For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെത്ത തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍

By Super
|

ആരോഗ്യകരമായ ജീവിതത്തിന്‌ സുഖകരമായ ഉറക്കം അത്യാവശ്യമാണ്‌. എത്രസമയം ഉറങ്ങി എന്നതല്ല എങ്ങനെ ഉറങ്ങി എന്നതാണ്‌ കാര്യം. സുഖരകമായ ഉറക്കത്തിന്‌ കിടക്കുന്ന മെത്തയുടെ പങ്ക്‌ ഏറെയാണ്‌.

എല്ലാവര്‍ക്കും ഒരേ തരം മെത്തയായിരിക്കില്ല വേണ്ടിവരിക. വ്യക്തികളുടെ ഉയരം, പ്രായം, ഭാരം എന്നിവ അനുസരിച്ചുള്ള മെത്ത വേണം തിരഞ്ഞെടുക്കാന്‍. എന്നാല്‍, വാങ്ങുന്നതിന്‌ മുമ്പ്‌ നമ്മള്‍ ഇത്തരം കാര്യങ്ങളില്‍ സാധാരണയായി ശ്രദ്ധ അതികം നല്‍കാറില്ല. ഇക്കാര്യങ്ങള്‍ അവഗണിക്കുന്നത്‌ നിങ്ങളുടെ ഉറക്കത്തെയും അതുവഴി ആരോഗ്യത്തേയും ബാധിച്ചേക്കും.

Bed
മെത്ത തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിലവിലുള്ള മെത്തയുടെ പഴക്കം

നിങ്ങളുടെ ഉറക്കം ശരിയാകുന്നില്ല എങ്കില്‍ ചിലപ്പോള്‍ അത്‌ മെത്തയുടെ മാത്രം കുഴപ്പമായിരിക്കില്ല, അതിന്റെ പഴക്കവും ഒരു കാരണാകും. എല്ലാ മെത്തകള്‍ക്കും അതിന്റേതായ ഉപയോഗ കാലാവധിയുണ്ട്‌. ആ കാലയളവിന്‌ ശേഷം ആദ്യത്തെ സുഖവും ഗുണവും മെത്ത നിലനിര്‍ത്തിയെന്നു വരില്ല. കാലാവധി തീരുന്നതിന്‌ അനുസരിച്ച്‌ കിടക്ക മാറ്റി വാങ്ങുന്നതില്‍ ശ്രദ്ധിക്കണം

മൂന്ന്‌ എസ്സുകള്‍

സോഫ്‌റ്റ്‌നസ്‌(മൃദുലത്‌), സപ്പോര്‍ട്ട്‌( പിന്താങ്ങ), സൈസ്‌ (വലുപ്പം) എന്നിവയാണ്‌ കിടക്ക തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന്‌ പ്രധാന കാര്യങ്ങള്‍.പൊതുവില്‍ കിടക്കവാങ്ങുന്നവര്‍ വിലയ്‌ക്കാണ്‌ ആദ്യം പരിഗണന നല്‍കുന്നത്‌ .പിന്നീടെ മറ്റ്‌ ഘടകങ്ങള്‍ പരിഗണിക്കൂ. അതുകൊണ്ടാണ്‌ കിടക്ക സംബന്ധിച്ചുള്ള പരാതികള്‍ ഉയരുന്നത്‌.

തീരുമാനം എടുക്കും മുമ്പ്‌ പരീക്ഷിച്ചു നോക്കുക

ഒരു മെത്ത എടുക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ അത്‌ വാങ്ങും മുമ്പ്‌ ഒന്ന്‌ പരീക്ഷിച്ച്‌ നോക്കുന്നത്‌ നല്ലതായിരിക്കും. കുറഞ്ഞത്‌ 10 മുതല്‍ 15മിനുട്ട്‌ അതില്‍ മേല്‍ ഒന്ന്‌ കിടന്ന്‌ നോക്കുന്നത്‌ കിടക്കയുടെ ഗുണം മനസ്സിലാക്കാന്‍ സഹായിക്കും.

എല്ലാ ഘടങ്ങളും വിലയിരുത്തുക

മെത്ത ദൃഢവും , സ്റ്റൈലിഷും ആണോയെന്ന്‌ പരിശോധിക്കുക. കൂടാതെ മെത്തയുടെ കൂടെ തലയിണയും കമ്പനി നല്‍കുന്നുണ്ടോ എന്ന്‌ ഉറപ്പ്‌ വരുത്തുക. നിലവാരം കുറഞ്ഞ കിടക്കകള്‍ വാങ്ങാതിരിക്കുക.

മെത്തക്കടയില്‍ നിന്നും വാങ്ങുക

മെത്തകള്‍ ഡിപ്പാര്‍ട്‌മെന്റ്‌ സ്റ്റോറുകളില്‍ നിന്നും വാങ്ങുന്നതിന്‌ പകരം മെത്തക്കടകളില്‍ നിന്നും വാങ്ങുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. ഇവിടുത്തെ വില്‍പ്പനക്കാര്‍ ഒന്നു കൂടി പരിശീലനം ലഭിച്ചവരും കഴിവുള്ളവരും ആയതിനാല്‍ നല്ല മെത്ത തിരഞ്ഞെടുക്കാന്‍ അവരുടെ സഹായം ലഭിക്കും.

വാറന്റി നോക്കാന്‍ മറക്കരുത്‌

ഒരു നല്ല മെത്തയ്‌ക്ക്‌ കുറഞ്ഞത്‌ പത്ത്‌ വര്‍ഷത്തെ വരെ വാറന്റി ലഭിക്കും. ഈ കാലയളവില്‍ മെത്തയ്‌ക്ക്‌ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കമ്പനികള്‍പൂര്‍ണമായി മാറ്റി തരുകയോ കേടുപാടുകള്‍ മാറ്റി തരികയോ ചെയ്യും.

English summary

Home, Improvement, Bed, Mattress,

A good night's sleep is very essential for a healthy life. It is not just the number of hours that plays an important role in ensuring a good sleep but also the level of comfort that depends on the mattress that you choose to relax on.
X
Desktop Bottom Promotion