For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃത്തിയാക്കാം വാഷിങ്‌ മെഷീന്‍

By Super
|

നിങ്ങളുടെ വാഷിങ്‌ മെഷീന്‍ ഉപയോഗിക്കാന്‍ പറ്റാത്തവിധം വൃത്തികേടായതായി തോന്നുന്നുണ്ടോ? എങ്കില്‍ വാഷിങ്‌ മെഷീന്റെ പഴയ ഭംഗി വീണ്ടെടുക്കാന്‍ 5 എഴുപ്പ വഴികളിതാ


1. ഡിറ്റര്‍ജന്റ്‌ ഡ്രോയര്‍


സോപ്പ്‌ പൊടിയും ചെളിയും മൂടിയ ഡിറ്റര്‍ജന്റ്‌ ഡ്രോയര്‍ അണുക്കളുടെ സ്വര്‍ഗമാണ്‌. ഇത്‌ പൂര്‍ണമായി പുറത്തെടുത്ത്‌ പഴയ ടൂത്ത്‌ ബ്രഷ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കുക. വീട്ടില്‍ സാധാരണ ഉപയോഗിക്കുന്ന ക്ലീനറും വൃത്തിയാക്കാന്‍ നല്ലതാണ്‌.


washing machine
2. ഫില്‍റ്റര്‍


ഈര്‍പ്പവും ഇളംചൂടുമുള്ള ഫില്‍റ്ററാണ്‌ അണുക്കള്‍ ധാരാളം പെരുകുന്ന മറ്റൊരു സ്ഥലം. അകത്തടിഞ്ഞ്‌ കൂടുന്ന ചെളിയും നാരുകളും നീക്കി പതിവായി ഇത്‌ വൃത്തിയാക്കുക.


3.ഡ്രം


വാഷിങ്‌ മെഷീന്റെ ഉള്‍വശം ചിലപ്പോള്‍ വൃത്തിയുള്ളതായി തോന്നിക്കുമെങ്കിലും അങ്ങനെ ആയിരിക്കണമെന്നില്ല. അണുക്കള്‍ അടിഞ്ഞ്‌ കൂടുന്ന നിരവധി ചെറുദ്വാരങ്ങളും വിള്ളലുകളും ഇതിലുണ്ടാകാം. എല്ലാ മാസവും ഡ്രം കഴുകുക എന്നതാണ്‌ ഇതൊഴിവാക്കാനുള്ള വഴി. സോഡപരലുകളോ ഡിഷ്‌വാഷര്‍ ടാബ്ലറ്റുകളോ ഉപയോഗിച്ച്‌ ചൂടുവെള്ളത്തില്‍( ഉചിതം 60 ഡിഗ്രി വരെ ചൂടാണ്‌) കഴുകിയാല്‍ അണുക്കള്‍ നശിക്കുകയും ചീത്ത മണം ഇല്ലാതാവുകയും ചെയ്യും. കൂടാതെ സോപ്പും മറ്റും അടിഞ്ഞു കൂടാതിരിക്കാനും ഇത്‌ സഹായിക്കും.


4 ചീത്ത മണം


അലക്കിയതിന്‌ ശേഷം വാഷിങ്‌ മെഷീന്റെ അടപ്പ്‌ അല്‍പം തുറന്ന്‌ വയ്‌ക്കുന്നത്‌ ഡ്രമ്മിനകത്ത്‌ വായു കടന്നു ചെല്ലുന്നതിന്‌ സഹായിക്കും. അണുക്കള്‍ പെരുകുന്നത്‌ തടയാനും ചീത്തമണം ഉണ്ടാകാതിരിക്കാനും ഇത്‌ സഹായിക്കും.


5. ഡിറ്റര്‍ജന്റ്‌


വാഷിങ്‌ മെഷീനില്‍ സോപ്പ്‌ ദ്രവം ഉപയോഗിക്കുന്നതിലും നല്ലത്‌ സോപ്പ്‌ പൊടി ഉപയോഗിക്കുന്നതാണ്‌. പതയും ദ്രവവും അധികമായാല്‍ മെഷീനില്‍ മട്ട്‌ അടിയുന്നതിനും ചീത്ത മണം ഉണ്ടാകുന്നതിനും കാരണമാകും.

English summary

How To Clean

If your washing machine is looking a bit worse for wear, bring it back to life with our top 5 cleaning tips:
X
Desktop Bottom Promotion