ടെലിവിഷന്‍ ഇല്ലാത്ത വീടുകള്‍ ഇപ്പോള്‍ വളരെ ചുരുക്കമെന്നു വേണമെങ്കില്‍ പറയാം. വിഡ്ഢിപ്പെട്ടിയെന്ന് അപര നാമമുണ്ടെങ്കിലും ഇത് നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ടിവി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ടിവി എത്ര വച്ചാലും കേടു വരില്ലെന്നൊരു തോന്നല്‍ പലര്‍ക്കുമുണ്ട്. ടിവി കൂടുതല്‍ സമയം പ്രവര്‍ത്തിപ്പിച്ചാലും കേടു വരും. കണ്ണിനും പ്രശ്‌നം. വൈദ്യുതിയും ചിലവാകും. ടിവി കാണാന്‍ കൃത്യസമയം തീരുമാനിക്കുകയാണ് ഏറ്റവും നല്ലത്.
ടിവിയുടെ എട്ടു, പത്തടിയെങ്കിലും ദൂരെയിരുന്നേ കാണാവൂ. അല്ലെങ്കിലിത് കണ്ണിന്റെ ആരോഗ്യത്തിന് കേടാണ്.
പൊടി, ചൂട്, ഈര്‍പ്പം എന്നിവയുള്ളിടത്ത് ടിവി വയ്ക്കരുത്. അതുപോലെ വെളിച്ചവും പ്രധാനം. സ്‌ക്രീനീലേക്ക് നേരെ വെളിച്ചമടിക്കുന്ന രീതിയില്‍ ടിവി ക്രമീകരിച്ചാല്‍ വ്യക്തമായി കാണാനാവില്ല.
ഇടിമിന്നലുള്ളപ്പോള്‍ ടിവി വയ്ക്കാതിരിക്കുക. പ്ലഗും മറ്റും വിച്ഛേദിക്കേണ്ടതും പ്രധാനം.
കഴിവതും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ടിവി പ്രവര്‍ത്തിപ്പിക്കുക. ടിവിയിലെ സ്വിച്ചുകള്‍ കേടു വരാതിരിക്കാനും ഇതു തന്നെയാണ് നല്ലത്.
പ്ലാസ്റ്റിക് കവര്‍ കൊണ്ട് ടിവി മൂടി വയ്ക്കാതിരിക്കുകയാണ് നല്ലത്. ടിവി വയ്ക്കുമ്പോള്‍ മെഷീന്റെ ചൂട് പുറത്തേക്കു പോകാവുന്ന വിധത്തില്‍ കവര്‍ ചെയ്യുക. പ്രവര്‍ത്തിപ്പിക്കുന്ന സമയത്ത് സ്പീക്കറുകള്‍ മൂടി വയ്ക്കാതിരിക്കുക.




















