Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

വീട്ടിലെ ചില ഉപ്പു കാര്യങ്ങള്‍

Posted by:
Published: Tuesday, May 1, 2012, 15:40 [IST]

05 01 Salt Home Improvement Aid0200
 

'നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെ' എന്ന ഒരു പ്രയോഗം തന്നെയുണ്ട്. ഉപ്പിന്റെ മഹത്വം കാണിക്കുന്ന വാക്യമെന്നു വേണമെങ്കില്‍ പറയാം.

കറികള്‍ക്ക് രുചി കൂട്ടാന്‍ മാത്രമല്ലാ, ചില പൊടിക്കൈകള്‍ക്കും ഉപ്പുപയോഗിക്കാം.

ഇരുമ്പു സാധനങ്ങളില്‍ തുരുമ്പു വരുന്നത് പതിവാണ്. ഇതില്‍ ഉപ്പുരച്ച് കഴുകി നോക്കൂ. തുരുമ്പു മാറും.

ഉറുമ്പ്, പ്രാണികള്‍ എന്നിവയെ അകറ്റാനും ഉപ്പു സഹായിക്കും. തറ തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം ഉപ്പു ചേര്‍ത്താല്‍ മതി.

ധാന്യപ്പൊടികളില്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു വച്ചാല്‍ ഉറുമ്പുകളും പ്രാണികളും വരില്ല.

നെയ്യ്, വെണ്ണ എന്നിവ കേടാകാതിരിക്കാന്‍ ഒരു നുള്ള് ഉപ്പു ചേര്‍ത്തു വയ്ക്കുക.

ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ അരിഞ്ഞാല്‍ കയ്യിലുണ്ടാകുന്ന മണം പോകാന്‍ ഉപ്പിട്ട വെള്ളത്തില്‍ കൈ കഴുകുക.

ഫഌവര്‍വേസിലെ പൂക്കള്‍ വാടാതിരിക്കാന്‍ വെള്ളത്തില്‍ അല്‍പം ഉപ്പിട്ടാല്‍ മതി.

English summary
Salt is a main thing for foods. It helps for home improvement process,
Subscribe Newsletter