Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഷൂസ് ധരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Posted by:
Published: Wednesday, May 9, 2012, 16:33 [IST]

05 09 Tips Wear Shoes
 

ഷൂസ് ധരിക്കാത്തവര്‍ ഇന്നത്തെ കാലത്ത് വിരളം. മിക്കവാറും ഓഫിസുകളില്‍ ഡ്രസ് കോഡില്‍ പുരുഷന്മാര്‍ക്ക് ഷൂസ് നിര്‍ബന്ധമാണ്. ഷൂസ് ധരിക്കുന്ന സ്ത്രീകളും കുറവല്ല.

പാകത്തിനുള്ള ഷൂസ് ധരിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ ധാരാളമുണ്ട്. ഷൂസ് തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ധരിക്കുമ്പോള്‍ വരെ ശ്രദ്ധിക്കേണ്ട ധാരാളം കാര്യങ്ങളുണ്ട്.

ഷൂസ് എപ്പോഴും ഇട്ടുനോക്കിയ ശേഷം മാത്രം വാങ്ങുക. അളവിന്റെ കണക്ക് എപ്പോഴും ചേരണമെന്നില്ല. രാവിലെയോ വൈകീട്ടോ ആണ് ഷൂസ് വാങ്ങാന്‍ പറ്റിയ സമയം.


അല്‍പം വില കൂടുതലാണെങ്കിലും ഗുണമേന്മയുള്ളവ നോക്കി വാങ്ങുക. ഇത് കൂടുതല്‍ കാലം നിലനില്‍ക്കാന്‍ സഹായിക്കും.

ഷൂസ് ധരിക്കുന്നതിന് മുന്‍പ് സോക്‌സുകള്‍ ധരിക്കുക. ഷൂസുമായി ചര്‍മം നേരിട്ടു സമ്പര്‍ക്കത്തില്‍ വരുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

നനഞ്ഞ ഷൂസ് ഉണക്കാന്‍ മറക്കരുത്. അല്ലെങ്കില്‍ പെട്ടെന്ന് കേടാകുവാനും ദുര്‍ഗന്ധമുണ്ടാകാനും സാധ്യതയുണ്ട്.

ദീര്‍ഘകാലം ഉപയോഗിക്കാത്ത ഷൂസുകള്‍ കവറില്‍ പൊതിഞ്ഞു സൂക്ഷിക്കുക. ഇത് ഷൂസ് പൂപ്പല്‍ പിടിക്കാതിരിക്കാന്‍ സഹായിക്കും.

ഷൂസ് ഇടുന്നതിന് മുന്‍പ് ഉള്‍ഭാഗം നല്ലപോലെ പരിശോധിക്കുക. ഇതിനുള്ളില്‍ എന്തെങ്കിലും ജീവികള്‍ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ട്.

English summary
There are some rules to buy and wear shoes, if you read this article, you will get points,
Subscribe Newsletter