Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വീടു മാറുമ്പോള്‍ ശ്രദ്ധിക്കുക

Posted by:
Published: Monday, July 2, 2012, 14:51 [IST]

07 02 Tips Moving Home
 

ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്ക് മാറുന്നത് തലവേദന പിടച്ച പണി തന്നെയാണ്. സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കി കെട്ടുന്നതിന്റെ ബുദ്ധിമുട്ട് ഒരിടത്ത്. ഇവ എവിടേക്കാണോ എത്തുന്നത്, അവിടെ കൃത്യമായി വയ്ക്കാനുള്ള ബുദ്ധിമുട്ട് മറുഭാഗത്ത്.

വീടു മാറുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില സംഗതികളുണ്ട്.

വീട്ടിലെ കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ മാനസികമായി ഇതിനൊരുക്കണം. പഴയ വീടു മാറാന്‍ മടി കാണിക്കുന്ന കുട്ടികളുണ്ടാകും. ഇവരോട് പുതിയ വീടിനെ പറ്റി പറയുകയോ മുന്‍കൂട്ടി അവരെക്കാണ്ടു കാണിക്കുകയോ വേണം. അവരവരുടേതായ സാധനങ്ങള്‍ സൂക്ഷിച്ച് പായ്ക്കു ചെയ്യാന്‍ ഇവരോട് ആവശ്യപ്പെടുകയുമാകാം.

സാധനങ്ങള്‍ കൊണ്ടുപോകാന്‍ മിക്കവാറും പേര്‍ പാക്കേഴ്‌സ് ആന്റ് മൂവേഴ്‌സിനെ ഏല്‍പ്പിക്കാറാണ് പതിവ്. നല്ല ഏജന്‍സികളെ നോക്കി ഇതു തെരഞ്ഞെടുക്കുക. മുന്‍പു തന്നെ ഇവരെ ബുക്കു ചെയ്യുകയും വേണം. സാധനങ്ങള്‍ മാറ്റുന്നതിന്റെ തലേന്ന് ഇവരെ വിൡച്ച് ഇത് ഓര്‍മപ്പെടുത്തുകയും ചെയ്യുക.

പായ്ക്കു ചെയ്യുമ്പോള്‍ ഒരോ മുറിയിലേക്കുമുള്ള സാധനങ്ങള്‍, ഫര്‍ണിച്ചര്‍ ഒഴികെയുള്ളവ ഒരുമിച്ച് പായ്ക്ക് ചെയ്യുന്നത് പുതിയ വീട്ടില്‍ സാധനങ്ങള്‍ പെട്ടെന്ന് അടുക്കി വയ്ക്കാന്‍ നല്ലതാണ്. ഓരോ സാധനം അന്വേഷിച്ചു നടക്കേണ്ടി വരില്ല. ഏതെല്ലാം സാധനങ്ങള്‍ എവിടെയൊക്കെയാണ് അടുക്കി വയക്കേണ്ടതെന്ന്് മുന്‍കൂട്ടി തീരുമാനിക്കുക.

ഒഴിയുന്ന വീട്ടിലെ ഫാന്‍, ലൈറ്റ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങള്‍ ഓഫാക്കാന്‍ മറക്കരുത്. മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് നന്നായിരിക്കും. ഫോണ്‍ പുതിയ വീട്ടിലേക്കെടുക്കുന്നില്ലെങ്കില്‍ അതും മുന്‍പു തന്നെ ഡിസ്‌കണക്ട് ചെയ്യണം.

വീടു മാറുന്നതിന് മുന്‍പു തന്നെ പോസ്റ്റല്‍ സംബന്ധമായ കാര്യങ്ങള്‍ മറക്കരുത്, അഡ്രസ് മാറ്റിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ മുന്‍കൂട്ടി ചെയ്യുന്നത് നല്ലതാണ്.

വീട്ടില്‍ നിന്നും സാധനങ്ങള്‍ ഒഴിച്ചാല്‍ പോകുന്നതിന് മുന്‍പ് വീട് വൃത്തിയാക്കാന്‍ മറക്കരുത്.

Topics: home, വീട്
English summary
For those with a transferrable job, moving house can be almost a way of life. It is a process that involves too much stress and strain, no doubt. So be prepared and just relax.
Subscribe Newsletter