For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വോഡ്ക വൃത്തിയാക്കാനും

|

വോഡ്ക സാധാരണ ഗതിയില്‍ മദ്യത്തിന്റെ ഗണത്തിലുള്‍പ്പെടുന്ന, എന്നാല്‍ മദ്യത്തോളം ദോഷം വരുത്താത്ത ഒരു പാനീയമാണ്. സാധാരണയായി സ്ത്രീകളുടെ മദ്യമെന്നാണ് ഇത് അറിയപ്പെടുന്നതും.

എന്നാല്‍ വോഡ്ക കുടിയ്ക്കാനല്ലാതെ വൃത്തിയാക്കാനും സഹായിക്കുന്നുണ്ട്. ഏതെല്ലാം വിധത്തില്‍ വോഡ്ക് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്നു നോക്കൂ.

Vodka

വസ്ത്രങ്ങളിലെ കറകള്‍ അകറ്റാന്‍ വോഡ്ക ഉപയോഗിക്കാം. വൈന്‍, ചെളി, ഭക്ഷണക്കറകള്‍ കളയാന്‍ ഇത് സഹായിക്കും. വോഡ്കയുടെ അളവിനേക്കാള്‍ അഞ്ചിരട്ടി വെള്ളത്തില്‍ ഇതു കലക്കി തുണികള്‍ മുക്കി വച്ച് കഴുകിയെടുക്കാം.

വസ്ത്രങ്ങളിലെ വിയര്‍പ്പുനാറ്റം പോകുന്നതിനും വോഡ്ക ഉപയോഗിക്കാം. ഇത് നല്ലപോലെ നേര്‍പ്പിച്ച് വസ്ത്രത്തില്‍ സ്േ്രപ ചെയ്താല്‍ മതിയാകും.

ബാത്‌റൂമിലെ ടൈലുകള്‍ വൃത്തിയാക്കുന്നതിനും വോഡ്ക നല്ലതു തന്നെ. ടൈലുകളിലെ കറ കളയാന്‍ ഇത് സഹായിക്കും.

ഗ്ലാസുകളും പോര്‍സലീന്‍ പാത്രങ്ങളും വൃത്തിയാക്കാന്‍ വോഡ്ക നല്ലതാണ്. ഇവ തിളങ്ങാന്‍ വോഡ്ക മുക്കി തുടച്ചാല്‍ മതിയാകും.

പ്രാണികള്‍, ഉറുമ്പ്, കടന്നല്‍ എന്നിവയെ തുരത്താനും വോഡ്ക നല്ലതാണ്. വോഡ്ക സ്േ്രപ ചെയ്താല്‍ ഇവ പോകും.

സില്‍വര്‍ സാധനങ്ങളും ലോഹങ്ങളും വൃത്തിയാക്കാനുള്ള ഒരു വഴി കൂടിയാണ് വോഡ്ക. വോഡ്ക ഉപയോഗിച്ച് ഇവ കഴുകുകയോ തുടയ്ക്കുകയോ ചെയ്താല്‍ മതിയാകും. എന്നാല്‍ പേള്‍ പോലുള്ളവ ഇതുപയോഗിച്ചു തുടയ്ക്കരുത്.

വസത്രങ്ങളില്‍ നിന്നും മുറികളില്‍ നിന്നും സിഗരറ്റ് മണം കളയാനും വോഡ്ക നല്ലതു തന്നെ.

ചെടികളില്‍ വരുന്ന ചെറിയ കീടങ്ങളെ നശിപ്പിക്കാനും വോഡ്ക നല്ലതാണ്. ചെടികളില്‍ വോഡ്ക് സ്േ്രപ ചെയ്താല്‍ മതിയാകും.

Read more about: clean വൃത്തി
English summary

Home, Improvement, Vodka, Dress, വീട്, പൊടിക്കൈ, വൃത്തി, വോഡ്ക, വസ്ത്രം, ചെടി

As a good cleaning agent, vodka is a good alternative to many toxic cleaners. But, if you want to use vodka for cleaning your house, you should pick up the cheap bottles.
Story first published: Tuesday, May 7, 2013, 15:22 [IST]
X
Desktop Bottom Promotion