For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ഒരുമിച്ചു നടരുത്....

By Super
|

തോട്ട കൃഷി നിങ്ങളുടെ വിനോദമാണെങ്കില്‍, സമ്മര്‍ദ്ദങ്ങള്‍ അകറ്റാനുള്ള വഴി നിങ്ങള്‍ക്ക്‌ സ്വയം കണ്ടെത്താന്‍ കഴിയും. ഏറെ വെല്ലുവിളികളും വൈവിധ്യമാര്‍ന്ന സന്തോഷങ്ങളും നല്‍കുന്ന സസ്യ പാലനം നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയും. സസ്യങ്ങള്‍ നട്ടു വളര്‍ത്തുമ്പോള്‍ ഏതെല്ലാം ഇനങ്ങള്‍ ഒരുമിച്ച്‌ നടാന്‍ പാടില്ല എന്നതും അറിഞ്ഞിരിക്കേണ്ടതുണ്ട്‌.

പല ചെടികളും ഒരുമിച്ച്‌ നടുന്നത്‌ ഫലപ്രദമാവാതിരിക്കാന്‍ സ്ഥലപരിമിതി കാരണമാകാറുണ്ട്‌.

ഒരുമിച്ച്‌ നടാന്‍ പാടില്ലാത്ത ചില സസ്യങ്ങള്‍

Garden

വെള്ളരി

വെള്ളരിയും തക്കാളിയും ഒരിക്കലും ഒരുമിച്ച്‌ നടരുത്‌. വെള്ളരി നടാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒപ്പം എന്ത്‌ നടാമെന്ന്‌ അറിഞ്ഞിരിക്കണം. ഇവ വളരുന്നതില്‍ മണ്ണിന്റെ ഗുണത്തിന്‌ ഏറെ പ്രാധാന്യമുണ്ട്‌. അതിനാല്‍ അവസരങ്ങള്‍ പാഴാക്കരുത്‌.

ബീന്‍സ്‌

ഒരു തരം ബീന്‍സും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവ ഒപ്പം നടാന്‍ അനുവദിക്കില്ല. കുരുമുളകും ബീന്‍സിനൊപ്പം നന്നായി വളരില്ല. ഇവയിലേതെങ്കിലും നടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തോട്ടത്തില്‍ ഒരുമിച്ച്‌ നടാതെ ഇവയ്‌ക്കായി പ്രത്യേകം സ്ഥലങ്ങള്‍ കണ്ടെത്തുക.

പയര്‍

ബീന്‍സ്‌ പോലെ തന്നെ പയറും ഉള്ളി, സവാള, വെളുത്തുള്ളി എന്നിവയെ ഇഷ്ടപ്പെടുന്നവയല്ല. പയര്‍ നടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ തോട്ടത്തിന്റെ ആ ഭാഗത്തു നിന്നും മറ്റുള്ളവയെ ഒഴിവാക്കുക.

sunflower

സൂര്യകാന്തി

മുറ്റം നിറയെ സൂര്യകാന്തി കൊണ്ട്‌ ഭംഗിയാക്കണം എന്ന്‌ ആഗ്രഹിക്കുന്നുണ്ട്‌ എങ്കില്‍ ഒന്നറിയുക ഇവയ്‌ക്കൊപ്പം മറ്റ്‌ പല ചെടികളും നന്നായി വളരില്ല. സൂര്യകാന്തിയുടെ വേരുകള്‍ പുറത്തുവിടുന്ന ചിലതരം വിഷം അതിനോട്‌ ചേര്‍ന്ന്‌ വരുന്ന മറ്റ്‌ ചെടികളുടെ വേരുകളെ നശിപ്പിക്കുമെന്ന്‌ ഗവേഷണങ്ങള്‍ പറയുന്നു. സൂര്യകാന്തി ചെടിക്ക്‌ പോഷകങ്ങള്‍ പൂര്‍ണമായും വേണ്ടതു കൊണ്ടാവാം ചിലപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നത്‌.

കോളിഫ്‌ളവറും ബ്രൊക്കോളിയും

കോളിഫ്‌ളവറും ബ്രൊക്കോളിയും മത്തങ്ങയെയും കുരുമുളകിനെയും വെറുക്കുന്നവയാണ്‌. അതിനാല്‍ ഇവ ഒരേ സ്ഥലത്ത്‌ നടാന്‍ പാടില്ല.

ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അടുത്തുള്ള സസ്യവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്‌ തോട്ടകൃഷിയിലെ വിദഗ്‌ധരോട്‌ സംസാരിക്കുക. എന്തെല്ലാം സസ്യങ്ങള്‍ ഒരുമിച്ച്‌ നടാം, നടാന്‍ പാടില്ല എന്നതിനെ കുറിച്ച്‌ അവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും.

Read more about: garden തോട്ടം
English summary

What Not To Plant Together

What to plant together in garden? Some plants do well when they are together whereas some combinations don't do well.
Story first published: Monday, March 2, 2015, 14:58 [IST]
X
Desktop Bottom Promotion