For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

|

സ്ത്രീകള്‍ക്ക് പ്രിയമേറുന്ന ഒന്നാണ് ആഭരണങ്ങള്‍. ധാരാളം പണം ഇതില്‍ നിക്ഷേപിയ്ക്കുന്നവരുമുണ്ട്.

പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ തിളക്കുമുള്ളവയാകും. എന്നാല്‍ കാലക്രമേണ ഉപയോഗത്തിലൂടെ ഇവയുടെ നിറം മങ്ങും. ഇതില്‍ അഴുക്കാകും.

സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ ഇവയുടെ തിളക്കവും ഭംഗിയുമെല്ലാം നില നിര്‍ത്താന്‍ സാധിയ്ക്കും. എന്നാല്‍ ഇവ വൃത്തിയാക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. കല്ലും മുത്തും പതിപ്പിച്ചവയാണെങ്കില്‍ പ്രത്യേകിച്ചും.

ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

സോപ്പ് ലായനികള്‍

സോപ്പ് ലായനികള്‍

സോപ്പ് ലായനികള്‍ ആഭരണം വൃത്തിയാക്കുവാന്‍ നല്ലതാണ്. സോപ്പിനു പകരം ലിക്വിഡ് രൂപത്തിലുള്ളവയായാരിയ്ക്കും കൂടുതല്‍ നല്ലത്.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗറും ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. പ്രത്യേകിച്ച് സില്‍വര്‍, പ്ലാറ്റിനം ആഭരണങ്ങള്‍. വിനെഗറില്‍ മുക്കിയ തുണി കൊണ്ട് ഇവ തുടയ്ക്കാം.

അലുമിനിയം ഫോയില്‍, ബ്ലീച്ച്

അലുമിനിയം ഫോയില്‍, ബ്ലീച്ച്

അലുമിനിയം ഫോയിലില്‍ ഒരു സ്പൂണ്‍ ബ്ലീച്ച് ഇട്ട് ഇതില്‍ വെള്ളി ആഭരണങ്ങള്‍ ഇട്ട് അര മണിക്കൂര്‍ പൊതിഞ്ഞു വയ്ക്കുക. ഇത് പിന്നീട് ചൂടുവെള്ളം കൊണ്ടു കഴുകി വൃത്തിയാക്കാം.

അമോണിയ

അമോണിയ

അമോണിയ ചേര്‍ത്ത വെള്ളത്തില്‍ സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ 10 മിനിറ്റ് ഇട്ടു വയ്ക്കണം. പിന്നീട് ഇത് വെള്ളത്തില്‍ കഴുകി തുടയ്ക്കുക.

പേസ്റ്റ്‌

പേസ്റ്റ്‌

അല്‍പം പേസ്റ്റെടുത്ത് വെള്ളിആഭരണങ്ങള്‍ ബ്രഷ് ചെയ്യണം. ഇത് അള്‍പം കഴിഞ്ഞ് ചൂടുവെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക.

കെച്ചപ്പ്

കെച്ചപ്പ്

കല്ലു പിടിപ്പിച്ച ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ കെച്ചപ്പ് ഉപയോഗിക്കാം. കെച്ചപ്പ് പുരട്ടി പതുക്കെ ഉരസുക. പിന്നീട് കഴുകുക. ആഭരണങ്ങളിലെ കല്ല്ു തിളങ്ങും.

ഡിഷ് വാഷിംഗ് ലിക്വിഡുകള്‍

ഡിഷ് വാഷിംഗ് ലിക്വിഡുകള്‍

പാത്രം കഴുകുന്ന ഡിഷ് വാഷിംഗ് ലിക്വിഡുകള്‍ ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ നല്ലതാണ്. ഇവ ഒഴിച്ച് ആഭരണങ്ങള്‍ കഴുകണം. എന്നാല്‍ ഇത് വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ ചെയ്യാവൂ.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയില്‍ അല്‍പം വെള്ളം ചേര്‍ത്ത് വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കാം. ഈ വെള്ളത്തില്‍ ആഭരണങ്ങള്‍ ഇട്ട ശേഷം അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ബിയര്‍

ബിയര്‍

സ്വര്‍ണാഭരണങ്ങള്‍ വൃത്തിയാക്കാന്‍ ബിയറും ഉപയോഗിക്കാം. അല്‍പം ബിയറില്‍ ആഭരണങ്ങള്‍ മുക്കി വയ്ക്കാം. അല്‍പം കഴിഞ്ഞ് ഇത് പുറത്തെടുത്തു കഴുകാം.

ഉപ്പ്

ഉപ്പ്

ഉപ്പിട്ട ലായനിയില്‍ ആഭരണങ്ങളിട്ടു വച്ച് കഴുകിയെടുക്കാം. അല്ലെങ്കില്‍ അല്‍പം ഉപ്പ് ആഭരണങ്ങളിലിട്ട് മൃദുവായി ഉരയ്ക്കുക.

വിശേഷങ്ങള്‍ക്കായി വിവിധ ആഭരണങ്ങള്‍വിശേഷങ്ങള്‍ക്കായി വിവിധ ആഭരണങ്ങള്‍

English summary

Clean Jewellery Tips

To bring the shine back in your ring, you need to polish it with some of the ingredients mentioned below. These home remedies are the best to use to polish your jewellery since it will not only remove the dull look but will also save on the quality of the jewellery.
Story first published: Wednesday, October 23, 2013, 13:31 [IST]
X
Desktop Bottom Promotion