തുണികള്‍ അലക്കിവെളുപ്പിച്ചാല്‍ മാത്രം പോരാ, വൃത്തിയായി അയേണ്‍ ചെയ്ത് ഉപയോഗിച്ചാലേ കാര്യമുള്ളൂ. തുണികള്‍ ഇസ്തിരിയിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തുണി ഇസ്തിരിയിടുമ്പോള്‍ ഓരോന്നിനും പാകത്തിനുള്ള ചൂട് ക്രമീകരിക്കാന്‍ ശ്രദ്ധിക്കണം. കോട്ടന്‍ തുണിയ്ക്കുള്ള ചൂടായിരിക്കില്ല, സില്‍ക് തുണികള്‍ക്ക് വേണ്ടത്. ഇതനുസരിച്ച് ചൂട് ക്രമീകരിച്ച ശേഷം തുണി ഇസ്തിരിയിടുക. കോട്ടന്‍ തുണികള്‍ ഒരുമിച്ചും സില്‍ക് തുണികള്‍ ഒരുമിച്ചും ഇസ്തിരിയിടാം. ഇത് ജോലി എളുപ്പമാക്കും. രണ്ടും ഇട കലര്‍ത്തി ഇസ്തിരിയിട്ടാല്‍ പണി കൂടുകയും ചെയ്യും, ഓരോ തവണ ഇസ്തിരിപ്പെട്ടിയിലെ ചൂട് ക്രമീകരിക്കേണ്ടി വരികയും ചെയ്യം. ഇത് കറന്റ് നഷ്ടമുണ്ടാക്കും.
കസവ് പോലുള്ളവയുടെ മുകളില്‍ നേരിട്ട് ഇസ്തിരിയിട്ടാല്‍ കസവ് പെട്ടെന്ന് കറുത്തുപോകാന്‍ ഇടയുണ്ട്. ഇവയുടെ മുകളില്‍ ഒരു കനം കുറഞ്ഞ കോട്ടന്‍ തുണിയിട്ട് അതിനു മുകളിലൂടെ ഇസ്തിരിയിടണം.
ബട്ടനുകളുടെ മുകളിലൂടെ ഇസ്തിരിയിടരുത്. ഇത് തുണിയില്‍ പാടുണ്ടാക്കുകയും ബട്ടന്‍ ചിലപ്പോള്‍ ഉരുകിപ്പോകുകയും ചെയ്യും.
പെട്ടെന്ന് ഉരുകിപ്പോകുന്ന ഇനം തുണികളാണെങ്കില്‍ ചൂടായ ശേഷം ഇസ്തിരിപ്പെട്ടി ഓഫാക്കിയ ശേഷം വസ്ത്രം ഇസ്തിരിയിടുക.
കര്‍ച്ചീഫ്, ബ്ലൗസ് തുടങ്ങിയ തുണികള്‍ ഇസ്തിരിപ്പെട്ടി ഓഫാക്കി തേച്ചാല്‍ വൈദ്യുതി കൂടുതല്‍ ലാഭിക്കാന്‍ സാധിക്കും.




















