For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ ബ്ലീച്ചീംഗ് ഏജന്റുകള്‍

|

വീട്ടിലെ പല ഭാഗങ്ങളും വൃത്തിയാക്കാന്‍ പലപ്പോഴും ബ്ലീച്ചിംഗ് സാധനങ്ങള്‍ ആവശ്യമായി വരും. വീടു മാത്രമല്ല, വസ്ത്രങ്ങളില്‍ വീഴുന്ന കറകള്‍, വീടിന്റെ ചുവരിലും തറയിലും വരുന്ന കറ തുടങ്ങിയവയ്‌ക്കെല്ലാം ചിലപ്പോള്‍ ബ്ലീച്ച് ചെയ്യാതെ വഴിയില്ലെന്നു വരും.

മിക്കവാറും ഇത്തരം കാര്യങ്ങള്‍ക്കെല്ലാം നാം ആശ്രയിക്കാറ് ബ്ലീച്ചിംഗ് പൗഡറിനേയാണ്. ബ്ലീച്ചിംഗ് പൗഡറല്ലാതെ ബ്ലീച്ച് ചെയ്യാന്‍ മറ്റു പല സാധനങ്ങളും സഹായിക്കും.

Bleaching Agents

ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. എണ്ണക്കറകള്‍ പോകുന്നതിന് ഇത് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന സിട്രിക ആസിഡാണ് ഈ ഗുണം നല്‍കുന്നത്. ഈ ബ്ലീച്ചിംഗ് ഇഫക്ടാണ് ചെറുനാരങ്ങാനീര് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കുമെന്നു പറയുന്നതിന്റെ മുഖ്യകാര്യം. ടൈലുകളും പാത്രങ്ങളും കഴുകാന്‍ ഇത് ഉപയോഗിക്കാം. കിച്ചണ്‍ സിങ്ക് കഴുകാനും ഇത് നല്ലതു തന്നെ.

വിനെഗറും മറ്റൊരു ബ്ലീച്ചീംഗ് ഏജന്റാണ്. കറയുള്ള തുണികള്‍ വിനെഗറില്‍ മുക്കി വ്ച്ചാല്‍ കറ പോയിക്കിട്ടുമെന്നു മാത്രമല്ല, തുണികളിലെ അഴുക്കു കളയാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കുന്നു. നിലത്തെ ടൈലുകള്‍, ഗ്ലാസ് വാതിലുകള്‍ എന്നിവ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

ബേക്കിംഗ് സോഡയും ബ്ലീച്ചിംഗ് ഏജന്റിന്റെ ഗുണമാണ് നല്‍കുന്നത്. മൈക്രോവേവ്, ഗ്യാസ് എന്നിവ വൃത്തിയാക്കാന്‍ ഇത് ഉപയോഗിക്കാം. ചുവരിലെ എണ്ണക്കറ കളയാനും ഇവ സഹായിക്കും. ഒരു ബക്കറ്റ് വെള്ളത്തില്‍ ഒരു സ്പൂണ്‍ ബേക്കിംഗ് സോഡ കലക്കി തുണികള്‍ ഇതില്‍ മുക്കിവച്ചു കഴുകുന്നത് ഗുണം ചെയ്യും.

ഉപ്പും ബ്ലീച്ചിംഗ് ഏജന്റായി ഉപയോഗിക്കാം. ഇത് തനിയെ ഉപയോഗിച്ചാല്‍ ഗുണം ലഭിക്കില്ലെങ്കിലും ചെറുനാരങ്ങാനീര്, വിനെഗര്‍ എന്നിവയ്‌ക്കൊപ്പം ചേര്‍ത്ത് ഉപയോഗിച്ചാല്‍ ഇതിനും ബ്ലീച്ചിംഗ് ഗുണമുണ്ട്.

സോഡ അടങ്ങിയ പാനീയങ്ങള്‍ നല്ലൊരു ബ്ലീ്ച്ചിംഗ് ഏജന്റിന്റെ ഗുണമാണ് നല്‍കുന്നത്. ഇവയും വേണമെങ്കില്‍ ബ്ലീച്ചീംഗ് ഏജന്റായി ഉപയോഗിക്കാം.

English summary

Home, Improvement, Clean, Bleaching Powder, Salt, Vinegar, വീട്, പൊടിക്കൈ, വൃത്തി, ബ്ലീച്ചിംഗ് പൗഡര്‍, ഉപ്പ്, വിനെഗര്‍

Your home has many dirty corners that cannot be cleaned without using bleaching agents. So you need to keep a stock of natural bleaching agents. You basically need to bleach when the dirt has been accumulating in a nook or place for quite some time. For example, your bathroom tiles get yellow with age. They also loose shine due to regular use of water over them.
Story first published: Tuesday, February 12, 2013, 14:52 [IST]
X
Desktop Bottom Promotion