Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഐസ് ക്യൂബ് ട്രേ വേഷം മാറുമ്പോള്‍...

Posted by:
Published: Friday, September 21, 2012, 14:34 [IST]

പലരുടേയും വീട്ടില്‍ ഐസ് ക്യൂബ് ട്രേകള്‍ അധികമുണ്ടായിരിക്കും. ഇത് വെറുതെ പുറന്തള്ളണമെന്നില്ല. ഇവ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.

09 21 different use ice cube trays

പെയിന്റിംഗ് ചെയ്യുന്ന ശീലമുള്ളവര്‍ക്ക് പെയിന്റ് മിക്‌സ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. പ്രത്യേകിച്ച് കുട്ടികള്‍ക്കും മറ്റും. പെയിന്റില്‍ ചേര്‍ക്കുന്ന തിന്നര്‍, പശ തുടങ്ങിയവ കൂട്ടിക്കലര്‍ത്താനും ഇവ ഉപകരിക്കും.

ചെറിയ ചെറിയ സാധനങ്ങള്‍, ഉദാഹരണത്തിന് മുത്ത്, സേഫ്റ്റി പിന്നുകള്‍ എന്നിവ സൂക്ഷിക്കുവാനും ഇത് ഉപകരിക്കും. ഇതിന് പുറമെ ചെറിയ കമ്മലുകള്‍ മോതിരങ്ങള്‍ തുടങ്ങിയവയും ഇതില്‍ സൂക്ഷിക്കാം. ഇത് ഡ്രസിംഗ് ടേബിളിന് മുന്‍പില്‍ വച്ചാല്‍ ആവശ്യത്തിന് പെട്ടെന്ന് ഉപകരിക്കുകയും സാധനങ്ങള്‍ തെരഞ്ഞടുക്കാന്‍ എളുപ്പമാവുകയും ചെയ്യും.

അല്‍പം വലിപ്പമുള്ള ക്യൂബുകളോട് കൂടിയ ഐസ്‌ട്രേയില്‍ എളുപ്പത്തില്‍ എടുക്കേണ്ടതായ ഉപ്പും മസാലപ്പൊടികളും സൂക്ഷിക്കാം. ഇത് കയ്യെത്തും ദൂരത്ത് വച്ചാല്‍ മതിയാകും.

കുട്ടികള്‍ക്ക് കടകളില്‍ നിന്നും വാങ്ങി ഐസ് സ്റ്റിക്കുകള്‍ നല്‍കണമെന്നില്ല. ഐസ് സ്റ്റിക്കുകളുണ്ടാക്കാന്‍ വേറെ പാത്രങ്ങള്‍ വാങ്ങുകയും വേണ്ട. ഐസ് ട്രേകളിലെ ക്യൂബുകളില്‍ ജ്യൂസോ നാരങ്ങാവെള്ളമോ നിറച്ച് ഇതില്‍ ചെറിയ ഐസ് സ്റ്റിക്കുകള്‍ ഇട്ടാലും മതി.

വീട്ടില്‍ ഉപയോഗശൂന്യമായ ഐസ് ട്രേകള്‍ ഉള്ളത് ഇത്തരം രീതികളില്‍ ഉപയോഗിച്ചു നോക്കൂ. പണവും സ്ഥലവും ലാഭിക്കാം.

English summary
An ice cube tray may be used in multiple ways other than just making ice in the refrigerator. Did you ever think of any home decoration ideas using ice cube trays.