For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയില്‍ പോളിഷിന്‍റെ ഉപയോഗങ്ങള്‍...

By Super
|

സാധാരണ നഖത്തിന് സൗന്ദര്യംകൂട്ടാനായാണ് നെയില്‍ പോളിഷ് ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും എളുപ്പം ഉപയോഗപ്പെടുത്താവുന്ന ഒന്നാണിത്. ചില വ്യത്യസ്ഥമായ ഉപയോഗങ്ങളിതാ.

താക്കോലുകള്‍ അടയാളപ്പെടുത്താം

താക്കോലുകള്‍ അടയാളപ്പെടുത്താം

എല്ലാവരും തന്നെ അനേകം താക്കോലുകള്‍ ദിവസവും കൈകാര്യം ചെയ്യുന്നവരാണ്. വീടിന്‍റെയും, അലമാരയുടയുമൊക്കെയായി അനേകം താക്കോലുകള്‍ കൈവശമുണ്ടാകും. ഇവ പലതും ഒരേ ആകൃതിയുമായിരിക്കും. ഇവയെ തിരിച്ചറിയാനുള്ള എളുപ്പവഴിയാണ് നെയില്‍ പോളിഷ് ഉപയോഗിച്ച് അടയാളപ്പെടുത്തുന്നത്. ഓരോ താക്കോലിനും വ്യത്യസ്ഥമായ കളര്‍ ഉപയോഗിച്ചാല്‍ കാര്യം എളുപ്പമാകും.

മസാലകള്‍ക്ക് ലേബല്‍

മസാലകള്‍ക്ക് ലേബല്‍

ജീരകപ്പൊടിയും, മല്ലിപ്പൊടിയുമൊക്കെ പെട്ടന്ന് നോക്കിയാല്‍ ഒരേപോലെയിരിക്കും. പാചകത്തിനിടെ ഇവ മാറിപ്പോകാറുണ്ടോ? അടുക്കളയിലെ മസാലപ്പൊടികളുടെ ടിന്നുകളില്‍ അവയുടെ പേരെഴുതി ഒട്ടിച്ച് അതിന് മേലെ നിറമില്ലാത്ത നെയില്‍ പോളിഷ് ഉപയോഗിച്ച് തേച്ചാല്‍ കൈകാര്യം ചെയ്യുന്നത് വഴി ലേബലുകള്‍ അവ്യക്തമായി പോകുന്നത് തടയാം.

കവര്‍ ഒട്ടിക്കാം

കവര്‍ ഒട്ടിക്കാം

കവര്‍ ഒട്ടിക്കാനായി പശ നോക്കിയിട്ട് കാണുന്നില്ലേ? നിറമില്ലാത്ത നെയില്‍ പോളിഷ് പശക്ക് പകരം ഉപയോഗിക്കാം.

സൂചിയില്‍ നൂല് കോര്‍ക്കാം

സൂചിയില്‍ നൂല് കോര്‍ക്കാം

പലര്‍ക്കും തുന്നലിനായി സൂചിയില്‍ നൂല്‍ കോര്‍ത്തെടുക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. ഇത് എളുപ്പമാക്കാന്‍ അല്പം നെയില്‍ പോളിഷ് നൂലിന്‍റെ അഗ്രത്തില്‍ തേക്കുക. നൂലിന് ബലം കിട്ടുകയും എളുപ്പത്തില്‍ കാര്യം നടക്കുകയും ചെയ്യും.

ആഭരണങ്ങള്‍ സംരക്ഷിക്കാം

ആഭരണങ്ങള്‍ സംരക്ഷിക്കാം

ഇന്ന് ഏറെയാളുകള്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഭംഗിയും, ചിലവ് കുറവുമുണ്ടെങ്കിലും ഇത് ചിലപ്പോള്‍ ചര്‍മ്മത്തില്‍ അലര്‍ജിക്കിടയാക്കും. ചിലരില്‍ ഇത്തരം ആഭരണങ്ങള്‍ ചര്‍മ്മത്തിന് നിറഭേദവുമുണ്ടാക്കും. ഈ പ്രശ്നം പരിഹരിക്കാന്‍ ശരീരവുമായി സ്പര്‍ശിക്കുന്ന ഭാഗത്ത് നിറമില്ലാത്ത നെയില്‍ പോളിഷ് പുരട്ടുക. വസ്ത്രങ്ങളിലെ അലങ്കാരത്തിനുള്ള കല്ലുകളും മറ്റും അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെങ്കിലും ഇതേ പരിപാടി ചെയ്യാം.

ഷൂ ലേസിനെ ഉപയോഗക്ഷമമാക്കാം

ഷൂ ലേസിനെ ഉപയോഗക്ഷമമാക്കാം

കാലപ്പഴക്കം കൊണ്ട ഷൂ ലേസിന്‍റെ അഗ്രഭാഗത്തിന്‍റെ ദൃഡത നഷ്ടപ്പെട്ട് ഉപയോഗശൂന്യമാകാം. ഇത് പരിഹരിക്കാന്‍ ലേസിന്‍റെ അഗ്രഭാഗം ചൂടാക്കി അതില്‍ അല്പം നെയില്‍ പോളിഷ് പുരട്ടിയാല്‍ മതി. വേണമെങ്കില്‍ കൂടതല്‍ ആകര്‍ഷകമാക്കാന്‍ പല നിറമുള്ള നെയില്‍ പോളിഷ് ഉപയോഗിക്കാം.

സ്ക്രൂ മുറുക്കാം

സ്ക്രൂ മുറുക്കാം

പെട്ടിയുടെ കൈപ്പിടിയുടെ സ്ക്രൂ അയഞ്ഞ് കിടക്കുകയാണോ? അവയെ ഉറപ്പിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിക്കാം. ഏറെക്കാലത്തേക്ക് സ്ക്രൂ പിന്നെ ഉറപ്പോടെയിരിക്കും.

ഷൂവിനെ ആകര്‍ഷകമാക്കാം

ഷൂവിനെ ആകര്‍ഷകമാക്കാം

പഴയ ഷൂവിന് ആകര്‍ഷകത്വം നല്കാന്‍ അതിന്‍റെ അടിഭാഗത്തിന് നെയില്‍ പോളിഷ് ഉപയോഗിച്ച് നിറം നല്കാം. ആകര്‍ഷകമായ നിറങ്ങള്‍‌ ഷൂവിന് പുതുഭംഗി നല്കും.

വസ്ത്രങ്ങള്‍ക്ക് സംരക്ഷണം

വസ്ത്രങ്ങള്‍ക്ക് സംരക്ഷണം

അലമാരയുടെയോ, മേശയുടെയോ ഉയര്‍ന്ന് നില്‍ക്കുന്ന പരുക്കന്‍ ഭാഗങ്ങള്‍ ചിലപ്പോള്‍ വസ്ത്രങ്ങളില്‍ കൊളുത്തി കേടുവരാനിടയാകാം. ഇത് ഒഴിവാക്കാന്‍ ഒന്നോ രണ്ടോ തവണ നെയില്‍ പോളിഷ് അവയ്ക്ക് മേലെ പുരട്ടിയാല്‍ മതി.

കീറല്‍ മറയ്ക്കാം

കീറല്‍ മറയ്ക്കാം

വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് നിങ്ങളുടെ ലെഗ്ഗിന്‍സില്‍ ചെറിയൊരു കീറല്‍ കാണുന്നതെന്നിരിക്കട്ടെ. അത് പരിഹരിക്കാന്‍ ഒരു എളുപ്പവഴിയായി നെയില്‍ പോളിഷ് ഉപയോഗിക്കാം. കീറിയ ഭാഗത്തിന്‍റെ ഇരുവശത്തും അല്പം നിറമില്ലാത്ത നെയില്‍ പോളിഷ് തേച്ച് ഒട്ടിക്കുക. ഇത് കൂടുതല്‍ കീറുന്നതും തടയും.

ബെല്‍റ്റ് സംരക്ഷണം

ബെല്‍റ്റ് സംരക്ഷണം

ബെല്‍റ്റിന്‍റെ ബക്കിളില്‍ അല്പം നിറമില്ലാത്ത നെയില്‍ പോളിഷ് പുരട്ടിയാല്‍ അത് ക്ലാവും, ചളിയും പുരണ്ട് വൃത്തികേടാകുന്നത് തടയാം.

ബട്ടണ്‍ സംരക്ഷണം

ബട്ടണ്‍ സംരക്ഷണം

അവിചാരിതമായി ബ്ലൗസിന്‍റെയോ മറ്റ് ബട്ടണ്‍ നഷ്ടപ്പെടുന്നത് ഏറെ പ്രയാസമുണ്ടാക്കും. ഇത് പരിഹരിക്കാന്‍ നെയില്‍ പോളിഷ് ഉപയോഗിച്ച് അവ ഉറപ്പിച്ച് വെയ്ക്കാം.

English summary

12 Non Beauty Uses Of Nail Polish

They are commonly applied to beautify your talons, but nail varnish can serve other purposes as well. Take a look...
X
Desktop Bottom Promotion