For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാര്‍ബക്യൂ ഗ്രില്‍ വൃത്തിയാക്കാം

|

ബാര്‍ബെക്യൂ ആരോഗ്യകരമായ പാചകരീതിയാണെന്ന് പരക്കെ അംഗീകിരിക്കപ്പെട്ടു കഴിഞ്ഞ ഒരു കാര്യമാണ്. ഇതുകൊണ്ടു തന്ന ഈ സംവിധാനം ഇന്ന് പല വീടുകളിലുമുണ്ട്. എന്നാല്‍ ബാര്‍ബക്യൂ ഗ്രില്‍ എണ്ണയും മറ്റും പറ്റിപ്പിടിച്ച് ഒട്ടിപ്പിടിച്ചാല്‍ പാചകം ബുദ്ധമുട്ടാകും.

ബാര്‍ബക്യൂ ഗ്രില്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ,

Barbecue

ആദ്യം ഒരു സ്‌പോഞ്ച് സോപ്പുപൊടിയില്‍ മുക്കി ഗ്രില്‍ തുടയ്ക്കുക. പീന്നീട് ഉണങ്ങിയ ഒരു സ്‌പോഞ്ച് ഉപയോഗിച്ച് ഗ്രില്‍ വീണ്ടും തുടയ്ക്കണം.

അര കപ്പ് ബേക്കിംഗ് സോഡ, അര കപ്പ് വെള്ളം എന്നിവ കൂട്ടിക്കലര്‍ത്തി ഒരു വയര്‍ ബ്രഷിന്റെ സഹായത്തോടെ ഗ്രില്ലില്‍ പുരട്ടുക. ഇത് അല്‍പം കഴിഞ്ഞ് ഉണങ്ങിയ തുണി കൊണ്ടു തുടയ്ക്കാം.

പാചകത്തിനു ശേഷം ഗ്രില്‍ ചൂടുള്ളപ്പോള്‍ തന്നെ വൃത്തിയാക്കുന്നതാണ് നല്ലത്. ഇത് ഭക്ഷണാവശിഷ്ടങ്ങള്‍ പെ്‌ട്ടെന്നു തന്നെ നീക്കം ചെയ്യാന്‍ സഹായിക്കും.

ബാര്‍ബക്യൂ ഗ്രില്ലിനു താഴെ കട്ടി പിടിച്ചിരുന്ന അഴുക്കു നീക്കം ചെയ്യാന്‍ സ്‌ക്രബര്‍ ഉപയോഗിക്കാം. എന്നാല്‍ അധികം ശക്തി ഉപയോഗിക്കരുത്. ഗ്രില്‍ വളഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്.

വീട്, വൃത്തി, ബാര്‍ബക്യൂ ഗ്രില്‍, പാചകം, ഭക്ഷണം, സ്‌ക്രബര്‍

Story first published: Friday, July 12, 2013, 16:13 [IST]
X
Desktop Bottom Promotion