മിക്കവാറും കെമിക്കലുകള്‍ ദോഷം ചെയ്യുന്നവയാണ്. നമ്മള്‍ തന്നെ ധാരാളം കെമിക്കലുകള്‍ വീട്ടില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇവ രാസവസ്തുക്കളാണെന്ന് പലപ്പോഴും ഓര്‍ക്കാറുമില്ല.
ബാത്ത്‌റൂം, ടോയ്‌ലറ്റ് എന്നിവ വൃത്തിയാക്കാനുപയോഗിക്കുന്ന ലായനികളില്‍ ഹൈഡ്രോക്ലോറിക് ആസിഡ്, സള്‍ഫ്യൂരിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഗ്ലൈക്കോള്‍, മോണോഇഥനോലാമൈന്‍ തുടങ്ങിയവയുടെ കൂടെയാണ് ഉപയോഗിക്കാറ്. ഇവ ആസ്തമക്കും ലിവര്‍ പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.
ഇവയ്ക്ക് പകരം വിനെഗര്‍, ബോറാക്‌സ്, വാഷിംഗ് സോഡ എന്നിവ ഉപയോഗിക്കുകയാണ് നല്ല മാര്‍ഗം.
ആന്റി ബാക്ടീരിയല്‍ സോപ്പ്, ആന്റി ബാക്ടീരിയല്‍ ക്ലീനിംഗ് ലോഷനുകള്‍ എന്നിവയില്‍ ഡയോക്‌സില്‍ അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കുറയ്ക്കുകയും വന്ധ്യത, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഉണ്ടാക്കുകയും ചെയ്യും.
സാധാരണ സോപ്പുകള്‍ ഉപയോഗിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ഇവയും ബാക്ടീരിയകളെ നശിപ്പിക്കും.
എയര്‍ ഫ്രഷ്ണറുകളുടെ ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ ഫോര്‍മാല്‍ഡിഹൈഡ് എന്നൊരു രാസവസ്തുവുണ്ട്. ഇത് അലര്‍ജി. തലവേദന, നെഞ്ചുവേദന, തളര്‍ച്ച, ഡിപ്രഷന്‍ എന്നിവയുണ്ടാ്ക്കും.
കാറ്റും വെളിച്ചവും നല്ലപോലെ മുറിയിലേക്ക് കടക്കാന്‍ അനുവദിക്കുകയും മണം വരുത്തുന്ന വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് എയര്‍ ഫ്രഷ്ണറുകളേക്കാള്‍ നല്ലത്.
പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന ലായനികളിലും സോപ്പുകളിലും ക്ലോറിന്‍, ഫോസ്‌ഫേറ്റ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും. കണ്ണിനും ഇവ പ്രശ്‌നങ്ങളുണ്ടാക്കും.
പ്രകൃതിദത്ത സോപ്പുകള്‍ നോക്കി വാങ്ങുകയാണ് ഇതിനുള്ള പ്രതിവിധി.




















