For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പൂന്തോട്ടം പൂക്കളാൽ നിറയ്ക്കാം

By Super Admin
|

കുറച്ചു ദിവസത്തെ കനത്ത മഴയ്ക്കുശേഷം വീണ്ടും നമ്മുടെ നഗരം ചൂടിലേക്ക് വരുന്നു .ഇത് ചെടികളെയും ബാധിക്കും . അതിനാൽ നമ്മുടെ ചെടികൾക്കും പുൽത്തകിടികൾക്കും ചൂടിൽ കൂടുതൽ സംരക്ഷണം ആവശ്യമാണ് .

നിങ്ങളുടെ പൂന്തോട്ടം ഫ്രെഷും , നല്ലതുമാക്കാനുള്ള ചില നുറുങ്ങുകൾ ചുവടെ ചേർക്കുന്നു .

garden

വെള്ളം

നഴ്സറി ഉടമയായ സഞ്ജയ്‌ അലോക് പറയുന്നത് .എല്ലാ ദിവസവും ചെടികൾക്ക് നന്നായി വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണമെന്നാണ് .വെറുതെ സ്പ്രേ ചെയ്യുകയല്ല വേണ്ടത് ,3 ഇഞ്ച്‌ ആഴത്തിലെങ്കിലും വെള്ളമെത്തതക്കവിധം നനയ്ക്കുക .എന്നാലേ വേരുവരെ വെള്ളം എത്തുകയുള്ളൂ .നിങ്ങൾ തൂക്കിയിട്ടിരിക്കുന്ന ചെടിയുടെ കുട്ടകൾ വേഗം വരളുന്നു .അതിനാൽ നനവ്‌ നിലനിർത്താനായി ജെല്ലോ ഏതെങ്കിലും ക്രിസ്റ്റലോ കൂടി ചേർക്കുക .അതിരാവിലെയോ , വൈകുന്നേരമോ വെള്ളം നനയ്ക്കുന്നതാണ് നല്ലത് .

ചെടിച്ചട്ടികൾ

ഉണങ്ങിയ ചെടികൾ നീക്കം ചെയ്ത് പുതിയവ നടുക .വലിയ ചട്ടികളിൽ ചെടികൾ വച്ച് ഒഴിഞ്ഞ സ്ഥലം നിറയ്ക്കുക ,അതുപോലെ തന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും ചൂടിനെ പ്രതിരോധിക്കുന്നതുമായ ചെടികൾ നടുക .ഉണങ്ങിയ ചെടികൾ മാറ്റുമ്പോൾ ബാക്കി ചെടികൾ കൂടുതൽ പൂക്കുകയും പൂന്തോട്ടം കൂടുതൽ ഫ്രഷ്‌ ആകുകയും ചെയ്യും .

ചവറുകൾ

ദ്രവിച്ച ഇലകളുടെ ഒരു പാളി മണ്ണിൽ രണ്ടിഞ്ചു ആഴത്തിൽ ചെടിക്ക് ചുറ്റും ഇടുകയാണെങ്കിൽ അത് ചൂടിൽ നിന്നും ചെടിയെ രക്ഷിക്കും .ചപ്പുചവറുകൾ പൂന്തോട്ടത്തിന്റെ ആരോഗ്യത്തിന് നല്ലതാണു .സസ്യശാസ്ത്രജ്ഞയായ ആരതി മുഖാനി പറയുന്നത് ചവറുകൾ ചെടിയെ ചൂടിൽ നിന്നും മറ്റു കളകളിൽ നിന്നും രക്ഷിക്കും എന്നാണ് .

കളകൾ

ചൂട് സമയത്തും കളകൾ ഉണ്ടാകും . അവ കാണുമ്പോൾ തന്നെ പിഴുതു മാറ്റുക .ഇവ ചെടിക്കുള്ള പോഷകങ്ങളും വെള്ളവുമെല്ലാം വലിച്ചെടുക്കും .കൂടാതെ കളകൾ കീടങ്ങൾ കൂടുതലുണ്ടാകാൻ കാരണമാകും .

English summary

Here is How To Let Your Garden Blossom

Here is How To Let Your Garden Blossom
Story first published: Monday, June 20, 2016, 16:08 [IST]
X
Desktop Bottom Promotion