തനങ്ങളും മൈക്രോഫൈബര്‍ തുണികള്‍ കൊണ്ടും ചെയ്യാനാകും.

അഴുക്കുകളും മറ്റും പൂര്‍ണ്ണമായി പിടിച്ചെടുക്കാനുള്ള കഴിവ്‌, ഭാരക്കുറവ്‌, വൃത്തായാക്കാനുള്ള എളുപ്പം, പുന:രുപയോഗ ക്ഷമത എന്നിവയാണ്‌ ഇവയെ വീട്ടമ്മമാര്‍ക്ക്‌ പ്രിയങ്കരമാക്കുന്നത്‌. കൃത്രിമനാരുകളില്‍ നിന്ന്‌ നിര്‍മ്മിക്കുന്ന ഈ തുണികള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്‌താല്‍ നീണ്ടകാലം ഉപയോഗിക്കാന്‍ കഴിയും.

Microfibre Cloth
1. ടര്‍പെന്റൈന്‍ പോലുള്ള കഠിനമായ ശുചീകാരികള്‍ക്കൊപ്പമോ ലായകങ്ങള്‍ക്കൊപ്പമോ ഉപയോഗിച്ച തുണികള്‍ തരംതിരിച്ച്‌ പ്രത്യേകം കഴുകുക.

2. കഴുകാനുള്ള വെള്ളം ഒരു ബക്കറ്റിലെടുക്കുക. ഒരു ഗാലണ്‍ തണുത്ത വെള്ളത്തിന്‌ ഒരു ടീസ്‌പൂണോ അതിലധികമോ എന്ന കണക്കിന്‌ സോപ്പുപൊടി ഇടുക. അതിനുശേഷം വെള്ളം നന്നായി പതപ്പിക്കുക.

3. കറകളുള്ള തുണികളിലെ കറ നീക്കം ചെയ്‌ത ശേഷം കുറച്ചു സമയം വയ്‌ക്കുക.

4. ആറു മുതല്‍ എട്ട്‌ തുണികള്‍ വരെ ഒരേ സമയം കഴുകാം. അല്‍പ്പസമയം അവ വെള്ളത്തില്‍ കുതിര്‍ത്തു വയ്‌ക്കുക. അതിനുശേഷം സോപ്പുവെള്ളം പിഴിഞ്ഞ്‌ കളയുക.

5. ഒഴുകുന്ന തണുത്ത വെള്ളത്തില്‍ തുണികള്‍ നന്നായി കഴുകുക.

6. വളരെയധികം അഴുക്കുള്ള തുണികള്‍ പ്രത്യേകം അലക്കുക. ഇവ വൃത്തിയാക്കാനായി ചൂട്‌ വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കേണ്ടി വരും. അവയിലെ മാലിന്യം നീക്കം ചെയ്യാനായി പലതവണ വെള്ളത്തില്‍ മുക്കുകയും കഴുകുകയും ചെയ്യേണ്ടി വരും.

7. നല്ല കാറ്റത്ത്‌ തൂക്കിയിട്ട്‌ മൈക്രോഫൈബര്‍ തുണികള്‍ ഉണക്കുക. പൂര്‍ണ്ണമായും ഉണങ്ങിയതിന്‌ ശേഷമേ ഇവ എടുക്കാവൂ.

8. അഴുക്കായ തുണികള്‍, വിഷാംശമുള്ള ശുചീകാരികള്‍ക്കൊപ്പം ഉപയോഗിച്ച തുണികള്‍, അന്തിമ ഉത്‌പന്നങ്ങള്‍ക്കൊപ്പം ഉപയോഗിച്ച തുണികള്‍ എന്നിവ വേര്‍തിരിച്ച്‌ പ്രത്യേകം പ്രത്യേകം കെട്ടുകളാക്കുക. ഓരോ കെട്ടും മാറ്റിവയ്‌ക്കുക.

9. എണ്ണയുടെയോ ഗ്രീസിന്റെയോ പാടുകള്‍ ഉണ്ടെങ്കില്‍ അവ നീക്കുക. അതിനുശേഷം കുറച്ചുസമയത്തേക്ക്‌ വച്ചിരിക്കുക.

10. നിങ്ങള്‍ക്ക്‌ കഴുകേണ്ട മൈക്രോഫൈബര്‍ തുണികള്‍ മുങ്ങുന്ന തരത്തില്‍ വാഷിംഗ്‌ മെഷീനിലെ വെള്ളത്തിന്റെ അളവ്‌ സ്‌മോള്‍, മീഡിയം, ലാര്‍ജ്ജ്‌ എന്നിവയിലേതിലെങ്കിലും ഒന്നില്‍ ക്രമീകരിക്കുക.

11. തുണിക്കെട്ടിന്റെ ഭാരത്തിന്‌ അനുസരിച്ച്‌ നോര്‍മല്‍ അല്ലെങ്കില്‍ ജന്റില്‍ സൈക്കിള്‍ തിരഞ്ഞെടുക്കുക. തണുത്ത വെള്ളത്തില്‍ വേണം ഇവ കഴുകാന്‍.

12. വാഷിംഗ്‌ മെഷീന്‍ പ്രവര്‍ത്തിപ്പിച്ചതിന്‌ ശേഷം കവറിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ സോപ്പുപൊടി ചേര്‍ക്കുക.

13. വളരെയധികം അഴുക്കായ തുണികള്‍ പ്രത്യേകം കഴുകണം. മാലിന്യത്തിന്റെ അളവിനനുസരിച്ച്‌ ഇവ തണുത്ത വെള്ളത്തിലോ ചൂട്‌ വെള്ളത്തിലോ കഴുകാവുന്നതാണ്‌.

14. ലോയില്‍ ക്രമീകരിച്ച ഡ്രയറില്‍ തുണികള്‍ കൂട്ടത്തോടെ ഉണക്കിയെടുക്കാം. അല്ലെങ്കില്‍ കാറ്റില്‍ ഉണക്കി എടുക്കുകയുമാകാം.

മുന്നറിയിപ്പുകളും പൊടിക്കൈകളും

വൃത്തിയാക്കേണ്ട തുണികളിലെ കറകള്‍ നീക്കം ചെയ്യുന്നതിനായി സ്റ്റെയ്‌ന്‍ റിമൂവര്‍ ഉപയോഗിക്കുക. ഓമനമൃഗങ്ങളുടെ സംരക്ഷണത്തിനുള്ള സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇവ ലഭിക്കും. പെറ്റ്‌ കാര്‍പ്പറ്റ്‌ വൃത്തിയാക്കാനുപയോഗിക്കുന്ന ശുചീകാരികള്‍ കറ ഇളക്കാനും ഉത്തമമാണ്‌. ലേബലുകള്‍ പരിശോധിക്കുക.

നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍ കൊണ്ട്‌ മൈക്രോഫൈബര്‍ തുണികള്‍ അതിവേഗം ഉണങ്ങും. ഡ്രയര്‍ ഉപയോഗിക്കുന്നത്‌ മൂലം ചെലവാകുന്ന വൈദ്യുതി ലാഭിക്കണമെന്നുണ്ടെങ്കില്‍ ഇവ തൂക്കിയിടുക. നിമിഷങ്ങള്‍ക്കുള്ളില്‍ തുണികള്‍ ഉണങ്ങിയിരിക്കും.

ചൂട്‌ ഒഴിവാക്കുക. ചൂടേല്‍ക്കുന്നത്‌ ഇത്തരം തുണികള്‍ നശിക്കാനും ചുരുങ്ങാനും കാരണമാകും. കൂടുതല്‍നേരം ഈര്‍പ്പവുമായും ചൂടുമായും സമ്പര്‍ക്കത്തില്‍ വരുന്നതും ഒഴിവാക്കേണ്ടതാണ്‌.

English summary

Clean, Home, Dress, വീട്, വൃത്തി, വസ്ത്രം

ഒരു അത്ഭുതവസ്‌തുവായാണ്‌ മൈക്രോഫൈബര്‍ തുണികള്‍ വീടുകളിലേക്ക്‌ കടന്നുവന്നത്‌. വളരെ പെട്ടെന്ന്‌ തന്നെ അവ വീടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്‌തു. പഴന്തുണികള്‍, സ്‌പോഞ്ചുകള്‍ മുതലായവ ഉപയോഗിച്ച്‌ ചെയ്യുന്ന എല്ലാ ശുചീകര പ്രവര്‍ത്തനങ്ങളും മൈക്രോഫൈബര്‍ തുണികള്‍ കൊണ്ടും ചെയ്യാനാകും.
X
Desktop Bottom Promotion