For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എട്ടുകാലിയെ പടിക്കു പുറത്താക്കാം

|

ഭര്‍ത്താവിന്‍റെ കൂട്ടുകാര്‍ വരുന്നതറിഞ്ഞ് തൂപ്പും തുടപ്പുമൊക്കെയായി വീട് വൃത്തിയാക്കി വച്ചതാണ്. എന്നാല്‍ അവരെയിരുത്തി ചായ കൊണ്ടു വച്ച് ഫാനിട്ടപ്പോ പലഹാരപ്പാത്രത്തില്‍ കൃത്യമായി ഒരു എട്ടുകാലി വല വന്നു വീണു.നാണം കെടാന്‍ വേറെ കാരണം വേണോ. എത്ര വൃത്തിയാക്കിയാലും എട്ടുകാലി വല പോകുന്നില്ലെന്നാണ് പല വീട്ടമ്മമാരുടേയും പരാതി.ഇതാ എട്ടുകാലി വല നീക്കാന്‍ ചില വഴികള്‍.

വൃത്തിയാക്കുമ്പോള്‍ വല മാത്രം നീക്കിയതുകൊണ്ട് കാര്യമില്ല. പിറ്റേ ദിവസമാകുമ്പോഴേക്കും അതേ ഇഷ്ടന്‍ അതേ സ്ഥലത്ത് മറ്റൊരു വല നെയ്തു വയ്ക്കും . അതുകൊണ്ട് വല നീക്കുമ്പോള്‍ വലയ്ക്കകത്തെ എട്ടുകാലിയെക്കൂടി വീടിനു പുറത്താക്കണം.

Spider
എട്ടുകാലിവേട്ടയ്ക്കിറങ്ങുമ്പോള്‍ മച്ചിനു മുകളിലേക്ക് വൃത്തിയാക്കാന്‍ വേണ്ടി നില്‍ക്കാന്‍ ഒരു കസേരയും,കൈയുറയും, കുറച്ച് പേപ്പര്‍ കഷ്ണങ്ങളും കരുതാം.

എട്ടുകാലി വലകള്‍ കളയാന്‍ പല വഴികളുണ്ട്.എത്തുന്ന ഇടങ്ങളിലുള്ള വലയിലെ എട്ടുകാലിയെ ആദ്യം പേപ്പര്‍ കഷ്ണം ചേര്‍ത്ത് പിടിച്ച ശേഷം പുറത്തേക്ക് കളയാം. പിന്നീട് പേപ്പര്‍ കഷ്ണങ്ങള്‍ കൊണ്ട് തന്നെ വലയും തുടച്ചെടുക്കാം.ഇതെല്ലാം കൈയുറയിട്ട് ചെയ്യുന്നതാകും നല്ലത്.

ഉയരങ്ങളിലെ വലകള്‍ നീക്കാന്‍ നീളമുള്ള വടി ഉപയോഗിക്കാം. ചുവരുകള്‍ വൃത്തിയാക്കാന്‍ ചൂലുപയോഗിക്കാം.വടിയുടെ അറ്റത്ത് തുണിയോ മറ്റോ കെട്ടുന്നതും നന്നാകും. ഒട്ടിക്കാനുപയോഗിക്കുന്ന ടേപ്പ് പശയുള്ളഭാഗം പുറത്താക്കി വടിക്കു മുകളില്‍ വരിഞ്ഞുകെട്ടി തുടച്ചാല്‍ കൂടുതല് വൃത്തിയാകും.ഒരു സൈക്കിളിലെ മാറാല കളയാനാണെങ്കില്‍ നേരിയ വടിയാകും നല്ലത്.കാറ്റാടിയുടെ കമ്പുകളും വല നീക്കം ചെയ്യാന്‍ നല്ലതാണ്. വീട്ടിനകത്ത് വളര്‍ത്തുന്ന ചെടികളിലെയും മറ്റ് ഫര്‍ണിച്ചറുകളിലെയും മാറാല നീക്കാന്‍ ടോയ്ലറ്റ് പേപ്പര്‍ മതിയാകും.

മാറാല നീക്കിക്കഴിഞ്ഞാല്‍ വടി വലിച്ചെറിയണം.ചൂലാണെങ്കില്‍ കഴുകി വൃത്തിയാക്കണം.

കൈയില്‍ വച്ചുപയോഗിക്കാവുന്ന ചെറിയ വാക്വം ക്ളീനറുകളും എട്ടുകാലി വലകള്‍ നീക്കാന്‍ ഉപയോഗിക്കാം.

എട്ടുകാലി വലകള്ക്ക് മീതെ ബ്ളീച്ച് കലര്‍ത്തിയ മിശ്രിതം തളിച്ചും എട്ടുകാലിയെ തുരത്താം. ശുദ്ധജലം ശക്തിയോടെ സ്പ്രേ ചെയ്തും മാറാല നീക്കാം. പക്ഷേ ഇത് വീട്ടിനു പുറത്തേ പരീക്ഷിക്കാവൂ.

എട്ടുകാലികള്‍ വീടിനുള്ളില്‍ നിന്നൊഴിയാത്തത് അവയ്ക്ക് അവിടെ കുശാലായി ഭക്ഷണം കിട്ടുന്നതു കൊണ്ടാണ്.അതുകൊണ്ട് എട്ടുകാലിയുടെ ഇരകളായ ചെറുപ്രാണികളെ തുരത്തിയും എട്ടുകാലിയെ പടിക്കുപുറത്താക്കാം. ചെറുകീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേകളും മറ്റും എട്ടുകാലികളെ നശിപ്പിക്കാനും ഉപയോഗിക്കാം

English summary

Home, Improvement, Spider Web, Clean, വീട്, പൊടിക്കൈ, എട്ടുകാലി വല, വൃത്തി

Since a lot of people suffer from arachnophobia, getting rid of spider webs can be frightening,
Story first published: Monday, February 11, 2013, 15:55 [IST]
X
Desktop Bottom Promotion