പാചകം നന്നാക്കാന്‍ ചില വഴികള്‍

Written by:
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

Cooking
പാചകം ചെയ്യുമ്പോള്‍ അറിയാതെ ചില കൈപ്പിഴകളൊക്കെ ആര്‍ക്കും വന്നുപോലും. ഇത്തരം ചില അബദ്ധങ്ങള്‍ക്കുള്ള പരിഹാരങ്ങളെന്തെന്നറിയൂ.

കറിയില്‍ എരിവോ എണ്ണയോ അധികമായാല്‍ ഒന്നു രണ്ടു ബ്രെഡ് കഷ്ണങ്ങള്‍ വെള്ളം ചേര്‍ത്ത് ഉരുട്ടി കറിയിലിടുക. അധികമുള്ള എണ്ണയും എരിവും ഇത് വലിച്ചെടുക്കും. പിന്നീട് ഇത് എടുത്തു കളയാം.

പനീര്‍ കൊണ്ട് കറിയുണ്ടാക്കുമ്പോള്‍ പൊടിഞ്ഞു പോകാന്‍ സാധ്യത കൂടുതലാണ്. ഇങ്ങനെ വരാതിരിക്കാന്‍ ഇത് ചെറുതായി വറുക്കുകയോ വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യാം.

ഫ്രിഡ്ജില്‍ വച്ച നാളികേരം അരയ്ക്കുമ്പോള്‍ തെരുതെരുപ്പായി കിടന്നെന്നു വരും. ഇത് ഒഴിവാക്കാന്‍ അല്‍പം ചെറുചൂടുവെള്ളം ചേര്‍ത്ത് അരച്ചാല്‍ മതിയാകും.

ആട്ടിറച്ചിയില്‍ അല്‍പം പച്ച പപ്പായ അരച്ചു പുരട്ടിയാല്‍ ഇറച്ചി പെട്ടെന്ന് വെന്തു കിട്ടും.

വെണ്ടയ്ക്ക വഴറ്റുമ്പോള്‍ അല്‍പം തൈര് ചേര്‍ത്താല്‍ അടിയില്‍ ഒട്ടിപ്പിടിക്കില്ല.

സവാള അരിയുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരാതിരിക്കാനായി അരിയുന്നതിന് അല്‍പം മുന്‍പ് ഫ്രിഡ്ജില്‍ വച്ചാല്‍ മതിയാകും.

കറിയില്‍ ഉപ്പു കൂടിയാല്‍ ഉരുളക്കിഴങ്ങോ ഗോതമ്പുമാവ് ഉരുട്ടിയതോ ഇട്ടാല്‍ മതിയാകും. അധികമുള്ള ഉപ്പ് ഇവ വലിച്ചെടുക്കും.

ഇത്തരം നുറുക്കുവിദ്യകള്‍ പാചകത്തിനിടയില്‍ എപ്പോഴെങ്കിലും നിങ്ങള്‍ക്ക് ഉപകാരപ്പെടും.

English summary

Home, Improvement, Cooking, Salt, പൊടിക്കൈ, വീട്, പാചകം, ഉരുളക്കിഴങ്ങ്, ഉപ്പ്

Here are some tips to improve your quality of cooking. you can try this tips,
Write Comments

Subscribe Newsletter
Boldsky ഇ-സ്റ്റോര്‍