For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങള്‍ക്കും നല്കാം ദീര്‍ഘായുസ് !

By Super
|

വസ്ത്രങ്ങള്‍ക്ക് വേണ്ടി ഏറെ പണവും, സമയവും, ഊര്‍ജ്ജവും ചെലവഴിക്കുന്നവരാണ് എല്ലാവരും. ഇങ്ങനെ ബുദ്ധിമുട്ടി നിങ്ങള്‍ സ്വന്തമാക്കുന്ന വസ്ത്രങ്ങള്‍ അല്പായുസ്സായിപോകുന്നത് പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അതോടൊപ്പം അതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടവും ചെറുതല്ല. ഓരോ വസ്ത്രവും നിങ്ങളെ ജീവിതത്തിലെ ഓരോ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നവയാകും.

അവ ദീര്‍ഘകാലം നിങ്ങളോടൊപ്പം ഉണ്ടാകുന്നത് സന്തോഷകരമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വസ്ത്രങ്ങള്‍ക്ക് ദീര്‍ഘായുസ് നല്കി കൂടെ കൊണ്ടു നടക്കാം.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്തങ്ങള്‍ വാങ്ങുമ്പോളുള്ള ശ്രദ്ധ പ്രധാനമാണ്. ആകര്‍ഷകമായ വസ്ത്രങ്ങള്‍ നിങ്ങളെ മോഹിപ്പിച്ചേക്കാം. അവയുടെ നിറവും, ഡിസൈനും മികച്ചതാവാം. എന്നാല്‍ അവയുടെ പരിപാലനം എങ്ങനെയാണ് എന്ന് ശ്രദ്ധിക്കുക. ഡ്രൈക്ലീന്‍ ചെയ്യേണ്ട വസ്ത്രമാണെങ്കില്‍ അത് കൃത്യമായി ചെയ്യാന്‍ നിങ്ങള്‍ക്കാവുമോ എന്ന് ആലോചിച്ച ശേഷം മാത്രം വാങ്ങുക. സ്ഥിരമായി ഡ്രൈ ക്ലീന്‍ ചെയ്യാനുള്ള സാമ്പത്തിക ശേഷി നിങ്ങള്‍ക്കില്ലെങ്കില്‍ അത്തരം തുണികള്‍ വാങ്ങാതിരിക്കുക.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ അടുക്കി വെയ്ക്കുമ്പോള്‍ അവയോരോന്നും ഏത് തരത്തില്‍ സംരക്ഷിക്കേണ്ടവയാണ് എന്ന് പരിഗണിച്ച് തരം തിരിക്കുക. ദിവസേന ധരിക്കുന്നവയും, വിശേഷാവസരങ്ങളില്‍ ധരിക്കുന്നവയും വിവിധ ഭാഗങ്ങളിലാക്കുക. ഇത് തുണി അലക്കലും, ഇസ്തിരിയിടലും എളുപ്പമാക്കാനും സഹായിക്കും.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

മടക്കി വെക്കാവുന്നവയും, ഹാംഗറില്‍ തൂക്കിയിടേണ്ടുന്നവയുമുണ്ട് വസ്ത്രങ്ങളില്‍.. ഉദാഹരണത്തിന് പാര്‍ട്ടി വെയറുകള്‍ പോലുള്ളവ മടക്കാതെ തൂക്കിയിടുക. ചില വസ്ത്രങ്ങള്‍ മടക്കിവെച്ചാല്‍ അവയുടെ ചുളിവ് നിവര്‍ത്തുക എന്നത് വലിയൊരു ജോലിയായി മാറും.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

കടും നിറമുള്ള വസ്ത്രങ്ങളും, ഇളം നിറമുള്ളവയും ഒരുമിച്ച് അലക്കാതിരിക്കുക. ചിലപ്പോള്‍ നിറമിളകി മറ്റ് വസ്ത്രങ്ങളില്‍ പിടിച്ച് ഉപയോഗരഹിതമാവുക വരെ ചെയ്യാം. അഥവാ ഇടകലര്‍ത്തി കഴുകുന്നുവെങ്കില്‍ നിറം ഇളകില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷമാകട്ടെ.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

ചില വസ്ത്രങ്ങള്‍ കഴുകുന്ന അവസരത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നവയാമ്. ഉദാഹരണത്തിന് ലേസ്, സാറ്റിന്‍ പോലുള്ളവ. ഇവക്ക് ഡ്രൈ ക്ലീന്‍ ആവശ്യമായി വരുന്നതിനാല്‍ മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം കഴുകാതിരിക്കുക.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

ചൂട് വെള്ളം അഴുക്കിളക്കാന്‍ സഹായിക്കുമെങ്കിലും പല തവണയാകുമ്പോള്‍ തുണിക്ക് കേട് വരുത്തും. കഴിയുന്നിടത്തോളം തണുത്തവെള്ളത്തില്‍ മാത്രം തുണികള്‍ കഴുകുക.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

ക്ലോത്ത് ഡ്രയര്‍ ഉപയോഗിക്കാതിരിക്കുക. ഇവ ഉണ്ടാക്കുന്ന ചൂട് നിറം മങ്ങാനും, ക്രമേണ തുണി കേടുവരാനും ഇടയാകും. തുണി സൂര്യപ്രകാശത്തില്‍ ഉണങ്ങുന്നതിനോളം അനുയോജ്യമായ മറ്റൊരു മാര്‍ഗ്ഗമില്ല.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

സ്ഥിരമായി ഉപയോഗിക്കാത്ത വസ്ത്രങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കുക. ഏറെക്കാലം ഉപയോഗിക്കാതിരിക്കുന്നത് മൂലം ഫംഗസ്, പൊടി തുടങ്ങിയവയും പ്രാണികളും കടന്ന് കയറി കേടുവരുത്താം. ആന്‍റി ഫംഗല്‍ ടാബ്ലറ്റ് അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടക്ക് വച്ച് ഇത്തരത്തില്‍ തുണി കേടുവരുന്നത് തടയാം.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറുകള്‍ അപ്പപ്പോള്‍ തന്നെ പരിഹരിക്കുക. ഒരു ബട്ടണ്‍ നഷ്ടപ്പെട്ടാല്‍ മറ്റുള്ളവ കൂടി പോയിട്ട് ശരിയാക്കാം എന്ന് കരുതാതെ അപ്പോള്‍ തന്നെ നന്നാക്കിയെടുക്കുക. അല്ലെങ്കില്‍ ഉപയോഗിക്കാതെ ഏറെക്കാലം കിടന്ന് ഉപയോഗശൂന്യമായിത്തീരാം.

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ക്കും ദീര്‍ഘായുസ് നല്‍കാം

വസ്ത്രങ്ങള്‍ വാങ്ങുന്ന അവസരത്തില്‍ അവയോടൊപ്പം ലഭിക്കുന്ന ടാഗില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ പറഞ്ഞിരിക്കും. തുണി അലക്കുന്നതിനും, ഉണക്കുന്നതിനും, ഇസ്തിരിയിടുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ അതിലുണ്ടാവും. അഥവാ അത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ വില്പനക്കാരനോട് അന്വേഷിക്കാം. തുണിയുടെ സ്വഭാവത്തിനനുസരിച്ച് പരിപാലന രീതിയും മാറും എന്നത് ശ്രദ്ധിക്കുക.

English summary

Simple Ways Make Your Dress Last Longer

Some of your clothes remind you of some things, that’s why they are so special to you.
X
Desktop Bottom Promotion