For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂന്തോട്ടത്തിലെ ഔഷധ സസ്യങ്ങള്‍

By Super
|

നിങ്ങള്‍ക്ക്‌ സ്വന്തമായി ചെടികള്‍ വളര്‍ത്താന്‍ സ്ഥലമുണ്ടെങ്കില്‍ സാധാരണ കാണപ്പെടുന്ന റോസ, ചെമ്പരത്തി തുടങ്ങിയവയ്‌ക്ക്‌ പകരം താഴെ പറയുന്ന ഔഷധ സസ്യങ്ങള്‍ പരീക്ഷിച്ചു നോക്കാം.

കര്‍പ്പൂരവള്ളി


കര്‍പ്പൂരവള്ളിയുടെ ഔഷധഗുണങ്ങള്‍ ഏറെ അറിയപ്പെടുന്നതാണ്‌. ഇവയുടെ പൂക്കളുടെ മണം ലൈംഗികതൃഷ്‌ണ ഉണര്‍ത്തുമെന്നാണ്‌ പറയുന്നത്‌. ഉറക്കമില്ലായ്‌മ അനുഭവിക്കുന്നവര്‍ക്ക്‌ സഹായകരമാകുന്ന ഔഷധമാണിത്‌. ഒരിക്കല്‍ ഈ ചെടി പൂവിട്ടാല്‍ ഇവ ഉണക്കി സൂക്ഷിക്കാം. ഭക്ഷണങ്ങളെ അലങ്കരിക്കാനും സുഗന്ധകൂട്ടായും ഇവ ഉപയോഗിക്കാറുണ്ട്‌.

Aloevera

കറ്റാര്‍ വാഴ

ഔഷധ സസ്യങ്ങള്‍ പൂന്തോട്ടത്തില്‍ വേണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ കറ്റാര്‍ വാഴ തീര്‍ച്ചയായും ഉണ്ടായിരിക്കണം. ചൊറിച്ചിലും ചുവപ്പുമുള്ള ചര്‍മ്മത്തിന്‌ ആശ്വാസം നല്‍കാന്‍ കറ്റാര്‍വാഴ നീര്‌ ഉപയോഗിക്കാറുണ്ട്‌. ഇത്‌ കഴിക്കാനും നല്ലതാണ്‌. കറ്റാര്‍ വാഴ വളര്‍ത്താന്‍ അമിതമായ ശ്രദ്ധ നല്‍കേണ്ട ആവശ്യമില്ല, വല്ലപ്പോഴും വെള്ളം നല്‍കിയാലും ഇത്‌ വളര്‍ന്നു കൊള്ളും.

Mint

കര്‍പ്പൂരതുളസി

കര്‍പ്പൂര തുളസിയുടെ ഗന്ധം നിങ്ങളുടെ പൂന്തോട്ടത്തിന്‌ ഉണര്‍വ്‌ നല്‍കും. സുഗന്ധത്തിന്‌ പുറമെ തലവേദന ഭേദമാക്കാനും സമ്മര്‍ദ്ദത്തെ ചെറുക്കാനും ദഹനക്കേടിനും ഇവ വളരെ മികച്ചതാണ്‌. പതിവായി കുടിക്കുന്ന ചായയിലോ മറ്റ്‌ പാനീയങ്ങളിലോ ചേര്‍ത്ത്‌ ഇവ കഴിക്കാവുന്നതാണ്‌.

Tulsi

തുളസി

നിങ്ങള്‍ക്കിവ ഭക്ഷണത്തിലും ഉപയോഗിക്കാം .അതിനാല്‍ കൈഎത്തും ദൂരത്ത്‌ ഉണ്ടായിരിക്കേണ്ട ഔഷധങ്ങളില്‍ ഒന്നാണിത്‌. രോഗപ്രതിരോധത്തിനും മുഖക്കുരു , നീര്‌ , ദഹനക്കേട്‌ എന്നിവ പരിഹരിക്കാനും തുളസി ഉപയോഗിക്കാം.

Read more about: home garden
English summary

Healing Plants For Your Garden

Here are some healing plants for your garden. Read more to know about,
X
Desktop Bottom Promotion