For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈന്‍ കറകള്‍ കളയാം

|

പലരുടെയും വീക്‌നെസ്സാണ് വൈന്‍, ഏതൊരു പാര്‍ട്ടിയ്ക്കും വൈന്‍ ഇല്ലാതിരിക്കുകയെന്നത് ഇന്നത്തെക്കാലത്ത് ആളുകളെ സംബന്ധിച്ച് ഒരു കുറവായിട്ടാണ് കണക്കാക്കുക.

വിരുന്നിന്റെ തിരക്കിനും ബഹളത്തിനും ഇടയില്‍ എത്ര ശ്രദ്ധിച്ച് കഴിയ്ക്കാന്‍ ശ്രമിച്ചാലും മേശവിരികളിലും സോഫകുഷ്യനുകളിലുമെല്ലാം വൈന്‍ വീഴുകയെന്നത് പതിവായുള്ള കാര്യമാണ്. മിക്കപ്പോഴും പാര്‍ട്ടികളില്‍ തങ്ങളുടെ പ്രൗഢി കാണിയ്ക്കാന്‍ ഉപയോഗിക്കുന്ന പുത്തന്‍ തുണികളും സോഫ കവറുകളും ഒക്കെയാകും ഒരൊറ്റതുള്ളി വൈന്‍കൊണ്ട് നാശമായിപ്പോകുന്നത്.

Wine Stain

ഒരിക്കലും വൈന്‍ വീണുണ്ടാകുന്ന കറ മുഴുവനായും കളയാന്‍ കഴിയാറില്ല. പക്ഷേ തൂവിക്കഴിഞ്ഞ് ഉടന്‍ ചെയ്യുന്നചില കാര്യങ്ങള്‍കൊണ്ട് ഫലംകാണാറുണ്ട്.

വൈന്‍കറയായ സോഫ സെറ്റികളും മേശവിരികളും വൃത്തിയക്കാന്‍ ക്ലീനറുകള്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം അവയൊന്ന് ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും.

ഇളംനിറത്തിലുള്ള തുണികളില്‍ ക്ലീനര്‍ ഇടുമ്പോള്‍ നിറവ്യത്യാസം വരുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഇത് സഹായിക്കും, സമാനമായ മറ്റു തുണികളിലോ സോഫയുടെ തന്നെ പുറത്തുകാണാത്ത ഭാഗത്തോ ക്ലീനര്‍ പുരട്ടിനോക്കുന്നതാണ് ഇതിനുള്ള വഴി.

ക്ലീനറിനൊപ്പമുണ്ടാകുന്ന ഗൈഡ് ശരിയ്ക്കും വായിച്ച് എങ്ങനെയാണ് അത് ഉപയോഗിക്കുകയെന്ന് മനസ്സിലാക്കുകയും വേണം.

റെഡ് വൈന്‍ വീണുള്ള കറ കളയാന്‍ വൈറ്റ് വൈനും ഉപ്പും സഹായകമാണ്. ആദ്യം തുണിയില്‍ വീണ വൈന്‍ പേപ്പര്‍ കൊണ്ട് നന്നായി തുടച്ചുകളയുക. തുടര്‍ന്ന് തണുപ്പിച്ച വൈറ്റ് വൈനോ തണുപ്പിച്ച വെള്ളമോ കറയുടെ മുകളില്‍ തളിയ്ക്കുക. തുടര്‍ന്ന് അതിന് മുകിളില്‍ ടേബിള്‍ സാള്‍ട്ട് പുരട്ടുക.

പത്തോ പതിനഞ്ചോ മിനിറ്റ് അത് ഉണങ്ങാന്‍ വിടുക. ഈ സമയം കഴിയുമ്പോള്‍ രണ്ട് കപ്പ് ചൂടുവെള്ളത്തില്‍ 1 ടേബില്‍ സ്പൂണ്‍ രൂക്ഷതകുറഞ്ഞ ഡിറ്റര്‍ജന്റ് പൗഡര്‍ കലക്കി കറയായഭാഗം വൃത്തിയാക്കുക. തുടര്‍ന്ന് ഉണങ്ങാന്‍ അനുവദിക്കുക.

പലപ്പോഴും വിരുന്ന് നടക്കുന്ന സമയങ്ങളില്‍ വൈന്‍ വീഴുന്നത് കാണാനും തുടയ്ക്കാനുമൊന്നും ആര്‍ക്കും സമയംകിട്ടാറില്ല. പിറ്റേന്നോ മറ്റോ ആയിരിക്കും കറകളും മറ്റും കാണുന്നത്. ഇത്തരം അവസരത്തില്‍ ചെയ്യാവുന്നകാര്യമാണ് പാത്രംകഴുകാനുപയോഗിക്കുന്ന നല്ല ഡിഷ് ക്ലീനറും തണുത്തവെള്ളവും ചേര്‍ത്തുണ്ടാക്കുന്ന ക്ലീനിങ് ഏജന്റ്.

1 ടീസ്പൂണ്‍ ഡിഷ് സോപ്പും രണ്ട് കപ്പ് തണുത്തവെള്ളവും ചേര്‍ക്കുക. തുടര്‍ന്ന് ഒരു സ്‌പോഞ്ചില്‍ ഈ ലായനി മുക്കി കറയുള്ളഭാഗം തുടച്ച് വൃത്തിയാക്കുക. അതുകഴിഞ്ഞ് വൃത്തിയുള്ള പേപ്പര്‍ ടവ്വല്‍ കൊണ്ട് ഈര്‍പ്പം തുടച്ചുമാറ്റുക. കറയുടെ അടയാളം മാറുന്നതുവരെ സ്‌പോഞ്ചുകൊണ്ട് വൃത്തിയാക്കല്‍ തുടരണം. പിന്നീട് ചൂടുവെള്ളം ഉപയോഗിച്ച് നനച്ച് തുടച്ച് ഉണങ്ങാന്‍ അനുവദിക്കുക.

വീട്ടില്‍ തയ്യാറാക്കുന്ന ക്ലീനിങ് ഏജന്റുകളൊന്നും ശരിയാംവിധം വൃത്തിയാക്കാന്‍ സഹായിക്കുന്നില്ല എങ്കില്‍ ഡ്രൈ ക്ലീനിങ്ങ് സോള്‍വെന്റ് വാങ്ങി ഉപയോഗിക്കാം. വാങ്ങുന്ന സാധനം നമ്മുടെ ആവശ്യത്തിന് ഉതകുന്നതാണെന്ന് ഉറപ്പിക്കണം, ശേഷം അതിലുള്ള ഗൈഡ് വായിച്ച് ആ രീതിയില്‍ വൃത്തിയാക്കല്‍ നടത്തണം.

English summary

Home, Home Making, Cleaning, Wine, Wine Stain, Sofa, Table Cloth, വീട്, ശുചിത്വം, വൈന്‍,

As some point, virtually every dinner party host and red wine enthusiast has to do deal with the fearful wine spill. Whether the offending liquid stains your grandmother's antique white tablecloth or your white sofa, the need for a tried-and-true stain removal method is critical, 
Story first published: Friday, February 1, 2013, 15:44 [IST]
X
Desktop Bottom Promotion