Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

'എണ്ണമയ'മുള്ള ചില കാര്യങ്ങള്‍

Posted by:
Published: Friday, June 1, 2012, 16:42 [IST]

06 01 Tips Oil Using
 

എണ്ണയുടെ വില മേല്‍പ്പോട്ടാണ്. ഇത് പാചകഎണ്ണയുടെ കാര്യത്തിലായാലും. എണ്ണ ഉപയോഗത്തെ പറ്റി വീട്ടമ്മമാര്‍ക്ക് അറിഞ്ഞിരിക്കാനുള്ള ചില കാര്യങ്ങളിതാ,

ചിലപ്പോള്‍ തണുപ്പു കാലത്ത് എണ്ണ കട്ടയായിത്തീരും. ഇത് സ്പൂണ്‍ കൊണ്ടെടുത്ത് പാത്രത്തിലൊഴിക്കുന്നതിന് പകരം ഉരുക്കിയ ശേഷം ഉപയോഗിക്കുക. എണ്ണ ലാഭിക്കാന്‍ ഇത് സഹായിക്കും.

ചില കേരളീയ വിഭവങ്ങളിലെങ്കിലും എണ്ണമയവും മണവുമുണ്ടെങ്കിലേ സ്വാദു ശരിയാവൂ. അവിയല്‍ പോലുള്ളവ ഉദാഹരണം. പാകപ്പെടുത്തി തീ കെടുത്തിയ ശേഷം മാത്രം വെളിച്ചെണ്ണയൊഴിക്കുക. അതുപോലെ എണ്ണ വല്ലാതെ ചൂടായാലും ഗുണവും മണവും കുറയും.

എണ്ണ സൂക്ഷിക്കുന്ന കുപ്പിയില്‍ അല്‍പം പോലും ഈര്‍പ്പോ ജലാംശമോ ഉണ്ടാകരുത്. എണ്ണ പെട്ടെന്ന് കനച്ചു പോകും.

വറുത്തിടാനും മറ്റും ചീനച്ചട്ടി ചൂടാക്കുമ്പോള്‍ വെള്ളം പൂര്‍ണമായും വലിഞ്ഞ ശേഷം മാത്രം എണ്ണ ഒഴിക്കുക. അല്ലെങ്കില്‍ ഇത് പതഞ്ഞു വരും.

പാത്രത്തില്‍ എടുത്ത എണ്ണ പിന്നീട് കുപ്പിയിലേക്ക് തിരിച്ചൊഴിക്കരുത്. ഇത് മുഴുവന്‍ എണ്ണയും പെട്ടെന്ന് കേടായിപ്പോകാന്‍ ഇടവരുത്തും. പാചകത്തിന് ഉപയോഗിച്ച എണ്ണയുടെ ബാക്കിയും മറ്റൊരു കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കണം.

കൂടുതല്‍ എണ്ണ വാങ്ങി സൂക്ഷിക്കാതിരിക്കുകയാണ് നല്ലത്. എണ്ണ അധികകാലം വച്ചിരുന്നാല്‍ കനച്ചു പോകും.

English summary
Oil is an important ingredient for daily life, here are some points about oil usage,
Subscribe Newsletter