Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ടിപ്‌സ്...ടിപ്‌സ്

Posted by:
Published: Friday, June 8, 2012, 12:43 [IST]

വീട്ടമ്മമാര്‍ക്ക് അടുക്കളജോലി എളുപ്പമാക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് നോക്കൂ.

06 08 home improvement tips

പച്ചരിച്ചോറി വെന്തുകഴിഞ്ഞാല്‍ കട്ട പിടിക്കുന്നത് ഒഴിവാക്കാന്‍ അരി വേവിക്കും മുന്‍പ് അല്‍പനേരം തിളച്ച വെള്ളത്തില്‍ ഇട്ടു വയ്ക്കുക.

മഴക്കാലത്ത് പയര്‍വര്‍ഗങ്ങളില്‍ ചെറിയ പ്രാണികള്‍ വരാന്‍ സാധ്യത കൂടുതലാണ. ഇത് ഒഴിവാക്കുവാന്‍ ഇവ ചെറുതായി വറുത്തു വയ്ക്കുക.

തിളച്ച പാടെ ചായയോ കാപ്പിയോ ചില്ലുഗ്ലാസിലേക്കൊഴിച്ചാല്‍ പൊട്ടിപ്പോയെന്നു വരും. ഗ്ലാസില്‍ ആദ്യം ഒരു സ്പൂണ്‍ ഇട്ട ശേഷം ചൂടുള്ള പാനീയങ്ങള്‍ ഒഴിയ്ക്കുക.

മീന്‍കറി കൂടുതല്‍ ദിവസം കേടാകാതിരിക്കണമെങ്കില്‍ ഇതില്‍ മല്ലിയും ചുവന്നുള്ളിയും ഒഴിവാക്കുക.

ഉരുളക്കിഴങ്ങ് വറുക്കുന്നതിന് അല്‍പസമയം മുന്‍പ് അരിഞ്ഞ് മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ ഇട്ടു വയ്ക്കുക. പിന്നീട് പുറത്തെടുത്ത് തുണി കൊണ്ടു തുടച്ച് വറുക്കാം. നല്ല കരുകരുപ്പു ലഭിക്കും.

നെയ്യില്‍ കറിവേപ്പിലയിട്ട് ചെറുതായി മൂപ്പിച്ചു വച്ചാല്‍ കൂടുതല്‍ കാലം കേടു വരാതിരിക്കും.

കടയില്‍ നിന്നും അരി വാങ്ങുമ്പോള്‍ ഒരു അരിമണിയെടുത്ത് കടിച്ചു നോക്കുക. പെട്ടെന്നു മുറിയുന്നുണ്ടെങ്കില്‍ നല്ല ഉണക്കുണ്ടെന്നര്‍ത്ഥം.

ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ ഒരു പാളയന്‍കോടന്‍ പഴം ഉടച്ചുചേര്‍ക്കുക. നല്ല മാര്‍ദവം ലഭിയ്ക്കും.

വെള്ളയപ്പം ഉണ്ടാക്കാന്‍ മാവരയ്ക്കുമ്പോള്‍ നാളികേരവെള്ളത്തില്‍ അല്‍പം പഞ്ചസാരയിട്ട് അടുത്ത ദിവസം ഇതുചേര്‍ത്ത് അരയ്ക്കാം. അപ്പത്തിന് നല്ല മാര്‍ദവും ലഭിക്കും.

ഇഡ്ഢലി, ദോശ മാവില്‍ അല്‍പം ചെറുപയര്‍ പരിപ്പു ചേര്‍ത്ത് അരയ്ക്കുക. കൂടുതല്‍ പോഷകഗുണമുണ്ടാകും.

ഫ്രിഡ്ജില്‍ വച്ച പച്ചക്കറികള്‍ എടുത്ത ഉടനെ പാചകം ചെയ്യുന്നത് ഇന്ധനനഷ്ടമുണ്ടാക്കും. ഇവ അല്‍പസമയം വെള്ളത്തിലിട്ട് തണുപ്പു മാറിയ ശേഷം മാത്രം പാചകത്തിന് ഉപയോഗിക്കുക.

ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നതിന് മുന്‍പ് അല്‍പം വെണ്ണയില്‍ അല്‍പം പഞ്ചസാരയിട്ട് ഇത് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. രുചിയും നിറവും കൂടും.

English summary
Here are some tips for improving cooking,
Subscribe Newsletter