For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുറ്റത്തുള്ള മരങ്ങള്‍ വീട്ടുകാര്‍ക്ക് ദോഷം

|

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്കു മീതെ വളര്‍ന്നാല്‍ വെട്ടണമെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് പല മരങ്ങളുടേയും അവസ്ഥ. എന്നാല്‍ വീടിനു ചുറ്റും മരങ്ങള്‍ നട്ടു പിടിപ്പിക്കുന്നത് നല്ലതാണ്, ഇത് മാനസികമായും ശാരീരികമായും നിരവധി ഗുണങ്ങള്‍ നമുക്ക് നല്‍കുന്നു. ശരീരത്തിനും മനസ്സിനും കുളിര്‍മ്മയും തണുപ്പും നല്‍കാന്‍ ഈ മരങ്ങള്‍ സഹായിക്കുന്നു.

എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം ചില വൃക്ഷങ്ങളും ചെടികളും വീട്ടില്‍ വെയ്ക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. പലപ്പോഴും ദിക്ക് നോക്കാതെ നമ്മള്‍ വെയ്ക്കുന്ന പല മരങ്ങളും വീടിനോ വീട്ടു കാര്‍ക്കോ ദോഷമാണ് ഉണ്ടാക്കുക. ഓരോ മരത്തിനും ഓരോ ദിക്ക് ഉണ്ട്.

എന്നാല്‍ ഇന്നത്തെ തലമുറയില്‍ ഇതൊന്നും നോക്കാതെ തന്നെ പലപ്പോഴും പലരും വീടിനു ചുറ്റും മരങ്ങള്‍ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാല്‍ പിന്നീട് ഉണ്ടാവുന്ന ദോഷങ്ങളാണ് ഇത്തരം വിശ്വാസങ്ങളോട് നമ്മളെ കൂടുതല്‍ അടുപ്പിക്കുക. എന്തൊക്കെ മരങ്ങള്‍ ഏതൊക്കെ ദിക്കില്‍ നടണമെന്നും ഏതൊക്കെ നടാന്‍ പാടില്ലെന്നു നമുക്ക് നോക്കാം.

ദിക്കറിഞ്ഞു വയ്‌ക്കേണ്ട മരങ്ങള്‍

ദിക്കറിഞ്ഞു വയ്‌ക്കേണ്ട മരങ്ങള്‍

പുളിമരം നമ്മുടെയെല്ലാവരുടേയും വീട്ടിലുള്ളതാണ്. എന്നാല്‍ പുളിമരത്തിന്റെ സ്ഥാനം തെക്കുവശത്തായിരിക്കണം എന്നതാണ് പ്രത്യകത. പുളിമരം മാത്രമല്ല അത്തിയും തെക്കുവശത്ത് വെയ്‌ക്കേണ്ട മരമാണ്. മാവിനുമുണ്ട് പ്രത്യേക സ്ഥാനം.

ദിക്കറിഞ്ഞു വയ്‌ക്കേണ്ട മരങ്ങള്‍

ദിക്കറിഞ്ഞു വയ്‌ക്കേണ്ട മരങ്ങള്‍

വടക്കു വശത്ത് മാവ് വെയ്ക്കുന്നതാണ് വീടിനും വിട്ടിലെ അംഗങ്ങള്‍ക്കും ഗുണം ചെയ്യുന്നത്. കിഴക്ക് വശത്ത് പ്ലാവും പടിഞ്ഞാറ് വശത്ത് തെങ്ങും വയ്ക്കുന്നതും അഭിവൃദ്ധിയുണ്ടാക്കും. പേരാല്‍ വീട്ടിലുണ്ടാവുക ചുരുക്കമാണ് എന്നാലും പേരാല്‍ ഉണ്ടെങ്കില്‍ തന്നെ അതിന്റെ സ്ഥാനം വീടിന്റെ കിഴക്കു വശത്താകുന്നതാണ് ഉത്തമം.

 മരങ്ങളുടെ ദോഷങ്ങള്‍

മരങ്ങളുടെ ദോഷങ്ങള്‍

ആല്‍ മരങ്ങള്‍ സാധാരണ വീടുകളില്‍ വളര്‍ത്തുന്ന പതിവില്ല. എന്നാല്‍ അബദ്ധവശാല്‍ ഉണ്ടെങ്കില്‍ തന്നെ അതിനും പ്രത്യേക സ്ഥാനമുണ്ട്. കിഴക്കു വശത്തല്ലാതെ മറ്റു ദിക്കുകളില്‍ ആല്‍മരം വന്നാല്‍ അഗ്നിഭയവും ചിത്തഭ്രമവും ശത്രുഭയവും ഉണ്ടാവും.

സമാന്തരവൃക്ഷങ്ങള്‍

സമാന്തരവൃക്ഷങ്ങള്‍

ഒരു വൃക്ഷത്തിനു വിപരീതമായി തന്നെ മറ്റു വൃക്ഷങ്ങള്‍ വന്നാല്‍ ഇതും സമാന്തര അനുഭവമാണ് ഉണ്ടാക്കുക.

 ഏത് ദിക്കിലും വെയ്ക്കാവുന്ന മരങ്ങള്‍

ഏത് ദിക്കിലും വെയ്ക്കാവുന്ന മരങ്ങള്‍

കൂവളം, കൊന്ന, നെല്ലി, അശോകം, ചന്ദനം, വേങ്ങ, ചെമ്പകം, കരിങ്ങാലി തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ദോഷഫലങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവ വീടിന്റെ ഏത് ഭാഗത്തും വെയ്ക്കാം.

വെയ്ക്കാന്‍ പാടില്ലാത്ത മരങ്ങള്‍

വെയ്ക്കാന്‍ പാടില്ലാത്ത മരങ്ങള്‍

കാഞ്ഞിരം, ചേര്, താന്നി, വേപ്പ്, കള്ളിപ്പാല എന്നിവ പലപ്പോഴും വീടിനു സമീപം വെയ്ക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Read more about: home വീട്
English summary

Vastu Principles For Planting Trees

Vastu prescribes certain guidelines for trees in a garden and its practitioners believe these principles bring good luck to the residents. Here are a few.
Story first published: Thursday, January 14, 2016, 13:55 [IST]
X
Desktop Bottom Promotion