ബ്രെഡ് മിക്കവാറും പേര്‍ ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. എന്നാല്‍ ഇതില്‍ പെട്ടെന്ന് പൂപ്പല്‍ വരുന്നതാണ് വലിയ പ്രശ്‌നം.
ബ്രെഡില്‍ പൂപ്പല്‍ വരുന്നതു തടയാന്‍ പല വഴികളുമുണ്ട്. ബ്രെഡ് വാങ്ങുമ്പോള്‍ എക്‌സ്‌പെയറി ഡേറ്റ് നോക്കി വാങ്ങുക. കഴിവതും വേഗം ഇത് ഉപയോഗിച്ചു തീര്‍ക്കുന്നതാണ് ഒരു വഴി.
ബ്രെഡില്‍ നനവു തട്ടാന്‍ അനുവദിക്കരുത്. നനഞ്ഞ കൈ കൊണ്ട് എടുക്കുകയുമരുത്. ആവശ്യത്തിനുള്ള ബ്രെഡ് എടുത്ത് ബാക്കി വായു കടക്കാതെ നല്ലപോലെ പൊതിഞ്ഞു സൂക്ഷിക്കണം.
ബ്രെഡ് ഉപയോഗം കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതാണ് ഒരു വഴി. നീണ്ട നാള്‍ ഉപയോഗിക്കണമെങ്കില്‍ ഇത് ഫ്രീസറില്‍ സൂക്ഷിക്കാം. ഫോയില്‍ പേപ്പറില്‍ ബ്രെഡ് പായ്ക്കറ്റ് പൊതിഞ്ഞു സൂക്ഷിക്കണം. ഫ്രീസറില്‍ സൂക്ഷിച്ചാല്‍ ഉപയോഗിക്കുന്നതിന് തലേന്ന് ഇത് ഫ്രിഡ്ജിലേക്കു മാറ്റണം.
ഫ്രീസറില്‍ നിന്നെടുക്കുന്ന ബ്രെഡ് മൈക്രോവേവില്‍ വച്ചു ചൂടാക്കരുത്. ഇത് നനഞ്ഞ പോലെയാകും.
ഫ്രിഡ്ജില്‍ വച്ചാല്‍ ബ്രെഡിന്റെ തനതായ ഗുണം നഷ്ടപ്പെടുമെന്ന കാര്യം ഓര്‍ക്കുക.
ബ്രെഡ് സൂക്ഷിക്കാന്‍ പറ്റിയ ബ്രെഡ് ബാസ്‌കറ്റുകള്‍ ലഭ്യമാണ്. ഇവ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ഗോതമ്പു ബ്രെഡ് ഉപയോഗിച്ചാല്‍ വൈറ്റ് ബ്രെഡിനേക്കാള്‍ കൂടുതല്‍ കാലം പൂപ്പല്‍ വരാതിരിക്കും.
പൂപ്പല്‍ ബാധിച്ച ബ്രെഡ് യാതൊരു കാരണവശാലും കഴിയ്ക്കരുത്. വയര്‍ കേടാകും.




















