For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടര്‍ക്കിക്കോഴി വൃത്തിയാക്കാം

By Super
|

ആഘോഷ വേളകളില്‍ രുചിയായി പാചകം ചെയ്ത ടര്‍ക്കിക്കോഴിയുണ്ടെങ്കില്‍ നല്ലൊരു വിഭവമാണ്. എന്നാല്‍ പാചകം ചെയ്യുന്നതിന് മുമ്പ് ടര്‍ക്കി നല്ലതുപോലെ വൃത്തിയാക്കുക എന്നത് വളരെ പ്രധാനമാണ്. കറിയില്‍ ഒരു തൂവല്‍പോലും പെട്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധവെയ്ക്കേണ്ടതുണ്ട്. ടര്‍ക്കിക്കോഴിയെ പാചകത്തിനായി എടുക്കുമ്പോള്‍ പരിഗണിക്കേണ്ടുന്ന കാര്യങ്ങള്‍ ഇനി പറയുന്നു.

മാംസം മയപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. തണുത്ത് വിറങ്ങലിച്ച അവസ്ഥയില്‍ തന്നെ മാംസം പാകം ചെയ്യാന്‍ ശ്രമിച്ചാല്‍ അത് വേണ്ടും വിധം വേവാതെവരും. ഇറച്ചിയുടെ മരവിപ്പ് മാറിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ അതില്‍ അമര്‍ത്തി നോക്കുക.ഇത് പാക്കിനുള്ളില്‍ വച്ച് തന്നെ ചെയ്യാം.

Turkey

പാക്കിങ്ങ് മാറ്റി കോഴിയെ വലിയ പാത്രത്തിലോ, മേശപ്പുറത്തുള്ള പേപ്പര്‍ ടൗവലിന്‍റെ മേലേയോ വെയ്ക്കുക. കമ്പനി പാക്കിങ്ങില്‍ വരുന്ന ഇറച്ചിയാണെങ്കില്‍ പാക്കിങ്ങിനുള്ളിലോ, കവറിലോ എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടോ എന്ന് നോക്കുക.

തണുത്ത വെള്ളത്തില്‍ നല്ലതുപോലെ ഉലച്ച് കഴുകുക. അകവും പുറവും ഒരു പോലെ വൃത്തിയാവണം. ഈ കഴുകല്‍ രണ്ടോ മൂന്നോ തവണ ആയാലും കുഴപ്പമില്ല.കോഴിയുടെ പുറത്ത് ചെറിയ തൂവലുകള്‍ പോലുമില്ല എന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കുക.

ഉള്‍ഭാഗം വൃത്തിയാക്കാന്‍ കാലുകള്‍ അകത്തി കരള്‍ പുറത്തെടുക്കുക.

ഉള്ളില്‍ ഐസ് കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ അധികം ചൂടില്ലാത്ത വെള്ളത്തില്‍ കഴുകുക.

വലിയ ഐസ് കഷ്ണങ്ങള്‍ ഉള്‍ഭാഗത്ത് കണ്ടാല്‍ അത് നീക്കം ചെയ്ത് തണുത്ത വെള്ളം നിറച്ച ഒരു പാത്രത്തില്‍ കുറച്ച് നേരം ഇട്ടുവെയ്ക്കുക. ഇത് അധികനേരമാവാതെ ശ്രദ്ധിക്കുക, ഒരുപാട് നേരം ഇത്തരത്തില്‍ കിടന്നാല്‍ ഉപദ്രവകാരികളായ ബാക്ടീരിയകള്‍ ഇറച്ചിയില്‍ വളരാനിടയാകും.ടര്‍ക്കിയുടെ പിന്‍ഭാഗത്തെ ചെറിയ ദ്വാരം നന്നായി വൃത്തിയാക്കുക.

ഉണങ്ങാന്‍ അനുവദിക്കുക. നല്ലതുപൊലെ കുലുക്കി ഉള്ളിലുള്ള വെള്ളം പുറത്ത് കളയുക. മേശപ്പുറത്തോ, പാത്രത്തിലോ വച്ച് പേപ്പര്‍ ടൗവ്വല്‍ കൊണ്ട് തുടച്ച് വെള്ളം നീക്കം ചെയ്യുക.ഇതിന് ശേഷം ഓവനിലേക്ക് എടുക്കാം.

മാംസം വൃത്തിയാക്കാനുപയോഗിച്ച പാത്രങ്ങളും, കത്തിയും, പാത്രങ്ങളും, സിങ്കും ഏതെങ്കിലും ക്ലീനര്‍ ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. നേര്‍പ്പിച്ച ബ്ലിച്ചിങ്ങ് ലായനിയോ,ആന്‍റി ബാക്ടീരിയല്‍ കിച്ചന്‍ സ്പ്രേയോ ഉപയോഗിക്കാം. ചൂടുവെള്ളവും ഉപയോഗിക്കുക. കൈകള്‍ ചുടുവെള്ളവും, ആന്‍റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.

പാക്ക് ചെയ്ത് വരുന്ന ടര്‍ക്കി പാചകം ചെയ്യാന്‍ നേരമാകുമ്പോള്‍ മാത്രമേ പാക്കിങ്ങിന് വെളിയിലെടുക്കാവൂ.അല്ലെങ്കില്‍ അണുബാധയുണ്ടാകാനിടയുണ്ട്.

English summary

Home, Clean, Turkey, Ice, വീട്, വൃത്തി, ടര്‍ക്കിക്കോഴി,

Here are some steps to clean turkey. These tips make cleaning easier,
X
Desktop Bottom Promotion